ഗവര്മെന്റ്റ് ആപ്പീസിൽ നിന്ന് 25000 രൂപ പെൻഷൻ പറ്റി ജീവിക്കുന്ന കുഞ്ഞിരാമന്റെ കുടുംബ ജീവിതം സന്തോഷ പ്രദമായിരുന്നു. അമേരികയിൽ ജോലിയുള്ള മക്കൾ നാട്ടിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്ന ഒരു പ്രശ്നം മനസ്സിനെ നീറ്റിയിരുന്നു എങ്കിലും ആരോഗ്യവതിയായ ഭാര്യ കൂട്ടിനുണ്ട് എന്നുള്ളതും , വിളിച്ചാൽ വിളി കേൾക്കുന്ന അകലത്തു അനേകം ബന്ധുക്കൾ ഉണ്ടെന്നുള്ളതും, കുഞ്ഞിരാമന് വല്ലാത്ത ഒരു ശാന്തത പ്രദാനം ചെയ്തിരുന്നു. പക്ഷെ എല്ലാ സ്വച്ഛമായ ആകാശങ്ങളിലും ഇടയ്ക്കൊരു കരിമേഘം ഉയിർത്ത് വരുന്നത് പോലെ കുഞ്ഞിരാമന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തി കൊണ്ടു സ്വന്തം ഭാര്യ ദിവംഗതയായി. കുഞ്ഞിരാമൻ ദുഖിതനായി. അമേരിക്കയിൽ നിന്ന് ദിനം പ്രതി എന്നോണം അനുശോചന കുറിപ്പുകൾ ഫോണ്‍ മുഖാന്തിരവും ഫേസ് ബുക്ക് മുഖാന്തിരവും വന്നു കൊണ്ടിരുന്നത് കുഞ്ഞിരാമന് പക്ഷെ ഒരു സാന്ത്വനമായില്ല. കുട്ടികൾ തങ്ങളുടെ ദുഖം നാട്ടിലേക്ക് വരാതെ ദൂരത്തു നിന്ന് തന്നെ തീർത്തതും കുഞ്ഞിരാമന് വേദനയായി.
അങ്ങനെ ഇരിക്കെ ഒരു ദിവസം, മരണം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു ഒരു ദിവസം, അമേരികയിൽ നിന്ന് വന്ന ഒരു ഫോണ്‍ കാൾ കേട്ട് കുഞ്ഞിരാമൻ ഞെട്ടി.. മകളായിരുന്നു അപ്പുറത്ത്. പറഞ്ഞതിന്റെ ചുരുക്കം ഇവിടെ എഴുതാൻ കുഞ്ഞിരാമൻ നാണിക്കുന്നു എങ്കിലും, പറയാതിരിക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ടു പറയുന്നു. 'ഡാഡി (അമേരികയിലെ കുട്ടികളോ നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് പോയ കുട്ടികളോ, അല്ലെങ്കിൽ സ്ഥിരമായി അന്യ നാട് കണ്ടു വളർന്ന കുട്ടികളോ, നാട്ടിലെ കോന്തൻ കൊവാലന്മാരുടെ മക്കളോ, ചുരുക്കി പറഞ്ഞാൽ നാട്ടിലെ മിക്ക കുട്ടികളുമോ സ്വന്തം തന്തമാരെ അഭിസംബോധന ചെയ്യുന്ന പേര്.) ഡാഡി ഒരു കല്യാണം കഴിക്കണം. നമ്മള് നാട്ടിലേക്ക് വരുന്നതൊക്കെ ചുരുക്കമാണ് എന്ന് ഡാഡി ക്ക് അറിയാമല്ലോ. അപ്പോൾ ഡാഡി യുടെ കാര്യം നോക്കാൻ ആരെങ്കിലും എന്തായാലും വേണം. നമ്മള് കൂട്ടമായി എടുത്ത തീരുമാനമാണ് ഇത്.' കുഞ്ഞിരാമൻ മറുപടി ഒന്നും പറഞ്ഞില്ല. ചിന്തിക്കാതെ എന്തിനെ കുറിച്ചും മറുപടി പറയാത്ത ഒരാളായിരുന്നല്ലോ എന്നും കുഞ്ഞിരാമൻ.
വൈകുന്നേരം മണ്ടോടി വന്നപ്പോൾ കുഞ്ഞിരാമൻ , മകള് പറഞ്ഞ കാര്യം മണ്ടോടിക്ക് മുന്നില് അവതരിപ്പിച്ചു. എല്ലാ കുരുട്ടു ബുധികളും തികഞ്ഞ ഒരു മഹാ പാരയായിരുന്നു ഈ മണ്ടോടി എന്നതിനാൽ, മകളുടെ ഇത്തരം അഭ്യർതനകളിൽ എന്തെകിലും പാരയുണ്ടോ എന്ന് അറിയാനും കൂടിയായിരുന്നു കുഞ്ഞിരാമൻ ഇങ്ങനെ ഒരു കടും കൈ ചെയ്തത്.
കുഞ്ഞിരാമന്റെ ചാര് കസേരയിൽ കിടന്നു മണ്ടോടി ആലോചിച്ചു. ആലോചിച്ചത് പക്ഷെ കുഞ്ഞിരാമനെ കുറിച്ചായിരുന്നില്ല.. അതിനും രണ്ടു മാസം മുൻപേ ചത്ത് പോയ ജാനുവിനെ കുറിച്ചും, അവളുടെ ഭര്ത്താവും, മേൽ പറഞ്ഞ കുഞ്ഞിരാമ സ്വഭാവം മിക്കതും തികഞ്ഞതും ആയ കോമനെ കുറിച്ചായിരുന്നു. കോമനും പെൻഷൻ, രണ്ടു മക്കൾ എന്നീ സ്വഭാവ വിശേഷങ്ങൾ ഉള്ള മനുഷ്യൻ തന്നെ ആയിരുന്നു. പക്ഷെ മക്കൾ രണ്ടും എല്ലാം തികഞ്ഞ നാട്ടു പാരകൾ. കുഞ്ഞിരാമന്റെ മക്കൾ പറഞ്ഞതൊന്നും ഈ മക്കൾ കൊമാനോട് പറഞ്ഞില്ല എന്ന് മാത്രമല്ല, കോമൻ, തന്റെ ഇത്തരം ഒരു ദുരുദ്ദേശം മക്കളോട് അങ്ങോട്ട് പറഞ്ഞ ദിവസം രാത്രി, അവരുടെ വീടിന്റെ ഇടവഴിയിലെ പോകുകയായിരുന്ന മണ്ടോടി താഴെ പറയുന്ന ഒരു സംഭാഷണം കേട്ട് അവിടെ ഒരു നിമിഷം തരിച്ചു നിന്ന് പോയി. (ആരെങ്കിലും ആ നേരത്ത് ആ ഇടവഴിയിലൂടെ പോയിരുന്നെങ്കിൽ 'മണ്ടോടി ഒളിഞ്ഞു നോട്ടവും തുടങ്ങിയോ' എന്ന തെറിയും കേൾകേണ്ടി വന്നേനെ മണ്ടോടി ക്ക് . പക്ഷെ ആരും അതിലെ പോയില്ല)
എല്ലാ ബാബുയെട്ടാ. ഈ അച്ഛൻ കെളവൻ ഈ വയസ്സ് കാലത്ത് ഒരെണ്ണതിനെ പിടിച്ചു കെട്ടിയാൽ സ്വത്തിനോക്കെ പുതിയ ഒരു അവകാശി വരില്ലേ. ഞമ്മളെ കാര്യം കുളത്തിലാകില്ലേ. രാജാട്ടനോട് ഞാൻ ഇത് പറഞ്ഞപ്പം ഓരും ഇത് തന്നെയാ പറഞ്ഞത്.
അതിനു ഉത്തരമായി മറ്റൊരു ഗവര്മെന്റ്റ് ജോലിക്കാരനും കോമന്റെ മകൾ പപ്പിയുടെ ഭർത്താവും ആയ രവി പറഞ്ഞത് ഇതാണ്. 'അത് മുടക്കണം. അല്ലെങ്കിൽ സംഗതി പോക്കാ. വരാൻ പോകുന്നവൾ നിന്നെ പോലെയോ മാറ്റോ ആണെങ്കിൽ കുടുംബം തൂത് വാരിയിട്ടെ പോകൂ. പപ്പി അത് കേട്ട് അല്പം ചൂടായി എങ്കിലും, സംഗതി സത്യമാണെന്ന് പപ്പിക്കും അറിയാമായിരുന്നു.
മണ്ടോടി ഓർത്തു. ശരിയാണ്. അമേരിക്കകാര് കുറെ കൂടെ ഡീസന്റ് തന്നെയാണ്. കുഞ്ഞിരാമന്റെ പണത്തിനോട് താല്പര്യമില്ലാത്ത മക്കൾ പാരകൾ ആകില്ല തന്നെ. മണ്ടോടി അത് കുഞ്ഞിരാമാനോട് പറയുകയും ചെയ്തു. പക്ഷെ മണ്ടോടി ഇത്രയും കൂടെ പറഞ്ഞു.
ഇനി നിനക്ക് മറ്റേതിൽ ഒന്നും അത്ര താല്പര്യം ഇല്ലെങ്കിൽ , ദുരന്തം അനുഭവിക്കുന്ന എന്തെങ്കിലും ഒരു സ്ത്രീയെ കെട്ടി ഒരു മാതൃക ആയിക്കൂടെ. ഉദാഹരണമായി അംഗ വൈകല്യം ഉള്ള ഒരുത്തിയെ. അല്ലെങ്കിൽ ഒരു വിധവയായ വൃദ്ധയെ . നാളെ നീ ചത്ത് പോയാൽ ആ പാവത്തിന് നിന്റെ പെൻഷൻ കൊണ്ടു ജീവിച്ചു പോകാമല്ലോ.
പക്ഷെ അതിനു കുഞ്ഞിരാമൻ പറഞ്ഞ മറുപടി കേട്ടപ്പോൾ മണ്ടോടി ആണ് ഞെട്ടി പോയത്.
എന്തിനാ മണ്ടോടി. ഏതായാലും ഒരു നല്ല കാര്യം ചെയ്യുകയല്ലേ . അപ്പോൾ അത് അതായത് ഈ ഫാമിലി പെൻഷൻ കുറെ കാലം അനുഭവിക്കാൻ യോഗമുള്ള രീതിയിൽ ഒരു പെണ്ണിനെ കെട്ടിയാൽ പോരെ. നമ്മള് വെറുതെ അത് നഷ്ടപ്പെടുത്തേണ്ട കാര്യമുണ്ടോ.
അതായത് ഒരു പതിനെട്ടു കാരിയെ കെട്ടിയാ പോരെ എന്ന്. കറക്റ്റ് . എടാ കോമന്റെ മക്കളായിരുന്നു ഇന്റെ മക്കള് ആകേണ്ടി ഇരുന്നത്.
ഇത്രയും പറഞ്ഞു മണ്ടോടി ആട്ടി തുപ്പി കൊണ്ടു ഒരൊറ്റ നടത്തം.
അനുബന്ധം : കുഞ്ഞിരാമന് പതിനെട്ടു കാരിയെ കിട്ടിയില്ല. പക്ഷെ പകരം ഒരു മുപ്പതു കാരിയെ കിട്ടി. അതായത് കുഞ്ഞിരാമൻ എപ്പോൾ ചത്താലും , മറ്റേതു ഒരു അറുപതു വയസ്സ് വരെ എങ്കിലും ജീവിച്ചു പോകും

No comments:
Post a Comment