എനിക്കിവിടെ ആറ് സെന്റു സ്ഥലമേ ഉള്ളൂ. അതും മണ്ണ് മഹാ മോശമെന്ന് സഹധർമിണി പറയുന്നു. ശരിയായിരിക്കണം. ഒരു ചെടി പോലും അധിക കാലം ജീവിച്ചു പോകുന്നില്ല. കുറെ കഴിയുമ്പോൾ തളിരുകൾ വാടി പോകുന്നു. പണ്ടു ട്രോജൻ യുദ്ധത്തിൽ ഇങ്ങനെ ഏതോ സംഭവം വായിച്ചത് പോലെ തോന്നുന്നു. യോദ്ധാക്കളുടെ മൃത ഭൂമിയിൽ വളരുന്ന വന്മരങ്ങളുടെ ചില്ലകൾ ട്രോയ് തീരത്തെ കാണാനാവുന്ന ഉയരത്തിൽ എത്തുമ്പോൾ അവയുടെ ശിഖരങ്ങൾ ചിതറി തെറിച്ചു പോകുന്നു. പണ്ടൊരു ആശുപത്രിയിലും ഏതാണ്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പറഞ്ഞു കേൾക്കുന്നു. ഏഴുനിലകളുള്ള ഒരു ആശുപത്രി ആയിരുന്നത്രെ അത്. അവിടെ ഏഴാം നിലയിൽ ചികിത്സക്ക് വിധേയരാകുന്ന രോഗികളെല്ലാം ചത്ത് പോകുന്നു. ഒരു പ്രശ്നം വച്ച് നോക്കിയപ്പോൾ പ്രശ്നക്കാരൻ(?) പറഞ്ഞു ആ കെട്ടിടത്തിന്റെ ഏഴാം നില സമീപത്തുള്ള ദേവീ ക്ഷേത്രത്തിലെ മൂർത്തിക്ക് മുകളിൽ ആണെന്ന്. ആരും ദേവിയേക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് ദേവിക്ക് ഇഷ്ടപ്പെടില്ല. ഈ സംഭവത്തിനു ശേഷം ഏഴാം നിലയിൽ രോഗികളെ കിടത്താറില്ല എന്നാണു കേട്ടത്. പിന്നെ പിന്നെ ചത്ത് പോകും എന്ന് ഉറപ്പുള്ളതിനെ മാത്രം അവിടെ കൊണ്ടു പോയി കിടത്തി എന്നും കേൾക്കുന്നു. സത്യാവസ്ഥ അറിയില്ല. ഇതൊക്കെ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് മാത്രമാണ്. എവിടെ ആണ് സംഭവം എന്ന് പോലും അവൻ പറഞ്ഞില്ല.
അത്തരത്തിലുള്ള വല്ല ശാപവും എന്റെ പറമ്പിനു ഉണ്ടോ എന്ന് അറിയില്ല. മണ്ണിനു വലിയ കുഴപ്പം ഉണ്ടാകാൻ ഇടയില്ല എന്ന് ഞാൻ കരുതുന്നു. എന്തെന്നാൽ മഴ കഴിഞ്ഞാൽ ഇവിടെ പുല്ലുകൾ വേണ്ടുവോളം പൊടിച്ചു വരുന്നുണ്ട്.
അത്തരത്തിലുള്ള വല്ല ശാപവും എന്റെ പറമ്പിനു ഉണ്ടോ എന്ന് അറിയില്ല. മണ്ണിനു വലിയ കുഴപ്പം ഉണ്ടാകാൻ ഇടയില്ല എന്ന് ഞാൻ കരുതുന്നു. എന്തെന്നാൽ മഴ കഴിഞ്ഞാൽ ഇവിടെ പുല്ലുകൾ വേണ്ടുവോളം പൊടിച്ചു വരുന്നുണ്ട്.
No comments:
Post a Comment