Thursday, 18 December 2014

ഫാഷൻ - ഭൂമിയെ തകർക്കാൻ വേണ്ടിയുള്ള നവീന ശാസ്ത്രം



1960 കാലത്ത് ജനറൽ മോട്ടോർസ് എന്ന കാറ് കച്ചവടക്കാരൻ ഒരു പറ്റം ഫാഷൻ ടെക്നോളജിസടുകളെ തന്റെ കമ്പനി യിലെ ജോലിക്കാരായി തിരഞ്ഞെടുത്തപ്പോൾ വ്യവസായ വൃത്തങ്ങൾ അമ്പരന്നു. പൂച്ചക്ക് എന്ത് പോന്നുരുക്കുന്നെടത് കാര്യം എന്ന് അവരിൽ പലരും ചോദിച്ചു.  നാല്പതു വർഷത്തിനു ശേഷം ഫാഷൻ ടെക്നോളജിസ്റ്റ് എന്ന ഈ പുതിയ അവതാരം എല്ലാ കാറ് കമ്പനി കളുടെയും അവിഭാജ്യ ഘടകമായി തീർന്നു

ഫാഷൻ എന്നത് വസ്ത്രങ്ങളുമായി മാത്രം ബന്ധപ്പെട്ട ഒരു കാര്യമായി ഇന്നും പലരും ധരിക്കുന്നുണ്ട്.  അപ്പോൾ എന്താണ് ഈ ഫാഷൻ എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

മനുഷ്യൻ വസ്തുക്കൾ ഉണ്ടാക്കുന്നു . ഉപയോഗിക്കുന്നു. ഒടുവിൽ ആ വസ്തുക്കൾ കുറെ കാലത്തിനു ശേഷം ഉപയോഗ രഹിതമായി പോകുന്നു. അവൻ പുതിയ ഒരു സാധനം വാങ്ങുന്നു.  വളരെ ടിപ്പികൽ ആയ ഒരു ഉദാഹരണത്തിലൂടെ ഞാൻ വ്യവസായങ്ങൾ നേരിടുന ഒരു പ്രധാന വെല്ലുവിളിയെ ഇവിടെ അവതരിപ്പിക്കാം.

നൂറു വീടുകളുള്ള ഒരു  ലോകം എന്ന് വിചാരിക്കുക.  അവിടെ ഫ്രിഡ്ജ് ഉണ്ടാക്കുന്ന ഒരു കമ്പനി. ഈ കമ്പനി  ഒരു വർഷം നൂറു ഫ്രിഡ്ജ് കൾ ഉണ്ടാക്കുന്നു എന്നും വിചാരിക്കുക.  ഒന്നാമത്തെ വർഷം കഴിയുമ്പോഴേക്ക് എല്ലാ വീടുകളിലും ഫ്രിഡ്ജ് എത്തി കഴിഞ്ഞു. ഇനി ഈ കമ്പനി എന്ത് ചെയ്യും.  കമ്പനി ഉണ്ടാക്കുന്ന  ഓരോ ഫ്രിഡ്ജും പത്തു വർഷം ജീവിക്കുമെങ്കിൽ അടുത്തു പത്തു വർഷത്തേക്ക് കമ്പനി പൂട്ടി ഇടണം.  നൂറു ഫ്രിഡ്ജ് കളുടെ വിലയേക്കാൾ കൂടുതൽ വിലയുള്ള മുതൽ മുടക്ക് അങ്ങനെ പാഴായി പോകുന്നു.  അത് സംഭവിക്കാതിരിക്കാൻ പല വഴികളും ഉണ്ട്.  അവ താഴെ പറയുന്നവയാണ്.

1. ഓരോ വീട്ടിലും രണ്ടു ഫ്രിഡ്ജ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.

2. ഈ ലോകത്തിനു പുറത്തു ഫ്രിഡ്ജ് ഉപയോഗിക്കാൻ സാധ്യതയുള്ള മറ്റൊരു ലോകം ഉണ്ടോ എന്ന് അന്വേഷിക്കുക.

3. ഫ്രിഡ്ജ് ഉത്പാദിപ്പിച്ചു കൊണ്ടെ ഇരിക്കുക.  അധികമായി വരുന്നത് നശിപ്പിച്ചു കൊണ്ടെ ഇരിക്കുക. ഇങ്ങനെ വരുന്ന നഷ്ടം വില്കുന്നവയിൽ നിന്ന് ഈടാക്കുക.

4. ഉപയോഗ ശൂന്യമാകുന്നത്‌ വരെ കാത്തു നിൽക്കാതെ വസ്തുക്കൾ വലിച്ചെറിയാനുള്ള ഒരു ചിന്താഗതി മനുഷ്യനിൽ ഉണ്ടാക്കി തീർക്കുക


ഈ നാലാമത് പറഞ്ഞ  തത്വ ചിന്തയാണ് ഫാഷൻ .  അത് മനുഷ്യനിൽ പുതിയ ഒരു സ്വഭാവം വളർത്തി എടുക്കലാണ്.  താൻ ഉപയോഗിച്ച് കൊണ്ടിരിക്കുകയും ഇപ്പോഴും തനിക്കു ഉപകാര പ്രദമെന്നു, തനിക്കു തോന്നുകയും ചെയ്യുന്നതായ ഒരു വസ്തുവിനോട് പെട്ടന്ന് എനിക്ക് അറുപ്പോ വെറുപ്പോ തോന്നുന്നു. ഇതിനോടൊത്തു ജീവിച്ചു പോകാൻ എനിക്കാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു. ഇതാണ് ഫാഷൻ  എന്ന  അതി മാരകമായ പുതിയ ജീവിത രീതി

വസ്തുക്കൾ പൂര്ണമായി ഉപയോഗിക്കാതിരിക്കൽ പ്രകൃതിയുടെ നേരെയുള്ള മനുഷ്യന്റെ കയ്യേറ്റമായി വ്യാഖ്യാനിക്ക പെടെണ്ടതാണ്, കാരണം അത് പ്രകൃതിക്ക് മേൽ സമ്മർദം വര്ദ്ധിപ്പിക്കുന്നു. അനാവശ്യമായി വസ്തുക്കൾ സൃഷ്ടിക്കാ പ്പെടുന്നു.

No comments:

Post a Comment