മൊബൈൽ ഫോണ്‍ ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനിൽ നിന്ന് അകറ്റുന്നു എന്ന് പലരും ഭയപ്പെട്ടിട്ടുണ്ട്. അത്തരം ഭയമുള്ളവർ ഒക്കെയും മൊബൈൽ ഫോണ്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ട് എന്നാണു ഞാൻ മനസ്സിലാക്കിയത്. അവർ അത് കൊണ്ടു മനുഷ്യരെ കൂടുതൽ സ്നേഹിക്കുന്നുണ്ടോ എന്നുള്ള കാര്യം ഒരു പഠനത്തിനു വിധേയമാക്കേണ്ടതാണ്.
ഇത് മൊബൈൽ ഫോണിന്റെ കുഴപ്പമാണെന്ന് നാം തെറ്റി ധരിച്ചതാണ്. (എനിക്കും കുറച്ചു മുൻപ് വരെ ആ ധാരണ ഉണ്ടായിരുന്നു). ഐവാൻ കരമാസോവിന്റെ ജല്പനങ്ങൾ വീണ്ടും വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഈ അകൽച്ച നമുക്ക് പണ്ടെ ഉണ്ടായിരുന്നു എന്ന്. അടുത്തുള്ള മനുഷ്യരെ നമുക്ക് സ്നേഹിക്കാൻ പറ്റാതായിട്ടു കുറെ നാളായി. നമ്മുടെ അയലത്ത് ഒരു പെണ്‍ കുട്ടി പീഡിപ്പിക്ക പ്പെട്ടു പോകുമ്പോൾ അത് അറിയാതെ പോകുന്ന നാം അങ്ങ് ഡൽഹിയിൽ ഒരു പെണ്‍കുട്ടി പീഡിപ്പിക്ക പെടുമ്പോൾ വല്ലാതെ വ്യാകുല ചിത്തരാകുന്നത് അത് കൊണ്ടാണ്. അടുത്തുള്ള രോഗ ബാധിതർക്ക് ഒരു പത്തു പൈസ കൊടുക്കാൻ മടി കാണിക്കുന്ന നാം വർത്തമാന പത്രങ്ങളിലെ താളുകളിൽ പ്രത്യക്ഷ പ്പെടുന്ന രോഗികൾക്ക് കയ്യയച്ചു പണം കൊടുക്കുന്നു. അയൽക്കാരെ സ്നേഹിക്കാൻ അറിയാത്ത നാം അങ്ങ് ദൂരെ വിദേശങ്ങളിൽ വസിക്കുന്നവര്ക്ക് വേണ്ടി കണ്ണീരോഴുക്കുന്നു. ചുരുക്കി പറഞ്ഞാൽ ആളുകള് അരികത്തു ഉണ്ടാകുമ്പോൾ സ്നേഹിക്കാൻ പറ്റാത്ത നാം അവരങ്ങ് ദൂരെ ആകുമ്പോൾ അവരെ സ്നേഹിച്ചു പോകുന്നു. നമ്മെ സംബന്ദി ചെടത്തോളം അടുപ്പം എന്നത് സ്നേഹത്തിനു വിരുദ്ധമാണ്. അത് കൊണ്ടു ഒരാളെ സ്നേഹിച്ചു കൊണ്ടിരിക്കണമെങ്കിൽ അയാളെ നമ്മിൽ നിന്ന് അകറ്റി നിർത്തണം എന്ന് നമ്മുടെ മനസ്സ് പഠിച്ചിരിക്കുന്നു. ആധുനികമായ പല കണ്ടുപിടുത്തങ്ങളും ഇക്കാര്യത്തിൽ നമുക്ക് കൂട്ടിനുണ്ട്. ഇൻ ലാൻഡ് ലെറ്ററിൽ തുടങ്ങി, ടെലി ഫോണിലൂടെ കടന്നു, അത് ഇപ്പോൾ, മൊബൈൽ ഫേസ് ബുക്ക് എന്നീ ആധുനിക സംവിധാനങ്ങളിൽ എത്തി നിൽക്കുകയാണ്. അവയൊക്കെയും നമ്മുടെ മേൽ പറഞ്ഞ മാനസിക നിലയെ എല്ലാ പ്രകാരത്തിലും പൂർത്തീ കരിക്കുന്നവ ആകയാൽ അവയെ നാം നമ്മുടെ മാറോട് ചേർത്ത് വെക്കുന്നു എന്ന് മാത്രം.

No comments:
Post a Comment