ഈ തല വാചകം പക്ഷെ എന്റെ വിശ്വാസമല്ല. ലോകത്ത് എന്നും ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നതായി നമുക്കൊക്കെ അറിയാം. മുന്നിൽ ഇരുന്ന ആളിനെ നോക്കി ചിത്രം വരക്കലായിരുന്നു ഒരു കാലത്ത് നമ്മുടെ ചിത്രകാരന്മ്മാരുടെ വരുമാന മാര്ഘം. പ്രകൃതിയും മനുഷ്യനും ഒക്കെ അക്കൂട്ടത്തിൽ വരും. പക്ഷെ ക്യാമറ എന്ന യന്ത്രത്തിന്റെ കണ്ടു പിടുത്തം അവർക്ക് കിട്ടിയ വലിയ അടിയായി എന്ന് അവർക്ക് പോലും തോന്നി. ചിത്രകാരന്മ്മാർക്ക് മുന്നിൽ ദിവസങ്ങളോളം ഇരുന്നു കൊടുത്ത രാജാക്കളും പ്രഭുക്കളും എന്തിനു സാധാരണന്മ്മാർ പോലും ഈ നീണ്ട ഇരിപ്പിന്റെ വ്യർത്ഥത മനസ്സിലാക്കി. ചിത്രകാരൻ തന്റെ കാൻവാസും ചുരുട്ടി വീട്ടിൽ പോയി ഇരുന്നു. ചിത്ര കല മരിച്ചു
പക്ഷെ ചിത്ര കല മരിച്ചില്ല. ജീവിതത്തിൽ ആദ്യമായി ചിത്രകല അതിന്റെ മറ്റൊരു ദൌത്യം മനസ്സിലാക്കി. മുന്നിൽ വന്നിരിക്കുന്ന ഇവന്റെ ഒക്കെ മോന്ത നോക്കി വരക്കൽ മാത്രമല്ല തന്റെ ജോലി എന്നും, ഒരു ക്യാമറയിലും പതിപ്പിക്കാനാവാത്ത വികാരങ്ങൾ ചിത്രീകരിക്കാൻ തനിക്കാവും എന്നും ചിത്ര കല മനസ്സിലാക്കിയത് അന്നായിരുന്നു. ചിത്ര കല അബ്സ്ട്രാക്റ്റ് ആയി. അകാല ചരമം പ്രാപിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ടവൻ അവന്റെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞു പുനർ ജനിച്ചു.
ഒരു കാലത്ത് നമ്മളൊക്കെയും നാടകങ്ങൾ കണ്ടിരുന്നവർ ആയ്രുന്നു . വയൽ വരമ്പുകളിൽ , സ്റെജുകളിൽ, സമര പന്തലുകളിൽ, പ്രസംഗങ്ങൾക് അകമ്പടിയായി........അങ്ങനെ പല പല രീതിയിൽ നാം അതിനെ ആസ്വദിച്ചു കൊണ്ടിരിക്കുക ആയിരുന്നു. അന്നുവരേക്കും പട്ടണത്തിലെ അതി ദൂര കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന നാടകം എന്ന കലാ പരിപാടി കാണാൻ വിദൂര ദേശത്ത് നിന്ന് പോലും ആളുകള് എത്തിയിരുന്നു. കാരൂസോവിന്റെ ഒരു ഓപെറ കാണാൻ ഫിറ്റ്സ്കരാൽദൊ എന്ന കലാസ്വാദകൻ (ഹെർസോഗിന്റെ സിനിമ) 150 മൈൽ തോണി തുഴഞ്ഞാണ് പോയത്. ഷേക്ക്‌സ്പിയർ നാടകങ്ങൾ സ്ഥിരം നാടക വേദികളിലാണ് നടത്തിയിരുന്നത്. അപ്പോഴാണ് മറ്റൊരു ആഘാതം നമുക്ക് മേൽ നിപതിച്ചത്. മൂവി ക്യാമറ. ഒരു സ്ഥലത്ത് നടത്ത പ്പെടുന്ന നാടകങ്ങൾ ഫിലിം എന്ന ഈ പുതിയ രീതിയിൽ മാറ്റി ഏതൊരു വിദേശത്തും പ്രദർശിപ്പിക്കാം എന്നുള്ള നില വന്നപ്പോൾ പ്രത്യേക കേന്ദ്രങ്ങളിൽ ഓടി എത്തിയിരുന്ന ആളുകൾ അത് ഒഴിവാക്കാൻ തുടങ്ങി. നാടക നടന്മാർക്ക് സ്ഥിരം പണി ഇല്ലാതായി. അവർ പറമ്പ് കൊത്താൻ തുടങ്ങി. നാടകം മരിച്ചു.
പക്ഷെ നാടകം മരിച്ചില്ല. പക്ഷെ ഇവിടെ സംഭവിച്ചത് മറ്റൊരു അത്ബുധമാണ്. നാടകം തന്റെ പതിവ് സ്വഭാവം മാറ്റാതെ പഴയത് പോലെ, അതിൽ തന്നെ ഉണ്ടാകാനിടയുള്ള ചരിത്ര പരമായ മാറ്റങ്ങളോടെ മാത്രം നില നിന്നു. പക്ഷെ അവന്റെ അനുകർതാവായി , സന്തതിയായി, ലോകത്ത് പുതിയതായി അവതരിച്ച സിനിമ എന്ന കലാ രൂപം, കുറെ കാലം സ്റെജിനു നേരെ തിരിച്ചു വച്ച ഒരു ക്യാമറ മാത്രമായി ചുരുങ്ങി പോയി. നാടകവും ആയുള്ള ഈ നാഭീ നാള ബന്ധത്തെ പുതു തലമുറ നിരാകരിക്കാൻ തുടങ്ങി. നാടകം നാം സിനിമയിൽ കാണുന്നത് എന്തിനു, അതിനു നാം പറമ്പിന്റെ മൂലയിലുള്ള സ്റെജിൽ തന്നെ പോയാൽ പോരെ എന്ന് പലരും ചോദിക്കാൻ തുടങ്ങി. അന്നാണ് മൂവി ക്യാമറ എന്നത് ചലിക്കുന്ന പ്രതീകങ്ങളെ പകർത്തുകയും, പിന്നീട് പ്രദർശിപ്പികുകയും ചെയ്യുന്ന ഒരു യന്ത്രം മാത്രമല്ല എന്നും , സ്വയം ചലിച്ചു കൊണ്ടിരിക്കാവുന്ന രീതിയിൽ സൃഷ്ടിക്കപ്പെട്ട ഒരു യന്ത്രം കൂടി ആണെന്നും സിനിമാക്കാർ മനസ്സിലാക്കാൻ തുടങ്ങിയത്. പിന്നെ നമ്മുടെ മൂവി ക്യാമറകൾ പറക്കാൻ തുടങ്ങി. ആകാശങ്ങളിൽ, അകലങ്ങളിൽ, ആവശ്യമെങ്കിൽ അടുത്തു. അങ്ങനെ നാടകക്കാരൻ നിന്നെടത് നിന്നു ചെയ്തത് സിനിമാക്കാരൻ നടന്നു കൊണ്ടു ചെയ്തു, അല്ലെങ്കിൽ ഓടി കൊണ്ടു ചെയ്തു. അന്നേരമാണ് നമ്മുടെ മുത്തച്ചനായ ഇർവിൻ പാനോവ്സ്കി പറഞ്ഞത് 'സിനിമ സിനിമ ആകണമെങ്കിൽ സിനിമ നാടകത്തിന്റെ പിതൃത്വം നിരാകരിച്ചേ ഒക്കൂ' എന്ന്. നാടകത്തിനു സമാധാനമായി. താൻ അവന്റെ അച്ഛൻ അല്ലെങ്കിൽ പിന്നെ താൻ എന്തിനു അവനെ പേടിക്കണം. എനിക്ക് എന്റെ വഴി, അവനു അവന്റെതും. അങ്ങനെ നാടകം നാടകമായും , സിനിമ നാടകത്തിൽ നിന്നു പൂര്ണമായും മുക്തി നെടിക്കൊണ്ടുള്ള കലയായും വളർന്നു കൊണ്ടെ ഇരുന്നു.
(അടുത്തത് ടെലി വിഷൻ)
No comments:
Post a Comment