കഴിഞ്ഞ എത്രയോ വർഷങ്ങളായി തലശ്ശേരിയിലും പരിസരങ്ങളിലും നടക്കുന്ന അനേകം വിവാഹങ്ങളിൽ പങ്കെടുത്തു, അവയിൽ വച്ചൊക്കെ ഭക്ഷണം കഴിച്ചു പരിചയമുള്ള ഒരു വൃദ്ധനാണ് ഞാൻ. ഈ കാലത്തിനിടക്ക് നമ്മുടെ സദ്യകൾക്ക് വന്നു ഭവിച്ച പ്രധാന മാറ്റമെന്തെന്നാൽ സദ്യാ വിഭവങ്ങൾ അഞ്ചോ ആറോ എന്നതിൽ നിന്ന് ഇപ്പോൾ പതിനഞ്ചോ ഇരുപതോ ആയി വർദ്ധിച്ചു എന്നുള്ളതാണ്. ആളധികമാവുമ്പോൾ പാമ്പും ചാവില്ല എന്ന് പറഞ്ഞത് പോലെ വിഭവങ്ങൾ അധികമാവുമ്പോൾ ഏതു സദ്യയും മോശമാവുന്നു എന്നാണു എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്. ഈ അടുത്ത കാലത്ത് പതിനഞ്ചോ ഇരുപതോ വിഭവങ്ങളോടെ ഞാൻ ഭക്ഷിച്ച ഒരു സദ്യയിൽ പോലും സ്വാദിഷ്ടമെന്നു പറയാവുന്ന വിഭവങ്ങൾ വളരെ വളരെ തുച്ചമായിരുന്നു എന്നതാണ് സത്യം. വായിൽ വെക്കാൻ പറ്റാത്ത ഇരുപതു വിഭവങ്ങളെക്കാൾ എത്രയോ നല്ലത്, സ്വാദിഷ്ടമായ അഞ്ചോ ആറോ വിഭങ്ങൾ ആണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യമാണ്. ഞാൻ ഇത് ഇപ്പോൾ എഴുതുവാൻ കാരണം, കഴിഞ്ഞ ഞായറാഴ്ച ഞാൻ പോയ ഒരു വിവാഹ സദ്യയിൽ വിഭവങ്ങൾ വെറും ആറു. സത്യം പറയാലോ ഈ അടുത്ത കാലത്ത് ഇത്രയും സ്വാദിഷ്ടമായ ഒരു സദ്യയും ഞാൻ കഴിച്ചിട്ടില്ല.
അത് കൊണ്ടു മാന്യ സുഹൃത്തുക്കളെ, ഇനിയെങ്കിലും, നാളെ നിങ്ങളുടെ അനുജന്റെയോ, പെങ്ങളുടെയോ, അല്ലെങ്കിൽ മറ്റു ബന്ധുക്കളുടെയോ വിവാഹം ഉണ്ടാകുകയാണെങ്കിൽ ആയിരക്കണക്കിന് കറികൾ മത്സരിച്ചു പ്രദർശിപ്പിച്ചു നമ്മെ അപമാനിക്കുന്നതിനു പകരം വെറും അഞ്ചോ ആറോ ഏഴോ സ്വാദിഷ്ടമായ കറികൾ മാത്രം നമ്മുടെ ഇലകളിൽ ഒഴുക്കെണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

No comments:
Post a Comment