Sunday, 21 December 2014

ഗതികെട്ട കലാകാരന്മാർ

നാടക സംവിധായകനായ രാമൻ തന്റെ വീട്ടു പടിക്കൽ നടി വനജയെയും കാത്തിരുന്നു.  അവൾ ഇങ്ങു വന്നില്ലെങ്കിൽ നാടകത്തിന്റെ കാര്യം പോക്കാണ്.  മറ്റെല്ലാവരും വന്നു കഴിഞ്ഞു. ഇനി ഈ അവതാരം മാത്രം ബാക്കി.  തന്റെ ഗതികേട് ആലോചിച്ചു രാമൻ കുറച്ചു കരഞ്ഞു. ഒപ്പം അമ്മ പണ്ടു പറഞ്ഞതും ഓർത്തു "എടാ. കലയും പറഞ്ഞു നടക്കുന്നെങ്കിൽ വല്ല കവിയോ , നൊവെലിസ്റ്റൊ മറ്റോ ആകണം, അല്ലാതെ ആരാന്റെ കാലു പിടിച്ചു ടെൻഷൻ അടിച്ചു കഴിയുന്നൊൻ എന്ത് കലാകാരൻ'

സിനിമാ സംവിധായകൻ ആയ കോമൻ തന്റെ വീട്ടു പടിക്കൽ നടൻ ചാത്തുവിനെ കാത്തു നിന്നു. മറ്റെല്ലാവരും തങ്ങളുടെ കുന്തവും കുടച്ചക്രങ്ങളുമായി ഇവിടെ എത്തി കഴിഞ്ഞു . ഇനി അവൻ വന്നില്ലെങ്കിൽ എല്ലാം നാളത്തേക്ക് നീട്ടി വെക്കണം.  തന്റെ ഗതികേട് ആലോചിച്ചു കോമൻ കുറച്ചു കരഞ്ഞു. ഒപ്പം അമ്മ പണ്ടു പറഞ്ഞതും ഓർത്തു.  'എടാ, കലയും പറഞ്ഞു നടക്കുന്നെങ്കിൽ, വല്ല കവിയോ, നൊവലിസ്റ്റൊ മറ്റോ ആകണം, അല്ലാതെ ആരാന്റെ കാലു പിടിച്ചു ടെൻഷൻ അടിച്ചു കഴിയുന്നൊൻ എന്ത് കലാകാരൻ.

തന്റെ വീട്ടിന്റെ ഏകാന്തതയിൽ പാച്ചു തന്റെ പുതിയ നോവലിന്റെ സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഭാര്യക്കോ, അമ്മക്കോ, ലോകത്തെ മറ്റേതെങ്കിലും മനുഷ്യ ജീവിക്കോ ആ നേരങ്ങളിൽ തന്റെ മുറിയിലേക്ക് പ്രവേശനമില്ല.  തന്റെ ഈ അപാര സ്വാതന്ത്ര്യത്തിൽ പാച്ചു അതിയായി ആഹ്ലാദിച്ചു. പക്ഷെ ഇന്നാളു അമ്മ പറഞ്ഞത് ഇതാണ് . 'എടാ ഇങ്ങനെ മുറിയിൽ അടച്ചിട്ടു എഴുതിയിട്ട് നിനക്കെന്തു  പുല്ലാടാ കിട്ടിയത്. വല്ല സിനിമയോ മറ്റോ പിടിച്ചു കുറച്ചു പണം വാരാൻ നോക്ക്' . 'കലാ കാരന്റെ സ്വാതന്ത്ര്യത്തിനു പുല്ലു വില കല്പിക്കുന്നവർ' ഇങ്ങനെ മനസ്സില് പറഞ്ഞു കൊണ്ടു പാച്ചു എഴുത്ത് തുടർന്നു

(കലാ രംഗത്ത് വിളങ്ങുന്ന ഏതാനും ചിലരുടെ ഗതികേടിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതിയത്.  നാടകക്കാരൻ, സംഗീതക്കാരൻ, സിനിമാക്കാരൻ എന്നിങ്ങനെ ഒട്ടനേകം കാരന്മാർ ഉണ്ട്, തങ്ങളുടെ കഴിവുകൾ ഒന്ന് കൊണ്ടു മാത്രം തങ്ങളുടെ സൃഷ്ടികളെ അതുല്യമാക്കി തീർക്കാൻ ആകാത്തവർ. സമയത്തിന് എത്താത്ത നടനോ നടിയോ, ഒരു തബലിസ്റ്റൊ, വയലിനിസ്ടോ , അവരുടെ കലാ സ്വപ്‌നങ്ങൾ താറുമാറാക്കുന്നു.  തെറ്റുന്ന ഒരു താളം,  കോടിപ്പോകുന്ന ഒരു മുഖം,  തകര്ന്നു പോകുന്ന ഒരു കമ്പി, ചത്ത്‌ പോകുന്ന ഒരു നടൻ, ഇങ്ങനെ ഓരോന്നും തന്റെ പ്രതിഭയെ വെല്ലു വിളിച്ചു നിൽക്കുന്നതു അവൻ അറിയുന്നു. അവൻ തന്റെ ഗതികേട് ഓർത്തു കരയുന്നു.)

No comments:

Post a Comment