വേശ്യാ വൃത്തിയെന്നത് വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല. അത് കൊണ്ടു തന്നെ ദാമ്പത്യവും വേശ്യാവൃത്തിയും തമ്മിലുള്ള വ്യത്യാസം എന്തെന്നും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല എന്ന് പലരും സംശയം പറഞ്ഞിട്ടുണ്ട്. ആയതു കൊണ്ടു തന്നെ തമാശ രൂപത്തിലും കാര്യമായും പല പല നിർവചനങ്ങളും നമുക്ക് ഇവ രണ്ടിനെ കുറിച്ചും കിട്ടിയിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്. അതിന്റെ ഉപജ്ഞാതാക്കൾ ആരൊക്കെയെന്നു എനിക്ക് വ്യക്തമായി അറിയില്ല.
1. പണം കൊടുക്കാതെ ഉള്ള വേശ്യാവൃത്തിയാണ് ദാമ്പത്യം.
2. വിവാഹം എന്നത് വേശ്യാ വൃത്തിയുടെ മറ്റൊരു രൂപമാണ് (ജൂലി ബിന്ദെൽ)
3. നിയമപരമായ വേശ്യാ വൃത്തി ആണ് വിവാഹം (ഷേക്ക്‌സ്പിയർ)
4. ദാമ്പത്യം ലൈംഗികതയെ വരുതിയിൽ നിർത്തുന്നു, വേശ്യാവൃത്തി അതിനെ കയറൂരി വിടുന്നു. (പ്രഭു പാദ)
5. വിവാഹം പ്രകൃതി വിരുദ്ധമാണ് ........ഓഷോ
6. സ്നേഹം എന്നത് ക്രിയാത്മകമാണ്. ദാമ്പത്യം എന്നത് സംഹാരമാണ്.
7. സ്ഥിരമായ വേശ്യാവൃത്തിയാണ് ദാമ്പത്യം. ആഴത്തിൽ പരിശോദിച്ചാൽ അവ രണ്ടിനും തമ്മിൽ വ്യത്യാസമില്ല. അത് കൊണ്ടാണ് ദാമ്പത്യവും വേശ്യാവൃത്തിയും എല്ലാ കാലത്തും ഒരുമിച്ചു നിലനിന്നു പോയത് ..........................ഓഷോ.
വേശ്യാവൃത്തി വളരെ പുരാതനമായ ഒരു തൊഴിലാണെന്നു പലരും പ്രസ്താവിച്ചിട്ടുണ്ട് എങ്കിലും, ഈ പ്രസ്താവനയെ എങ്കൽസ് കളിയാക്കിയിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു വിവാഹ രീതി ഇല്ലാത്ത സമയങ്ങളിൽ വേശ്യാവൃത്തി എന്ന സംജ്ഞക്ക് പോലും പ്രസക്തി ഇല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങൾ, വിവാഹം എന്ന രീതിയിലോ, മറ്റേതെങ്കിലും രീതിയിലോ നിയന്ത്രിക്ക പ്പെട്ട കാലത്ത് മാത്രമായിരിക്കണം വേശ്യാവൃത്തി ലോകത്ത് ഉദയം ചെയ്തത്. ഇനി ഒരു വിദൂര ഭാവിയിൽ വേശ്യാവൃത്തി ആവശ്യമില്ല എന്ന രീതിയിൽ സ്ത്രീ പുരുഷ ബന്ധങ്ങൾ പരിണമിച്ചു കൂടായ്ക ഇല്ല.
വേശ്യാവൃത്തിയുടെ മുഖ മുദ്ര അതി ലൈംഗികതയാണ്. (അത് പലരും പ്രമുഖരും പറഞ്ഞതാണ്. എനിക്ക് ആ അഭിപ്രായമില്ല). അതി ലൈംഗികത എന്നതിനെ നാം നിർവചിച്ചാൽ , നമുക്ക് അതിനു വളരെ വിചിത്രമായ ഒരു ഉത്തരമാണ് കിട്ടുക. ആവശ്യതിനപ്പുറം ലൈംഗികതയെ ഉപയോഗിക്കുന്നതാണല്ലോ അതി ലൈംഗികത. ലൈംഗികതയുടെ ആവശ്യം പുന സൃഷ്ടി മാത്രമാണ് എന്നത്രെ കരുതി പോരുന്നത്. അങ്ങനെ എങ്കിൽ പുന സൃഷ്ടിക്കു ശേഷമുള്ള ലൈംഗികതയെ അതി ലൈംഗികത എന്ന് വിളിക്കേണ്ടി വരും.

No comments:
Post a Comment