Monday, 15 December 2014

വിദ്യാഭ്യാസവും സദാചാരവും

നമ്മുടെ ഇന്നത്തെ വിദ്യാഭാസ രീതി തന്നെ ഒരു ബ്രിട്ടീഷു കാരന്റെ സംഭാവനയാണ്. സായിപ്പിനെ എല്ലാ കാര്യത്തിലും കുറ്റം പറയുന്ന നാം അവൻ അവന്റെ നാട്ടിലെ വിദ്യാഭ്യാസ രീതി മുഴുവൻ മാറ്റി മറിച്ചു എന്ന് ഓർക്കുന്നില്ല. നമ്മൾ ഇപ്പോഴും അവൻ നമ്മുടെ തലയിൽ ഇട്ടേച്ചു പോയ ആ വിഴുപ്പു പേറി നടക്കുകയാണ്. ഇതില് മാത്രമല്ല പലതിലും. ഇപ്പോഴും നാം ആ വിദ്യാഭ്യാസ രീതി അപ്പാടെ മാറ്റി മറിക്കുന്നതിന് പകരം, പഠിക്കേണ്ട വിഷയങ്ങളുടെ കാര്യത്തിൽ മാത്രം മാറ്റം വരുത്തേണം എന്നാണു പറയുന്നത്. എന്റെ അഭിപ്രായത്തിൽ പ്രാരംഭ ഘട്ടത്തിൽ കുട്ടികളെ ഭാഷയും പെരുമാറ്റ രീതികളും മാത്രമേ പഠിപ്പിക്കാവൂ. അവർക്ക് കഥകൾ പറഞ്ഞത് കൊടുക്കാം (പക്ഷെ അവ സീരിയൽ കഥകൾ ആയിപോകരുത്) സാരോപദേശ കഥകൾ മാത്രമായിരിക്കണം. താങ്ങാനാവാതവ പഠിപ്പിച്ചു അവരെ വിരോധം ഉള്ളവർ ആക്കരുത്. (സ്കൂളിൽ പഠിച്ചതിനു ശേഷം ഞാൻ ഒരു കവിത സ്വന്തം ഇഷ്ടത്തിൽ വായിച്ചത് ഇരുപതാമത്തെ വയസ്സിൽ ആയിരുന്നു) താങ്ങാനാവാത്ത ശാസ്ത്രം, കണക്കു ഇവ എല്ലാവരെയും പഠിപ്പിക്കുന്നതിന് പകരം ആവശ്യമുള്ളവരെ മാത്രം പഠിപ്പിച്ചാൽ പോരെ. ബാങ്ക് ഉദ്യോഗസ്ഥനായ ഞാൻ അടോമിക് തിയറി പഠിച്ചിട്ടു എന്ത് കാര്യം.

പിന്നെ സംസ്കാരത്തിന്റെ കാര്യം. സംസ്കാരം കുട്ടികൾ പഠിക്കുന്നത് വീട്ടില് നിന്നും റോഡിൽ നിന്നുമാണ് മുഖ്യമായും. നമ്മുടെ നാട്ടിൽ ഇവ രണ്ടും ദുരാചാരങ്ങളുടെ കേന്ദ്രങ്ങൾ ആയി മാറി പോയി. വൈകുന്നേരത്തെ സീരിയലുകളുടെ കാര്യം നേരത്തെ പറഞ്ഞു. റോഡിലെ സ്ഥിതി എന്താണ്. വെറും നിയമ ലങ്ഘനങ്ങളും തോന്ന്യവാസങ്ങളും. കല്ലേറുകൾ, യാത്ര മുടക്കുന്ന പ്രകടനങ്ങൾ ....ഇങ്ങനെ എന്തൊക്കെ. ഇത്തരം ആരാജകത്വങ്ങളിൽ ജീവിക്കുന്ന ഒരു കുട്ടി നന്നായി വരണം എങ്കിൽ ദൈവം തന്നെ വിചാരിക്കണം. ഏതെങ്കിലും ഒരു പ്രത്യേക പുസ്തകം പഠിച്ചത് കൊണ്ടു ഒരു കുട്ടി നന്നായി വരണം എന്നില്ല. എന്റെ ഒരു നാട്ടുകാരാൻ രാമായണവും മഹാഭാരതവും ഒക്കെ ഹൃദിസ്ഥ മാക്കിയ മനുഷ്യനാണ്. ഭാഗവത ഗീതയിലെ ഏതു ഭാഗവും അയാൾക്ക്‌ പച്ച വെള്ളമാണ്. പക്ഷെ കൈക്കൂലിയുടെ ആശാനാണ്. ഈ ഗ്രന്ഥങ്ങളുടെ നീതിയൊന്നും അദ്ധേഹത്തെ ഒരു നല്ല മനുഷ്യൻ ആക്കിയില്ല. ഇവിടെ അടുത്തുള്ള ഒരു അൽപ ബുദ്ധിയായ ഒരു മനുഷ്യനുണ്ട്‌. ഒരു പേപ്പർ പോലും വായിക്കാനുള്ള ജ്ഞാനം ഇല്ലാത്ത പയ്യൻ. നാട്ടിൽ ഒരു കാറപകടം ഉണ്ടായപ്പോൾ കുറെ പേര് മൊബൈലും കുറെ പേര് വെറും കാഴ്ചക്കാരായും ആയി വന്നപ്പോൾ, അവൻ ഒന്നും ചിന്തിക്കാതെ ഓടി വന്നത് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പോടെ ആണ്. ധിഷണയും ജ്ഞാനവും മനുഷ്യനെ നല്ലവൻ ആക്കുന്നു എന്ന സിദ്ദാന്ധത്തിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അപ്പോൾ നാം എന്ത് ചെയ്യണം എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്. ഞാൻ പറയുന്ന ഉത്തരം ഇത് മാത്രമാണ്. നമ്മൾ നമ്മുടെ പ്രവൃത്തിയിലൂടെ കുട്ടികൾക്ക് മാതൃക ആകണം. അത് കണ്ടു കുട്ടികൾ പഠിക്കും എന്നല്ല പറയേണ്ടത്. അത് കണ്ടു കുട്ടികൾ അത് അനുകരിക്കും എന്നാണു. വീട്ടിലെ സ്നേഹവും വീട്ടിലെ സ്പര്ധയും കുട്ടി അനുകരിക്കും എന്ന് പല മനശാസ്ത്രജ്ഞരും പറഞിട്ടുണ്ട്. സമൂഹത്തിലെ സ്നേഹവും സമൂഹത്തിലെ സ്പര്ധയും അത് പോലെ. അഴിമതിയും, ക്രൂരതയും ജീവിത രീതിയാക്കിയ ഒരു സമൂഹത്തിനു അത് പറ്റുമോ എന്നതാണ് പ്രശ്നം

No comments:

Post a Comment