Sunday, 28 December 2014

മദ്യത്തിന്റെ ഗുണങ്ങൾ

2013 ഇൽ ഒരു ദിവസം പാലത്തിനു മേലെ കൂടെ പോകുകയായിരുന്ന ഒരു ഗ്യാസ് ടാങ്കർ പാലത്തിന്റെ മതിലിനോട് ഇടിച്ചു ചോർന്നു.  ചാല ദുരന്തിനു മുന്പായിരുന്നു ഈ സംഭവം.  പൂക്കുറ്റി പോലെ ഗ്യാസ് പുറത്തേക്കു പോകുന്നത് നാട്ടുകാര് ഒരു കാര്യമായ കാഴ്ച കാണുന്നത് പോലെ നോക്കി നിന്നപ്പോൾ പെട്ടന്ന് അവിടെ എത്തിയ പോലീസ് എല്ലാവരെയും അവിടെ നിന്ന് മാറ്റുകയം, വീട്ടുകാരോട് ശ്രദ്ധയോടെ ഇരിക്കാൻ അഭ്യർതിക്കുകയും ചെയ്തു. ടാങ്കറിൽ ലീക്ക്  അടക്കാനുള്ള യാതൊരു സംവിധാനങ്ങളും ഇല്ലായിരുന്നത് കൊണ്ടു നാട്ടുകാർ വിവരം ബന്ധപ്പെട്ട അനുയായികളെ അറിയിച്ചെങ്കിലും, അവര്ക്ക് അന്നേ ദിവസം അവിടെ എതിരിചെരാൻ ആവില്ലെന്ന് അവർ അറിയിച്ചു. ഇനി എന്ത് വഴി എന്ന് ആലോചിച്ചു നില്ക്കുമ്പോഴാണ്, നാട്ടിലെ ധീരരായ ഏതാനും ചെറുപ്പക്കാർ ഒരു ചെമ്പു ഗോതമ്പ് മാവ് കുഴച്ചതും എടുത്തു അവിടെ എത്തിയത്.  അവർ ഗോതമ്പ് മാവ് ലീകിൽ അടച്ചു പിടിച്ചു , കൈ കൊണ്ടു അതിനെ താങ്ങി നിർത്തി. ലീക്ക് പൂര്ണ്ണമായും ശമിച്ചു.  കൈ കടയുന്നതിനു  അനുസരിച്ച് ആ ചെറുപ്പക്കാർ ഓരോരുത്തരും തങ്ങളുടെ കൈകൾ തണുത്തുറഞ്ഞ ആ പ്രടലതിലേക്ക് മാറി മാറി വച്ച് കൊണ്ടെ ഇരിക്കുകയും അങ്ങനെ രാവിലെ ആകുകയും ചെയ്തു.  രാവിലെ കമ്പനി യിൽ നിന്ന് വന്ന ആൾകാർ നമ്മുടെ നാട്ടുകാരുടെ അസാമാന്യമായ ധൈര്യം കണ്ടു കോരി തരിച്ചു പോയി. അവർ ഇത്രയും പറഞ്ഞു ' നമ്മൾ ജീവിതത്തിൽ ഇന്ന് വരെ ഇത്രയും ധൈര്യമുള്ള ചെറുപ്പക്കാരെ കണ്ടിട്ടില്ല. ജീവിതം പണയം വച്ചുള്ള കളിയാണ് ഇത്' എന്ന്. ഇത് കേട്ട് നിന്ന ഒരു ഗോതമ്പ് മാവുകാരൻ ഉടനെ പറഞ്ഞു.  'ധൈര്യം കൊണ്ടൊന്നും അല്ല സാറേ. നമ്മളെല്ലാം നല്ല വെള്ളത്തിൽ ആയിരുന്നു'

മദ്യത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് മാത്രമേ നിങ്ങൾ ഇന്ന് വരെ കേട്ടിട്ടുള്ളൂ.

No comments:

Post a Comment