വ്യക്തി പരമായി ഞാൻ പര്ധയെ അനുകൂലിക്കുന്ന മനുഷ്യൻ അല്ല . അതിനു എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. അത് മിക്കതും ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ശരീരം മൂടി പുതച്ചു എപ്പോഴും കഴിയുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന്, എസ്കിമോകളുടെ ചെറിയ ആയുര്ധൈർഗ്യം നോക്കി ചില ഗവേഷകർ വിലയിരുത്തിയിട്ടുണ്ട്. അത് ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യക്ക് ഏതോ ഒരു അജ്ഞാത ചർമ രോഗം വന്നപ്പോൾ ഡോക്ടര പറഞ്ഞത്, ചർമത്തിന് സൂര്യ പ്രകാശം തീരെ കിട്ടാത്തത് കൊണ്ടു വരുന്ന അസുഖമാണ് ഇത് എന്നും, കഴിയുന്നതും ശരീര ഭാഗങ്ങളിൽ വെയില് കൊള്ളിച്ചു കൊണ്ടെ ഇതിനെ മാറ്റാൻ കഴിയുകയുള്ളൂ എന്നും. അധിക വസ്ത്രം ഒഴിവാക്കാനും അദ്ദേഹം ഉപദേശിച്ചു. പക്ഷെ അത് കൊണ്ടു എന്റെ ഭാര്യ നാളെ ഒരു പീടികയിൽ പോയി ഒരു പരധ വാങ്ങിച്ചു അണിയുന്നതിനെ ഞാൻ എതിർക്കില്ല. കാരണം നഗ്നതയെ കുറിച്ച് എന്റെ മനസ്സിലുള്ള ധാരണകളെ അത് ഒരു തരത്തിലും തുരംഗം വെക്കില്ല എന്ന് എനിക്ക് ബോധമുള്ളത് കൊണ്ടാണ് . (ഇത് ഞാൻ ആദ്യമേ പറഞ്ഞു കളയുന്നത്, ഇവിടെ ഇത് വായിക്കുന്ന ആരെങ്കിലും, താൻ തന്റെ ഭാര്യയെ കുപ്പായമിടാതെ നടക്കുവാൻ അനുവദിക്കുമോ എന്ന് ചോദിച്ചു കളയും എന്ന് വിചാരിക്കുന്നത് കൊണ്ടാണ്. അവരുടെ പ്രസ്തുത സംശയത്തിനു ഇത് ഉത്തരം ആകുമെന്ന് ഞാൻ കരുതുന്നു)
മുൻപ് ഒരു അദ്ധ്യാപകൻ പര്ധയെ കുറിച്ച് പറഞ്ഞതിനെ ഞാൻ പൂർണമായും അംഗീകരിക്കുന്നു.. തന്റെ മതത്തിൽ നില നിൽക്കുന്ന ഒരു പ്രവണത ഒരു അനാചാരമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു എങ്കിൽ അദ്ദേഹം അത് തുറന്നു കാണിക്കേണ്ടത് തന്നെയാണ്. പക്ഷെ അത് കേൾക്കുന്ന എല്ലാവരും, അത് അങ്ങീകരിക്കണം എന്ന് അദ്ദേഹം നിര്ബന്ധിക്കുകയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.
പക്ഷെ തന്റെ മതത്തിൽ വസ്ത്ര സദാചാരം നിര്ബന്ധമായും നടപ്പാക്കണം എന്ന് ആഗ്രഹിക്കുന്ന വേറൊരു മത വിശ്വാസിക്ക് , ഈ പര്ധയെ എതിര്ക്കാൻ അവകാശമുണ്ടോ. ഇല്ല എന്ന് ഞാൻ പറയുന്നു. അവർ അതിനു കാരണം പറയുന്നത് ശാസ്ത്രം തന്നെ എങ്കിലും (ഉഷ്ണ മേഖലയിലെ ചൂടിനു കറുത്ത വസ്ത്രം നല്ലതല്ല എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ) അത് ഞാൻ അംഗീകരിച്ചു കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല. കാരണം ഇതാണ്.
വസ്ത്രങ്ങളുടെ കാര്യത്തിൽ ആധുനിക ശാസ്ത്രം പലതും പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞവർ അത് മുഴുവൻ അംഗീകരിക്കാൻ തയ്യാറാകുന്നു എങ്കിൽ അവർ ഈ പറയുന്നതിന് യുക്തി ഉണ്ട് എന്ന് ഞാൻ സമ്മതിച്ചു കൊടുക്കാം. സൂര്യ പ്രകാശം നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിനും ആവശ്യമാണെന്നും ആയതു കൊണ്ടു അൽപ നേരമെങ്കിലും നഗ്നരായി സൂര്യ സ്നാനം നടത്തേണ്ടത് ഉത്തമമായ ആരോഗ്യത്തിനു നല്ലതാണ് എന്നും നമ്മുടെ ആധുനിക ശാസ്ത്രം പറഞ്ഞിട്ടുണ്ട്. പാശ്ചാത്യൻ പക്ഷെ അത് കാര്യമായി എടുത്തു. അതോടെ ആണ് അവൻ സൂര്യ സ്നാനം ആരംഭിച്ചു നാട്ടിലെ അവന്റെ കടപ്പുറ ങ്ങളിലും, ഇവിടെ വന്നാൽ ഇവിടത്തെ കടപ്പുറ ങ്ങളിലും, കുപ്പായമിടാതെ നടക്കാൻ തുടങ്ങിയത്. നമ്മൾ അത് പ്രായോഗികമാക്കിയില്ലെങ്കിലും അത് പൂര്ണ്ണമായും വിശ്വസിക്കുന്നവരെ അത് പ്രയോഗത്തിൽ വരുത്താൻ നാം സമ്മതിക്കുമോ എന്ന് അറിയില്ല ഇന്നും നമ്മള് അത് പൂര്ണമായി അങ്ങീകരിചിട്ടില്ല. പാശ്ചാത്യര് അത് ചെയ്താലും നമ്മള് അത് നോക്കി കോപ്പി അടിക്കേണ്ട എന്നാണു നാം പറയുന്നത്. നമ്മുടെ ശാസ്ത്രാഭിമുഖ്യം അത്രയൊക്കെയേ ഉള്ളൂ.
പിന്നെ ഉള്ള ഒരു പ്രശ്നമായി അവർ പറയുന്നത് ഇതാണ്. മുഖം മൂടി നടക്കുന്നത് സമൂഹത്തിൽ പല അസൌകര്യങ്ങളും ഉണ്ടാക്കുന്നു. വോട്ട് ചെയ്യുമ്പോൾ പ്രശ്നം..... അങ്ങനെ പലതും. അങ്ങനെ എങ്കിൽ അത്തരം സന്ദർഭങ്ങളിൽ അത് ഒഴിവാക്കണം എന്ന് നിർബന്ധിച്ചാൽ പോരെ (എത്രയോ തവണ പ്രിസൈടിംഗ് അപ്പീസരായി പ്രവര്ത്തിച്ച എനിക്ക് അറിയാം, അത്തരം ഒരു നിര്ബന്ധതിന്റെ ആവശ്യം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന്. ) . ഒരു ഓപറേഷൻ മേശയിൽ ഒരു സ്ത്രീ നഗ്നയായി കിടക്കണം എന്നുള്ളത് കൊണ്ടു അവള് ജീവിത കാലം മുഴുവൻ നഗ്നയായി നടക്കണം എന്ന് നിർബന്ധിക്കാമൊ.
ചൂരിദാർ, മാക്സി, മിനി, മിഡി, കുർത്ത, ധാവണി, കോവണി, പാന്റു, ടൈ, തൊപ്പി, ചിപ്പി, ജീൻസ്...... എന്നിങ്ങനെ ഉള്ള പതിനായിര ക്കണക്കിന് വസ്‌ത്രങ്ങൾ അനുവദിച്ച എനിക്ക്, അതിനിടയിൽ ഒരു പർദ്ദ കൂടെ അനുവദിക്കുന്നതിന് ഒരു വിഷമവും ഇല്ല. പ്രത്യേകിച്ചും എന്റെ ദൈനം ദിന ജീവിതത്തിൽ അതെനിക്ക് ഒരു തരത്തിലുള്ള പ്രയാസവും ഉണ്ടാക്കില്ല എന്ന പൂർണ്ണ ബോധം എനിക്ക് ഉള്ളത് കൊണ്ടു

No comments:
Post a Comment