മരിച്ചവരുടെ ശവം തിന്നുന്നത് ശരിയാണെന്ന് ഒരു കാലത്ത് കലേഷിയാൻ ജാതിക്കാര് വിശ്വസിച്ചിരുന്നു. പക്ഷെ ഗ്രീക്ക് കാര് അത് പാപമാണ് എന്നും കരുതിയിരുന്നു. ബാലഹത്യ ഒരു സാധാരണ രീതിയാണെന്ന് എസ്കിമോകൾ വിശ്വസിച്ചപ്പോൾ, അമേരിക്കയിൽ അത് നരഹത്യ എന്ന കുറ്റമായി കണക്കാക്കി പോന്നു. ഭർത്താവിന്റെ ചിതയിൽ ഭാര്യയെ ദഹിപ്പിക്കുന്നത് സദാചാരമാണെന്ന് ഇന്ത്യയിലെ രജപുത്ര ജാതികൾ വിശ്വസിച്ചപ്പോൾ, ബ്രിട്ടീഷുകാർക്ക് അത് ദുരാചാരമായി തോന്നി. സദാചാരവും സംസ്കാരവും തമ്മിലുള്ള ഇത്തരം ഒരു ബന്ധം , നമ്മുടെ സദാചാര്യ മൂല്യങ്ങൾ ഓരോന്നും ഒരു പ്രത്യേക സമൂഹത്തിനു ഒരു പ്രത്യേക കാര്യത്തിലുള്ള അഭിപ്രായങ്ങൾ മാത്രമാണെന്നും, സ്ഥായിയായ ഒരു മനുഷ്യ സദാചാരം ഇല്ലെന്നും ഉള്ള ഒരു തോന്നൽ നമുക്കിടയിൽ ഉണ്ടാക്കിയേക്കാം. പക്ഷെ അത് ശരിയാണോ . ലോകത്തിനു മുഴുവൻ ബാധകമായ ഒരു സദാചാര നിയമം ഇല്ല എന്നാണോ.
പേർഷ്യയിലെ രാജാവായ ദാരിയസ്, രാജ കൊട്ടാരത്തിൽ ഉണ്ടായിരുന്ന ഗ്രീക്കുകാരോട് തങ്ങളുടെ മരിച്ച അച്ചന്മാരുടെ ശവ ശരീരം തിന്നാനാവുമൊ എന്ന് ചോദിച്ചപ്പോൾ അവർ ഓരോരുത്തരും ഞെട്ടി പോയി. എത്ര പണം കൊടുത്താലും അവര്ക്ക് അത് ചെയ്യാനാവില്ല എന്ന് രാജാവിന് അറിയാമായിരുന്നു. മറ്റൊരിടത്ത് നിന്ന് അവിടെ വന്ന കലേഷിയാൻ മാരോട് അദ്ദേഹം ചോദിച്ചത് പക്ഷെ ഇതായിരുന്നു 'നിങ്ങൾക്ക് നിങ്ങളുടെ അച്ചന്മാരുടെ മൃത ശരീരം ദഹിപ്പിക്കാൻ പറ്റുമോ' എന്ന്. ഇവിടെ ഇത് കേട്ടപ്പോൾ കലേഷിയാൻ മാറ് ഞെട്ടി പോയി. എത്ര പണം കൊടുത്താലും അവര്ക് തങ്ങളുടെ പിതാക്കളുടെ ശവം ദഹിപ്പിക്കാൻ ആവുമായിരുന്നില്ല എന്ന കാര്യവും രാജാവിന് അറിയാമായിരുന്നു. ഈ ചോദ്യങ്ങൾ തിരിച്ചായിരുന്നു ചോദിച്ചതെങ്കിൽ രണ്ടു പേർക്കും ഒരു പോലെ സമ്മതമാകുമായിരുന്നു. സദാചാരങ്ങളുടെ പഠനത്തിൽ ഈ കഥക്ക് പ്രത്യേക സ്ഥാനമുണ്ട്.
ഒരു സമൂഹത്തിനിടയിൽ സദാചാരമായതു മറ്റൊരു സമൂഹത്തിൽ അങ്ങനെ ആകണമെന്നില്ല എന്നുള്ളത് ഈ കഥയിൽ അടി വരയിട്ടു സൂചിപ്പിച്ചു വെങ്കിലും അതൊരു പ്രപഞ്ച സത്യമല്ല എന്നുള്ള കാര്യം ഇന്ത്യയിലെ ബ്രാമണ രുടെ ചില ഇടങ്ങളിലെ ജീവിത രീതി സ്പഷ്ടമാക്കുന്നു. ബ്രാമണ വിഭാഗം പൊതുവെ സസ്യ ബുക്കുകൾ ആയിട്ടാണ് അറിയപ്പെടുന്നത്. പക്ഷെ ഇന്ത്യയിൽ ഇതിനു ഒരു അപവാദ മുണ്ട്. ബംഗാളിലെ ബ്രാമണർ മത്സ്യം എന്നത് സസ്യ ഭക്ഷണമായി കണക്കാക്കുന്നു.
ഓരോ സംസ്കാരത്തിനും ആ സംസ്കാരത്തിന്റെതായ സദാചാര നിയമങ്ങൾ ഉണ്ടാവണം എന്ന ഈ വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ ഉണ്ടോ. പണ്ടു നമ്മുടെ ജനതയിൽ വലിയൊരു വിഭാഗം ഭൂമി പരന്നതാണെന്നു വിശ്വസിക്കുകയും മറ്റു ചിലര് അത് ഗോളാകൃതി ആണെന്ന് വിശ്വസിക്കുകയും ചെയ്തതായി നമുക്ക് അറിയാം. ഇത്തരം ഒരു വിശ്വാസം അന്ന് ഒരു പ്രത്യേക സംസ്കാരത്തിന്റെ അഭിപ്രായം ആകയാൽ ആ വിശ്വാസം അവരെ സംബന്ദിച്ചു സത്യമാകുന്നുണ്ടോ? നമ്മൾ പറയുന്നത് അങ്ങനെ അല്ലല്ലോ. ഭൂമിയുടെ പരപ്പ് യേത് സംസ്കാരം പ്രകടിപ്പിച്ചാലും നാം അതിനെ വിഡ്ഢിത്തം എന്നാണല്ലോ ഇന്ന് പറയുന്നത്. ഭൂമിയുടെ പരപ്പ് തങ്ങളുടെ സദാചാര ചിന്തയുടെ ഭാഗമായ സമൂഹങ്ങളെ നാം പിന്തിരിപ്പൻ എന്ന് വിളിച്ചു അധിക്ഷേപിക്കാൻ മടി കാണിക്കുന്നില്ല. ഇതിൽ നിന്ന് വ്യക്തമാവുന്നത് ഒരു കാര്യമാണ്. മറ്റൊരു സംസ്കാരത്തിൽ നാം കണ്ടെത്തുന്ന ചില സ്വഭാവങ്ങൾ നാം നിരാകരിക്കുന്നു എങ്കിൽ അതിനു അർഥം നമ്മുടെ ഭാഗം ശരിയാകുന്നു എന്നല്ല . ചിലപ്പോൾ ശാസ്ത്രീയമായ അറിവുകൾ നമ്മുടെ അത്തരം വിശ്വാസങ്ങൾ തെറ്റാണെന്ന് തെളിയിക്കാനും സാധ്യത ഉണ്ടായേക്കാം എന്ന് കൂടിയാണ്.
ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വ്യക്തമാക്കാവുന്നതാണ്.
1. സതി ഒരു ദുരാചാരമാണെന്ന് അത് അനുഷ്ടിച്ചവരുടെ പിൻ തലമുറ അസന്നിഗ്ധം പ്രഖ്യാപിച്ചിരിക്കുന്നു. (വിദേശികളുടെ ചിന്തകളുടെ ഒരു തരം അനുകരണമായി വേണമെങ്കിൽ നമുക്ക് ഇതിനെ വ്യാഖ്യാനിക്കാം )
2. യുദ്ധത്തിൽ ബന്ധികൾ ആക്കിയവരെ അടിമകളായി ഉപയോഗിക്കാം എന്ന സദാചാരം പിന്നീട് നിരോധിക്കപ്പെട്ടത്
3. ഗര്ഭ ചിദ്രം എന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത പ്രാകൃതത്വം ആണെന്ന് വിശ്വാസം പിന്നീട് തിരസ്കരിക്കപ്പെട്ടത്
4. മറ്റൊരാളുടെ കുട്ടിയെ പ്രസവിക്കുന്നത് അത്യന്തം നീചമായ ഒരു സ്വഭാവ ദൂഷ്യമാനെന്ന വിശ്വാസം ആധുനിക ഫെർറ്റിലിറ്റി ചികിത്സ പൂർണമായും തിരസ്കരികകുകയും, അനേകം ദമ്പതികളെ ഇത്തരം ഒരു ആധുനിക ചികിത്സ സ്വമേധയാ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
5. ഇന്ത്യയിൽ ഒരു കാലത്ത് ഉണ്ടായിരുന്ന ജാതി സമ്പ്രദായം അത്യന്തം പിന്തിരിപ്പൻ ആണെന്നും അവ ഇല്ലാതാക്കണം എന്നും പലരും പറയുന്നു.
6. സ്ത്രീകള് പുരുഷന്റെ അടിമയായി കഴിയാനുള്ളതാണ് എന്നുള്ള പുരാതന സദാചാരത്തിനു പല തലങ്ങളിലും എതിർപ്പുകൾ നേരിടേണ്ടി വരുന്നു.
7. മൃഗങ്ങൾ മനുഷ്യന്റെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവ ആണെന്ന വിശ്വാസവും ചോദ്യം ചെയ്യപ്പെട്ടു വരുന്നു.
8.ശവം പക്ഷികൾക്ക് ഭക്ഷണമായി എറിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞ പാർസികളെ നിരാകരിച്ച മറ്റു മതക്കാർ , ശരീരാവയവങ്ങൾ മുറിച്ചു മുറിച്ചു പലർക്കുമായി വിൽക്കാനോ വെറുതെ കൊടുക്കാനോ തുടങ്ങിയിരിക്കുന്നു. ശവ ശരീരത്തിന് മുൻപ് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരുന്ന ഒരു തരം മഹത്വം ആധുനിക ശാസ്ത്രം തകർതെറിഞ്ഞിരിക്കുന്നു
ഇതിൽ നിന്നൊക്കെ വളരെ സ്പഷ്ടമായി വരുന്ന ഒരു സത്യമുണ്ട്. ശാസ്ത്രത്തിന്റെയോ , രാഷ്ട്ര മീമാംസയുടെയോ, വളര്ച്ചയിലൂടെ , അല്ലെങ്കിൽ ഒരു പുതിയ മതത്തിന്റെ ഉത്ഭവതിലൂടെ , അല്ലെങ്കിൽ ഒരു പരദേശിയുടെ ആക്രമണത്തിലൂടെ , നമ്മുടെ പഴയകാല സദാചാരങ്ങൾ പലതും മാറ്റി മറിക്ക പ്പെട്ടെക്കാം. അതിനു നമുക്ക് ഇവിടെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.
പേർഷ്യയിലെ രാജാവായ ദാരിയസ്, രാജ കൊട്ടാരത്തിൽ ഉണ്ടായിരുന്ന ഗ്രീക്കുകാരോട് തങ്ങളുടെ മരിച്ച അച്ചന്മാരുടെ ശവ ശരീരം തിന്നാനാവുമൊ എന്ന് ചോദിച്ചപ്പോൾ അവർ ഓരോരുത്തരും ഞെട്ടി പോയി. എത്ര പണം കൊടുത്താലും അവര്ക്ക് അത് ചെയ്യാനാവില്ല എന്ന് രാജാവിന് അറിയാമായിരുന്നു. മറ്റൊരിടത്ത് നിന്ന് അവിടെ വന്ന കലേഷിയാൻ മാരോട് അദ്ദേഹം ചോദിച്ചത് പക്ഷെ ഇതായിരുന്നു 'നിങ്ങൾക്ക് നിങ്ങളുടെ അച്ചന്മാരുടെ മൃത ശരീരം ദഹിപ്പിക്കാൻ പറ്റുമോ' എന്ന്. ഇവിടെ ഇത് കേട്ടപ്പോൾ കലേഷിയാൻ മാറ് ഞെട്ടി പോയി. എത്ര പണം കൊടുത്താലും അവര്ക് തങ്ങളുടെ പിതാക്കളുടെ ശവം ദഹിപ്പിക്കാൻ ആവുമായിരുന്നില്ല എന്ന കാര്യവും രാജാവിന് അറിയാമായിരുന്നു. ഈ ചോദ്യങ്ങൾ തിരിച്ചായിരുന്നു ചോദിച്ചതെങ്കിൽ രണ്ടു പേർക്കും ഒരു പോലെ സമ്മതമാകുമായിരുന്നു. സദാചാരങ്ങളുടെ പഠനത്തിൽ ഈ കഥക്ക് പ്രത്യേക സ്ഥാനമുണ്ട്.
ഒരു സമൂഹത്തിനിടയിൽ സദാചാരമായതു മറ്റൊരു സമൂഹത്തിൽ അങ്ങനെ ആകണമെന്നില്ല എന്നുള്ളത് ഈ കഥയിൽ അടി വരയിട്ടു സൂചിപ്പിച്ചു വെങ്കിലും അതൊരു പ്രപഞ്ച സത്യമല്ല എന്നുള്ള കാര്യം ഇന്ത്യയിലെ ബ്രാമണ രുടെ ചില ഇടങ്ങളിലെ ജീവിത രീതി സ്പഷ്ടമാക്കുന്നു. ബ്രാമണ വിഭാഗം പൊതുവെ സസ്യ ബുക്കുകൾ ആയിട്ടാണ് അറിയപ്പെടുന്നത്. പക്ഷെ ഇന്ത്യയിൽ ഇതിനു ഒരു അപവാദ മുണ്ട്. ബംഗാളിലെ ബ്രാമണർ മത്സ്യം എന്നത് സസ്യ ഭക്ഷണമായി കണക്കാക്കുന്നു.
ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വ്യക്തമാക്കാവുന്നതാണ്.
1. സതി ഒരു ദുരാചാരമാണെന്ന് അത് അനുഷ്ടിച്ചവരുടെ പിൻ തലമുറ അസന്നിഗ്ധം പ്രഖ്യാപിച്ചിരിക്കുന്നു. (വിദേശികളുടെ ചിന്തകളുടെ ഒരു തരം അനുകരണമായി വേണമെങ്കിൽ നമുക്ക് ഇതിനെ വ്യാഖ്യാനിക്കാം )
2. യുദ്ധത്തിൽ ബന്ധികൾ ആക്കിയവരെ അടിമകളായി ഉപയോഗിക്കാം എന്ന സദാചാരം പിന്നീട് നിരോധിക്കപ്പെട്ടത്
3. ഗര്ഭ ചിദ്രം എന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത പ്രാകൃതത്വം ആണെന്ന് വിശ്വാസം പിന്നീട് തിരസ്കരിക്കപ്പെട്ടത്
4. മറ്റൊരാളുടെ കുട്ടിയെ പ്രസവിക്കുന്നത് അത്യന്തം നീചമായ ഒരു സ്വഭാവ ദൂഷ്യമാനെന്ന വിശ്വാസം ആധുനിക ഫെർറ്റിലിറ്റി ചികിത്സ പൂർണമായും തിരസ്കരികകുകയും, അനേകം ദമ്പതികളെ ഇത്തരം ഒരു ആധുനിക ചികിത്സ സ്വമേധയാ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
5. ഇന്ത്യയിൽ ഒരു കാലത്ത് ഉണ്ടായിരുന്ന ജാതി സമ്പ്രദായം അത്യന്തം പിന്തിരിപ്പൻ ആണെന്നും അവ ഇല്ലാതാക്കണം എന്നും പലരും പറയുന്നു.
6. സ്ത്രീകള് പുരുഷന്റെ അടിമയായി കഴിയാനുള്ളതാണ് എന്നുള്ള പുരാതന സദാചാരത്തിനു പല തലങ്ങളിലും എതിർപ്പുകൾ നേരിടേണ്ടി വരുന്നു.
7. മൃഗങ്ങൾ മനുഷ്യന്റെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവ ആണെന്ന വിശ്വാസവും ചോദ്യം ചെയ്യപ്പെട്ടു വരുന്നു.
8.ശവം പക്ഷികൾക്ക് ഭക്ഷണമായി എറിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞ പാർസികളെ നിരാകരിച്ച മറ്റു മതക്കാർ , ശരീരാവയവങ്ങൾ മുറിച്ചു മുറിച്ചു പലർക്കുമായി വിൽക്കാനോ വെറുതെ കൊടുക്കാനോ തുടങ്ങിയിരിക്കുന്നു. ശവ ശരീരത്തിന് മുൻപ് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരുന്ന ഒരു തരം മഹത്വം ആധുനിക ശാസ്ത്രം തകർതെറിഞ്ഞിരിക്കുന്നു
ഇതിൽ നിന്നൊക്കെ വളരെ സ്പഷ്ടമായി വരുന്ന ഒരു സത്യമുണ്ട്. ശാസ്ത്രത്തിന്റെയോ , രാഷ്ട്ര മീമാംസയുടെയോ, വളര്ച്ചയിലൂടെ , അല്ലെങ്കിൽ ഒരു പുതിയ മതത്തിന്റെ ഉത്ഭവതിലൂടെ , അല്ലെങ്കിൽ ഒരു പരദേശിയുടെ ആക്രമണത്തിലൂടെ , നമ്മുടെ പഴയകാല സദാചാരങ്ങൾ പലതും മാറ്റി മറിക്ക പ്പെട്ടെക്കാം. അതിനു നമുക്ക് ഇവിടെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.
No comments:
Post a Comment