പഴയ സദാചാരങ്ങളിൽ നില നിന്ന് പോകേണ്ടതായ ഏതൊക്കെ സദാചാരങ്ങൾ ഉണ്ടെന്നു പരിശോധിക്കാവുന്നതാണ്. അതായത് ഇന്നും നില നിന്ന് പോകുന്നവ. നില നിന്ന് പോകാത്തതിനെ നാം ദുരാചാരം എന്നാണല്ലോ വിളിക്കുന്നത് . അതിനു രണ്ടു കാലഘട്ടത്തിലെയും ജനങ്ങളുടെ ജീവിത രീതികൾ പഠിക്കെണ്ടതിന്റെ ആവശ്യമുണ്ട്. രാജ നീതിയോടു അനുബന്ധിച്ചുള്ള ഏതെങ്കിലും സദാചാരം ഇന്ന് അത് പോലെ നില നിൽക്കുന്നുണ്ടോ എന്ന് സംശയമാണ്. നമ്മൾ ഇന്ന് നമ്മുടെതെന്ന് അഭിമാനിക്കുന്ന ലൈംഗിക സദാചാരം പോലും ശരിക്കും പറഞ്ഞാൽ വിക്ടോറിയൻ സദാചാരമാണ്. നമ്മുടെ സദാചാര നിയമങ്ങൾ പലതും 1860 ഇൽ ബ്രിട്ടീഷ് കാരു ഉണ്ടാക്കിയതാണെന്ന് ഇവിടെ എത്ര പേർക്ക് അറിയാം. എന്ത് കൊണ്ടു 67 വർഷക്കാലത്തിനു ശേഷവും നമുക്ക് ബ്രിട്ടീഷു കാരന്റെ നിഴലിൽ നിന്ന് പുറത്തു കടക്കാനാവുന്നില്ല. ബ്രിട്ടീഷ്‌കാരൻ തന്റെ സദാചാര നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നുള്ളത് നമ്മൾ ആലോചിക്കുന്നില്ല.
Hindu is a person who lives by his Dharma and lives a morally pure life. അങ്ങനെ എങ്കിൽ നമ്മുടെ സമൂഹത്തിൽ എത്ര പേര് ഈ വിശേഷണത്തിന് അർഹരാണ്. സദാചാരതിനെ കുറിച്ച് നാഴികക്ക് നാല്പതു വട്ടം മുദ്രാവാക്യം മുഴക്കുന്നവർ ആരെങ്കിലും ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് അറിയില്ല. പക്ഷെ നമ്മുടെ നാട്ടിൽ അഴിമതിയോ, സ്വാർതതയൊ, ക്രൂരതയോ,... ഒന്നും ഏതെങ്കിലും ഒരു മതത്തിൽ ഒതുങ്ങി നിൽക്കുന്നില്ല.
No comments:
Post a Comment