നിംഫൊമാനിയ എന്ന രോഗം സ്ത്രീകളുടെ അധിക ഭോഗാസക്തിയെ കുറിക്കുന്ന മാനസിക രോഗമാണ്. പക്ഷെ ഇത് മാനസിക രോഗമാണോ. എടുത്തി ചാടി ഉത്തരം പറയാൻ വിഷമമുള്ള ഒര് സംഗതിയാണ് ഇത്. ഒന്നിലധികം പുരുഷരോടോത്തു ശയിക്കുന്നത് മാനസിക രോഗമാകുന്നത് അത് നിഷേധിക്കപ്പെടുന്ന വർത്തമാന കാലത്ത് മാത്രമാണ്. എല്ലാ കാലത്തും അത് ഇങ്ങനെ ആയിരിക്കാൻ ഇടയില്ല. ഇനി അടുത്ത ഭാവിയിലും അത് ഒര് രോഗമെന്ന പദവിയിൽ നിന്ന് മാറ്റി നിർത്തേണ്ടി വരുമെന്ന് വർത്തമാനകാലത്തെ ചില മനുഷ്യരുടെ എങ്കിലും ജീവിത രീതി നമ്മെ സംശയിപ്പിക്കുന്നു. യഥാർത്ഥത്തിൽ അങ്ങനെ ഒര് രോഗം ഉണ്ടെങ്കിൽ കൂടി വർത്തമാന പരിതസ്ഥിതികളിൽ അതിനെ നമുക്ക് വ്യവചെദിച്ചു അറിയാൻ ബുദ്ധി മുട്ടാണ്. വേശ്യാവൃത്തിയെയും നിംഫൊമാനിയയെയും ഒരേ കണ്ണ് കൊണ്ടു നോക്കി കാണുന്നതിനെ പല മനശാസ്ത്രഞ്ഞ്നരും എതിർത്തിട്ടുണ്ട്. ഒര് സമൂഹം നടത്തിക്കൊണ്ടു പോകുന്ന സദാചാരങ്ങൾക്ക് വിരുദ്ധമായി നടക്കുന്നവർ ഒക്കെയും മാനസിക രോഗികള് ആണ് . സമൂഹത്തെ ചികിത്സിച്ചു ഭേദ മാക്കുന്നതിലും നല്ലത് വ്യക്തികളെ ചികിത്സിച്ചു സമൂഹത്തിന്റെ പരുവത്തിൽ ആക്കുന്നതാണെന്ന് നമുക്ക് അറിയാം. എല്ലാ കാലത്തും അത് അങ്ങനെ തന്നെ ആയിരുന്നു.
No comments:
Post a Comment