2002 എന്ന വർഷം വൃക്ക രോഗികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അന്ന് വരേയ്ക്കും ലോകത്തെ ജനങ്ങളിൽ മൂവായിരത്തിൽ ഒരാൾക്ക് മാത്രം വൃക്ക രോഗം ഉണ്ടായിരന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പക്ഷെ 2002 നു ശേഷം വൃക്ക രോഗികളുടെ എണ്ണം എട്ടിൽ ഒന്നായി. ഇത്ര വലിയ ഒരു വർദ്ധന ഒരു പ്രത്യേക രോഗ വിഭാഗത്തിൽ ഉണ്ടാകാൻ മാത്രം 2002 ഇൽ എന്ത് സംഭവിച്ചു. ഒന്നും സംഭവിച്ചില്ല . ആകെ നടന്നത് ഒരേ ഒരു കാര്യം മാത്രം. 2002 ഇൽ ആണ് എല്ലാ വിധ വൃക്ക രോഗങ്ങൾക്കും പൊതുവായി സീ കെ ഡീ എന്ന ഒരു പുതിയ സംജ്ഞ അവതരിക്കപ്പെട്ടത്. പല പല വിഭാഗങ്ങളായി പല പല പേരുകളിൽ ചിതറി കിടക്കുകയായിരുന്ന വൃക്ക രോഗങ്ങളെയും അവയുടെ ചികിത്സാ രീതികളെയും ഏകോപിച്ചു , രോഗം വരാൻ സാധ്യത ഉള്ളവരെ നേരത്തെ കണ്ടു പിടിച്ചു ചികിത്സിക്കുക എന്ന ഉദ്ദേശ്യം വച്ച് ആരംഭിച്ച ഒരു പ്രക്രിയയായിരുന്നു അത്. എല്ലാറ്റിനും കൂടെ പൊതുവായ ഒരു പരിശോധനാ രീതി. പക്ഷെ പരിശോധനാ ഫലങ്ങളുടെ നിർണ്ണയങ്ങൾ അനിയന്ത്രിതമായി തീരുമാനിക്കുകയാൽ രോഗമില്ലാത്ത പലരും രോഗികൾ എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സീ കെ ഡീ എന്ന രോഗം നിർണ്ണയിക്കപ്പെട്ട ഭൂരിഭാഗം പേർക്കും യഥാർത്ഥത്തിൽ രോഗമില്ല എന്ന് പലരും പ്രസ്താവിച്ചിട്ടുണ്ട്. ഇന്നും നേരത്തെ പറഞ്ഞ മൂവായിരത്തിൽ ഒരാൾക്ക് മാത്രമേ വൃക്ക രോഗം അതിന്റെ മൂർധന്യത്തിൽ എത്തുന്നുള്ളൂ.
മനുഷ്യൻ വൃധനാകുക എന്നത് ഒരു രോഗമല്ല. ഏതൊരു വൃദ്ധന്റെയും വൃക്ക ഒരു യുവാവിന്റെത് പോലെ പ്രവർത്തി ക്കെണമെന്ന് നിര്ബന്ധം പിടിക്കാൻ പാടില്ല എന്ന് മാത്രമല്ല, അത് ഒരു രോഗ ലക്ഷണമായി കണക്കാക്കാനും പാടില്ല. പക്ഷെ നാം ഇന്ന് വാര്ധക്യതെയും ഒരു രോഗത്തിന്റെ പട്ടികയിൽ ഉൾ പ്പെടുതിയിരിക്കുന്നു. വൃക്ക രോഗ വിദഗ്ദനായ റിച്ചാർഡ് ഗാസ്സോക് പറഞ്ഞു 'സീ കെ ഡീ എന്നത് ഒരു മത്സ്യ ബന്ധന ട്രോളാർ പോലെയാണ്. വലിയ മീനുകളേക്കാൾ അധികം അതിൽ കുടുങ്ങുന്നത് ചെറിയ മീനുകൾ ആണ്'
(നിങ്ങളുടെ പരിചയക്കാരോ, ബന്ധുക്കളോ ആരെങ്കിലും വൃക്ക രോഗത്തിന് അടിപ്പെട്ടു എങ്കിൽ, ആ രോഗം, അതിന്റെ ആരംഭ ദശയിൽ ആണെന്ന് ഡോക്ടർ പറയുകയും ചെയ്തു എങ്കിൽ , അവര് വൃക്ക രോഗ ബാധിത അല്ലാതിരിക്കാനും സാധ്യത ഉണ്ട് എന്ന് പറയാനാണ് ഞാൻ ഇത് എഴുതിയത്. അനാവശ്യമായ ചികിത്സകൾ പലപ്പോഴും അപകടം വരുത്തി വെക്കുന്നു എന്ന് നമുക്ക് അറിയാവുന്നതാണ്. കിഡ്നി പോലെ ഉള്ള അവയങ്ങൾക്ക് പ്രത്യേകിച്ചും. വര്ത്തമാന കാലത്ത് ഏതു ദിവസം പത്രം തുറന്നാലും ഒരു രണ്ടോ മൂന്നോ വൃക്ക രോഗികൾ രോഗ ചികിത്സാ സഹായം അഭ്യർഥിച്ചു കൊണ്ടു പരസ്യം ചെയ്തതായി കാണാം. ആ ഒരു കാര്യം കൂടെ ഞാൻ ഇത് എഴുതുമ്പോൾ ചിന്തിച്ചിരുന്നു. ഈ ലേഖനത്തിന് ആധാരം ബോണ്ട് യുനിവെർസിറ്റിയിലെ ഗവേഷകരായ റായ് മൊഇനിഹാൻ , ജെന്നി ദൗസ്റ്റ് എന്നിവരുടെ ലേഖനങ്ങൾ ആണ്)
No comments:
Post a Comment