എനിക്ക് ഇപ്പോൾ പല വാർത്തകളും വിശ്വസിക്കാൻ കഴിയുന്നില്ല. അത് എന്റെ കുഴപ്പമാണോ, അതല്ല വാർത്തകളുടെ കുഴപ്പമാണോ എന്ന് അറിയില്ല. ഞാൻ വർത്തമാന പത്രം തുറന്നാൽ ഇപ്പോൾ ചരമ കോളം മാത്രമേ വായിക്കാറുള്ളൂ. അതിൽ അസത്യം ഉണ്ടാകാൻ സാധ്യത കുറവാണ്. പണ്ടു ആന്റണി നെസ്ടി വിമാനാപകടത്തിൽ മരിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ അറിഞ്ഞത് മുതൽ ഞാൻ ഇങ്ങനെ ആണ്. ആന്റണി നെസ്ടി ഒളിമ്പിക്കിൽ നീന്തൽ സ്വർണ മെഡൽ ജേതാവാണ്. സുരിനാം കാരനായ അദ്ദേഹം മരിച്ചു എന്ന് നമ്മുടെ ഒരു പത്രത്തിൽ വന്നു. ഞാൻ അത് വിശ്വസിക്കുകയും ചെയ്തു. പക്ഷെ അടുത്ത പ്രാവശ്യത്തെ ഒളിമ്പിക്സ് വന്നപ്പോൾ അത്ബുധം , ചത്ത് പോയ ആന്റണി നെസ്ടി മത്സരിക്കുന്നു. ഉടനെ പത്രമാപ്പീസിൽ വിളിച്ചു. കുറെ കഴിഞ്ഞപ്പോൾ മറുപടി കിട്ടി. പിശക് പറ്റിയത് ആണെന്ന്. സംഭവം ഇങ്ങനെ. ആദ്യത്തെ ഒളിമ്പിക് മെഡൽ കിട്ടിയതിന്റെ ആദര സൂചകമായി അവിടത്തെ ഒരു വിമാനത്തിനു ആന്റണി നെസ്ടി എന്ന് പേരിട്ടു. ആ വിമാനമായിരുന്നത്രേ മരിച്ചു പോയത്.
അശ്വത്ഥാമാ, ഹഥ കുഞ്ഞര.
ആന്റണി നെസ്ടി ഹഥ, ബിമാനമാ
അർഥം മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.
No comments:
Post a Comment