ജീവിതം ഒരു യാത്രയാണ്. അത് കൊണ്ടു തന്നെ ഒരു കണ്ടക്ടർ, ജീവിക്കുന്ന ഓരോ മനുഷ്യന്റെയും പ്രതീകമാണ്. കണ്ടക്ടർ , ദൈവത്തിന്റെ പ്രതീകമാണെന്ന് പറയുന്നവരും ഉണ്ടാകാം. ഓരോരുത്തനെയും അവനവന്റെ ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്നവന് മനുഷ്യനെക്കാൾ സാമ്യം ദൈവത്തോട് തന്നെയാണ്. അങ്ങനെ ഉള്ള ദൈവ തുല്യനായ ഒരു മനുഷ്യനത്രേ ഈ ഉള്ളവനും. പക്ഷെ ഈ കണ്ടക്ടരിലും ഉച്ച നീച ജാതികൾ ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയത് ഒരിക്കൽ മാഹിയിലെ ഒരു കള്ളു ഷാപ്പിൽ കള്ളു കുടിക്കാൻ കയറിയപ്പോഴായിരുന്നു. അന്ന് എന്റെ നേരെ മുന്നില് ഒരു സായിപ്പും മതാമ്മയും അല്പം പൂസായി ഇരിക്കുന്നുണ്ടായിരുന്നു. എസ് എസ് എൽ സീ പാസായത് കൊണ്ടു എ, ബീ, സീ , ഡീ എന്നൊക്കെ പറയാൻ അറിയാമെന്ന ഒരു ധൈര്യവും മനസ്സിലുണ്ടായിരുന്നു. വേർ ആർ യു ഫ്രം? വാട്ട് ഈസ് യുവർ ജോബ്? ഇത് രണ്ടും ധൈര്യത്തിൽ കാച്ചി. . ഫ്രം ന്യൂയോർക്ക്. ഐ അം എ കണ്ടക്ടർ. എന്റമ്മോ നമ്മുടെ സ്വന്തം ജാതിയിൽ പെട്ട സാധനം എന്ന് ആഹ്ലാദിച്ചു നിൽക്കെ ഞാൻ അടുത്ത ചോദ്യം തൊടുത്തു വിട്ടു. ഏതു ബസ്സിലെതാണ്. അപ്പോൾ ഉത്തരം .. നോ. നോട്ട് ബസ് . അത് ശരി. അപ്പോൾ അമേരിക്കയിൽ എല്ലാ വാഹനങ്ങളിലും ഈ കണ്ടക്ടർ ഉണ്ട് എന്ന ധാരണയിൽ അടുത്തു ചോദ്യം. അപ്പോൾ ഏതു വാഹനത്തിലാ. അതിന്റെ ഉത്തരം കേട്ടപ്പോഴാ മനസ്സിലായത് ഇത് വേറെ വിഭാഗം പടചോനാണെന്ന്. സായിപ്പ് ഇങ്ങനെ പറഞ്ഞു . നോ. വെഹികൽ. മ്യൂസിക് മ്യൂസിക്. അപ്പൊ അതാ കാര്യം . അവിടെ പാട്ട് പാടുന്നെടതും കണ്ടക്ടർ ഉണ്ട്. അത് ഞമ്മക്ക് പരിചയം ഇല്ലാത്ത പരിപാടിയാ. അത് കൊണ്ടു സായിപ്പിനെയും മതാംമയെയും വഴിയാധാരമാക്കി ഉടൻ അവിടെ നിന്ന് ഇറങ്ങി പോന്നു.
പക്ഷെ പറഞ്ഞു വന്നത് അതല്ല. കതിരൂര് കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ കണ്ടക്ടർ ആയ എന്റെ ചില മാനസിക പ്രശ്നങ്ങൾ ആണ്. ഈ കതിരൂര് കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ കണ്ടക്ടർ ക്ക് മാത്രമായി അങ്ങനെ ഒരു മാനസിക പ്രശ്നമുണ്ടോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. നിങ്ങൾ എല്ലാവരും മനശാസ്ത്ര മാസികകൾ കൃത്യമായി വായിക്കുന്നവർ ആണെങ്കിൽ അങ്ങനെ ഒരു ചോദ്യം നിങ്ങൾ ചോദിക്കില്ല എന്ന് എനിക്കറിയാം. 'ദ്വി മുഖ വ്യക്തിത്വം എന്ന് കേട്ടിട്ടുണ്ടോ. അതായത് ഒരാള് രണ്ടു പരിതസ്ഥിതികളിൽ വ്യത്യസ്തമായ രണ്ടു രീതിയിൽ പെരുമാറുന്നതിനെ ആണല്ലോ അങ്ങനെ പറയുന്നത്. ഉത്തമ കുടുംബ ജീവിതം നയിക്കുന്നവൻ രാത്രിയിൽ എത്തിനോക്കാൻ പോകുന്നത്, നല്ല പിതാവ് സീരിയൽ കൊലപാതകി ആയി രാത്രികളിൽ വിളങ്ങുന്നത്, എന്നിങ്ങനെ ഉള്ളതൊക്കെ അതിന്റെ ഉത്തമങ്ങളായ ഉദാഹരണങ്ങൾ ആണല്ലോ. രണ്ടു വ്യത്യസ്ത സ്വഭാവങ്ങളിൽ ഞെരിഞ്ഞമർന്നു പോകുന്നവരും അത്തരത്തിൽ പരിണമിച്ചു പോകാമെന്ന് നാട്ടിലെ മനശാസ്ത്രഞ്ഞനായ ബാലൻ ഡോക്ടറും പറഞ്ഞിട്ടുണ്ട്. അതിനു എന്റെ ജീവിതത്തിലെ പ്രസക്തി എന്താണെന്ന് ഇനി പരിശോധിക്കാം. എന്റെ യാത്ര കോഴിക്കോട് നിന്ന് ആരംഭിക്കുന്നു. ബാസ്സിന്റെ വാതിലുകൾ രണ്ടും ഉള്ളിൽ നിന്ന് താഴിട്ടു പൂട്ടിയിരിക്കുന്നു. പിന്നിലെ വാതിലിനു അടുത്തു ഞാൻ നില്ക്കുന്നു. ഒരാള് കുട്ടിയേയും കൂട്ടി വരുന്നു. എവിടെയാ പോകേണ്ടത് . ഞാൻ ചോദിക്കുന്നു. കൊയിലാണ്ടിയിലാണ് അയാള് മറുപടി പറയുന്നു. അതാ അപ്പുറത്ത് വേറെ ബസ് ഉണ്ട്. അതിൽ കയറിയാൽ മതി. ഇത് ലിമിറ്റഡ് ആണ്. ഞാൻ പറയുന്നു. എന്നെ അയാള് ദയനീയമായോ, അല്ലെങ്കിൽ ക്രോധതോടെയോ നോക്കി നടന്നു പോകുന്നു. എന്താടോ നോക്കി പേടിപ്പിക്കുകയാണോ എന്ന് ഞാൻ തിരിഞ്ഞു ഓടുന്ന അയാളുടെ ചന്തി നോക്കി പ്രസ്താവിക്കുന്നു. പക്ഷെ അയാള് അത് കേൾക്കുന്നില്ല. ശാന്തം.
അപ്പോഴതാ വരുന്നു ഒരു ദമ്പതികൾ .
എവിടെക്കാ
തലശ്ശേരിക്കാ.
അതാ മുന്നോട്ടു കടന്നിരുന്നോളൂ. വലതു വശത്തിരുന്നാൽ വെയില് കൊള്ളില്ല.
(എല്ലാ കണ്ടക്ടർ മാറും, അല്ല, എല്ലാ മനുഷ്യന്മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്, അവര് മനസ്സില് പറയുന്നത് എനിക്ക് ഇവിടെ കേൾക്കാം)
ഇനി നമ്മുടെ ബസ്സിനു എവിടെയും നിർത്താതെ പോകാം. ആളെ എടുക്കാൻ മാത്രം എവിടെയെങ്കിലും നിർത്തിയാൽ മതി. അതും എനിക്ക് സൌകര്യമുണ്ടെങ്കിൽ. അത് എന്റെ സ്വഭാവത്തെ ഒരു തരത്തിലും ബാധിക്കുക ഇല്ല എന്ന് ഉറപ്പുണ്ടെങ്കിൽ.
പക്ഷെ അത് തലശ്ശേരി വരെ മാത്രം. തലശ്ശേരിയിൽ വച്ച് നമ്മുടെ വാഹനത്തിനു അവിചാരിതമായ ഒരു മാറ്റം സംഭവിക്കുന്നു. ഇത് വരെ രാജാവിനെ പോലെ തോന്ന്യാസിയായി കോഴിക്കോട് നിന്ന് ഇവിടെ വരെ എത്തിയ ഈ സത്വം പെട്ടന്ന് ഒരു സാദാ പ്രജയുടെ സ്ഥാനത്തേക്ക് അധപതിച്ചു പോകുന്നു. തലശ്ശേരിയിൽ നിന്ന് കതിരൂര് എന്ന ഗ്രാമത്തിലേക്കുള്ള യാത്രയിൽ അതിനു അതിന്റെ ലിമിട്ടൻ സ്വഭാവം വച്ച് പുലർത്താൻ ആവുന്നില്ല. ടൌണ്‍ ഹാൾ , പള്ളിതാഴ, ചിറക്കര എന്നിങ്ങനെ അനേകം സ്റൊപ്പുകൾ. എല്ലാവിടെയും നിറുത്തണം. അനേകം ദൂരങ്ങൾ താണ്ടി നിറുത്തേണ്ടതായ മനസ്സിനെ ഇനി ഓരോ മുക്കിലും മൂലയിലും നിർത്തി, കണ്ട സകല തൂണിനോടും കുശലം ചെയ്യുന്ന രീതിയിൽ മാറ്റിയെടുക്കെണ്ടാതിലെ മാനസിക സമ്മർദം, ആപ്പീസിൽ നാട്ടുകാരെ ചീത്തപറഞ്ഞു, വീട്ടില് ഭാര്യയുടെ ചീത്ത കേൾക്കേണ്ടി വരുന്ന ഒരു മാനേജർക്ക് എളുപ്പം മനസ്സിലാകും. അവറ്റകൾക്കൊക്കെ ആയുസ്സ് കുറഞ്ഞു പോകുന്നതും അതുകൊണ്ടാണല്ലോ.
ഇനി എന്റെ ആയുസ്സും ഇങ്ങനെ കുറഞ്ഞു പോകുകയില്ലേ പടച്ചോനെ.
അനുബന്ധം :
കോഴിക്കോട് നിന്ന് തലശ്ശേരി വരെ ഞാനും, തലശ്ശേരിയിയിൽ നിന്ന് കതിരൂരിലെക്കുള്ള യാത്രയിൽ മറ്റൊരുത്തനും ആയിരുന്നു കണ്ടക്ടർ എങ്കിൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. അത്തരം ഒരു അപേക്ഷ ഞാൻ എന്റെ മുതലാളിക്ക് കൊടുത്തിട്ടുണ്ട്. അനുഭാവപൂർവ്വം പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.

No comments:
Post a Comment