രാമൻ
ഞായറാഴ്ച രാവിലെ എട്ടു മണിക്ക് എണീറ്റ രാമൻ പ്രഭാത കൃത്യങ്ങൾക്ക് ശേഷം അമ്മയോട് ഇങ്ങനെ പറഞ്ഞു 'അമ്മെ , ഞാൻ പോകുന്നു, ഒരു സുഹൃത്തിന്റെ വീട്ടിലേക്കാ. ചോറ് വേണ്ടാ. രാത്രിയാകും'. അയൽക്കാരനും ഒരു ഒളിഞ്ഞു നോട്ടക്കാരനും, നാറിയും ആയ മണ്ടോടി ക്ക് പക്ഷെ രാമന്റെ ഇത്തരം തരികിടകളിൽ ഒന്നും വിശ്വാസമില്ല. 'ഇവന്റെ ഒരു ചങ്ങായി , ഒന്ന് കണ്ടിട്ടു തന്നെ' എന്ന് മനസ്സില് പറഞ്ഞു മിസ്റ്റർ മണ്ടോടി അദൃശ്യനായി രാമനെ പിന്തുടരുന്നു. പാലത്തിൽ നിന്ന് ബസ്സ് കയറിയ രാമനും അദൃശ്യനായ മണ്ടോടി യും , തലശ്ശേരി പഴയ ബസ്റ്റ് സ്റ്റാൻഡിൽ ഇറങ്ങുന്നു. 'ഇവൻ സ്റ്റേടിയത്തിന്റെ ഭാഗത്തുള്ള കടൽ കരയിലെക്കാണല്ലോ പോകുന്നത് പടച്ചോനെ. കടലിൽ തുള്ളി ചകാനൊ മറ്റോ ആണോ' മണ്ടോടി ആത്മഗതം പറഞ്ഞു, പിന്തുടരൽ തുടർന്നു. അങ്ങ് ദൂരെ ഓവർബരീസ് ഫോളി വിജനമായിരുന്നു. പക്ഷെ അതിന്റെ കല്പടവുകളിൽ എവിടെയോ ഒരു ചുവപ്പ് നിറം പരന്നു കിടക്കുന്നത് പോലെ മണ്ടോടി ക്ക് തോന്നി. 'അതെ, ഈ കള്ളൻ, ആ ചുവപ്പിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. അപ്പൊ ഇതാണ് ഇവന്റെ ചങ്ങായി . രണ്ടിനെയും ഞാൻ ശരിയാക്കിത്തരാം' ഇത്രയും മനസ്സില് പറഞ്ഞു അദൃശ്യൻ മണ്ടോടി തന്റെ അനുധാവനം അവിടെ അവസാനിപ്പിച്ചു. നാറി യാണെങ്കിലും, യുവ മിതുനങ്ങൾ പഞ്ചാരയിടുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കരുതെന്ന് മണ്ടോടി യുടെ സദാചാര ബോധം അവനെ പഠിപ്പിച്ചിരുന്നു . രാത്രി എട്ടു മണിക്ക് ബസ് ഇറങ്ങി വരുന്ന രാമനെ വഴിയിൽ തടഞ്ഞു വച്ച് മണ്ടോടി ഒരു കമ്മന്റ് പാസ്സാക്കി 'എന്താടാ ചങ്ങായിയെ കണ്ടു കാര്യമൊക്കെ പറഞ്ഞോ' . 'ആ കണ്ടു' എന്ന് പറഞ്ഞു രാമൻ രാമന്റെ പാട്ടിനു പോയി. മണ്ടോടി മണ്ടോടി യുടെ വീട്ടിലേക്കും. മണ്ടോടി യുടെ പ്രതികാര നടപടികൾ ഈ ഒരു വാചകത്തിൽ അവസാനിച്ചതായി കരുതാം. കാരണം രാമന്റെ വീട്ടിൽ അതിനു ശേഷം ബഹളങ്ങൾ ഒന്നും കേട്ടിട്ടില്ല.
കോമൻ
ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ഉണർന്ന കോമൻ നേരെ കമ്പ്യുടറിനു മുന്നിൽ കയറി ഇരിക്കുന്നത് മണ്ടോടി ക്ക് തന്റെ ജനാലയിലൂടെ കാണാം. 'എന്ത് നല്ല കുട്ടിയാണ്. രാമനെ പോലെ ഒരു തോന്ന്യവാസവും ഇല്ല' മണ്ടോടി ആത്മഗതം പറഞ്ഞു. എല്ലാവരും ഇങ്ങനെ ആയിരുന്നെകിൽ എനിക്ക് പൂർണ റസ്റ്റ്. എന്നാലും മണ്ടോടി ക്ക് സമാധാനമായില്ല. അദ്രിശ്യനായി കോമന്റെ പിന്നിൽ പോയി നിന്ന്. 'അയ്യേ ഈ ചെക്കൻ എന്താണ് ഈ കാണുന്നത്' മണ്ടോടി അതിശയിചെങ്കിലും, ശബ്ദം പുറത്തു വരുത്തിയില്ല. 'കഴിഞ്ഞ ആഴ്ച ഈ ചെക്കനോട് ഞാൻ ചോതിച്ചതാ, നീ രാവിലെ നിന്റെ കമ്പ്യുടരിൽ എന്താണ് കാണുക എന്ന്. അപ്പോൾ അവൻ പറഞ്ഞത് എന്താ 'കുട്ടികളുടെ സിനിമ' എന്ന്. പക്ഷെ ഇത് കുട്ടികളെ സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള സിനിമ ആണല്ലോ. രണ്ടും ഒന്ന് തന്നെ അല്ലെ എന്ന് മണ്ടോടി മനസ്സില് പറഞ്ഞു. മണ്ടോടി ക്ക് എന്ത് കൊണ്ടോ അവന്റെ പിന്നിൽ അത്രയും നേരം അദൃശ്യനായി നില്ക്കാൻ പറ്റുമെന്ന് തോന്നിയില്ല. അദ്ദേഹം അവിടെ നിന്ന് അദൃശ്യനായി രക്ഷപ്പെട്ടു.
രണ്ടു വ്യക്തികളുടെ പെരുമാറ്റത്തെ കുറിച്ചുള്ള മണ്ടോടിയുടെ അപഗ്രഥനം
ഇവിടെ പ്രസക്തമായ ചോദ്യം ഇവരിൽ ആരാണ് പോക്ക് എന്നാണു. പിന്നെ ഉള്ള ചോദ്യം അവർ എന്ത് കൊണ്ടു അങ്ങനെ ആയി എന്നുള്ളതാണ്. രാമന്റെയും വീട്ടിൽ കമ്പ്യുടർ , ഫേസ് ബുക്ക് ഇമ്മാതിരി കുണ്ടാമണ്ടികൾ ഉള്ളതായി മണ്ടോടി ക്ക് അറിയാം. പക്ഷെ രാമൻ ഒരു ഒഴിവു ദിവസം അതിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ തീരുമാനിക്കുകയാണ്. മജ്ജയും മാംസവും ഉള്ള മറ്റൊരു മനുഷ്യ സ്ത്രീയുടെ അടുപ്പത്തിന് വേണ്ടി. അവൻ അവളെ നേരിട്ട് സ്പര്ശിക്കുകയാണ്, അവളുടെ ശബ്ദം നേരിട്ട് കേൾക്കുകയാണ്. അതിൽ ദൈവികമായ എന്തോ ഉള്ളത് പോലെ മണ്ടോടി ക്ക് തോന്നി. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു നേരിട്ട് ഇടപെടുന്നതിൽ ധൈര്യത്തിന്റെ കണികയുണ്ട്. അവൻ ഇവിടെ തനിക്കു രക്ഷ പ്പെടാൻ പറ്റാത്ത ഒന്നിൽ ചുറ്റപ്പെട്ടു പോകുകയാണ്. അതിൽ അവനു അവാച്യമായ സന്തോഷവും ഉണ്ടായിരിക്കാൻ ഇടയുണ്ട് എന്ന് മണ്ടോടി സംശയിച്ചു. അടുത്തു നില്ക്കുന്ന പലരോടും നേരെ മുഖം നോക്കി സംസാരിക്കാൻ മടിയുള്ള തന്റെ മനസ്സിലേക്കും മണ്ടോടി ഒരു നിമിഷം എത്തി നോക്കി. ശരിയാണ് , ഈ അടുപ്പം, ഈ വല്ലാത്ത അടുപ്പം ഞാനും ഭയപ്പെടുന്നുണ്ട്. അത് കൊണ്ടായിരിക്കാം ഞാനും പലപ്പോഴും ഈ യന്ത്രത്തിന് മുൻപിൽ അടയിരിക്കുന്നത്. മജ്ജയും മാംസവും ഉള്ള ജീവികൾ എത്രയോ നമ്മുടെ ചുറ്റും ഉള്ളപ്പോൾ നമ്മൾ എന്ത് കൊണ്ടു അവരെ ഒക്കെ ഒഴിവാക്കി, ശരിക്കും ഒരു സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെടാതെ , മറ്റു ചിലരുടെ സൃഷ്ടി പ്രവർത്തനത്തിന്റെ ഒളിഞ്ഞു നോട്ടക്കാർ മാത്രമായി പരിണമിച്ചു പോകുന്നു. ഇതൊക്കെ ആലോചിച്ചു മണ്ടോടി അന്ന് രാത്രി കരഞ്ഞു. ഇതിന്റെ കരാള ഹസ്തങ്ങളിൽ പെടാതെ ഒഴിഞ്ഞു മാറി നടക്കുന്ന രാമനെ മണ്ടോടി ക്ക് ബഹുമാനിക്കാൻ തോന്നി. ഒപ്പം കൊമാനോട് നേരെ വല്ലാത്ത ഒരു സഹതാപവും.
(ശരിക്കും യന്ത്രങ്ങൾ മനുഷ്യനെ മറ്റൊരു മനുഷ്യനിൽ നിന്ന് അകറ്റുന്നില്ല എന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരിക്കൽ നാം കത്തെഴുതിയത് നമ്മുടെ പ്രിയപ്പെട്ടവരേ അകറ്റുവാൻ ആയിരുന്നില്ല, നമ്മുടെ പ്രിയപ്പെട്ടവർ അകലത് വസിച്ചത് കൊണ്ടു മാത്രമായിരുന്നു. ഇപ്പോൾ യന്ത്രങ്ങൾ നമ്മളെ പരസ്പരം അകറ്റുന്നു എന്നുള്ളത് നമ്മുടെ തോന്നൽ മാത്രമാണ് . എങ്ങനെയോ അകന്നു പോയ നമുക്ക്, ആ അകൽച്ചയെ ആളി കത്തിക്കാൻ കയ്യിൽ കിട്ടിയ തീ പന്തങ്ങൾ മാത്രമായിരുന്നു ഈ യന്ത്രങ്ങൾ. അത് നമ്മൾ ശരിക്കും ആഘോഷിച്ചു എന്ന് മാത്രം.)

No comments:
Post a Comment