ഞാൻ ഇംഗ്ലീഷ് ഭാഷയിൽ ആകൃഷ്ടനായി പോയതിനു വലിയൊരു കാരണം പുസ്തകങ്ങൾ തന്നെയാണ്. ചെറുപ്പ കാലത്തൊക്കെ ഞാൻ മലയാളത്തിലെ കുറെ പുസ്തകങ്ങൾ വായിച്ചിരുന്നു. ഇംഗ്ലീഷ് വായിക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഞാൻ ഒരു ചെറിയ തുള്ളിയിൽ നിന്ന് ഒരു പാരാവാരത്തിലെക്കാണ് എടുത്തു ചാടിയത് എന്ന്. എത്രയോ മഹാത്ബുധങ്ങൾ. സംസ്കൃതം നമുക്ക് പഠിക്കാൻ പറ്റാതായതിനു കാരണം അത് വരേണ്യ വർഗം അടക്കി വച്ചത് കൊണ്ടാണെങ്കിൽ ഇവിടെ അങ്ങനെ ഒരു പരിധി നിർണ്ണയിക്കപ്പെട്ടില്ല . ഏതു തീയനും പഠിക്കാവുന്ന ഒരു ഭാഷ. മലയാളത്തെ വളരെ അധികം സ്നേഹിച്ചപ്പോഴും ഞാൻ മനസ്സിലാക്കിയത് സംസ്കൃതത്തിലെ കാര്യമായ ഗ്രന്ഥങ്ങളോ അവയുടെ പരിഭാഷകളോ നമ്മളെ കൊണ്ടു വായിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചില്ല എന്നതാണ്. അതിന്റെ കാരണങ്ങൾ ഒന്നും ഞാൻ അന്വേഷിച്ചില്ല. കാരണം അതിലും വലിയ ഭാഗ്യമാണ് ഈ പുതിയ ഭാഷയിലൂടെ എനിക്ക് കിട്ടിയത് എന്ന് ഞാൻ അന്ന് വിശ്വസിച്ചു, ഇന്നും ഞാൻ അത് തന്നെ വിശ്വസിക്കുന്നു. ലോകത്തിലെ ഏതു കൊണിലെയും സാഹിത്യം സൃഷ്ടിക്കപ്പെട്ടു അല്പം കഴിയുമ്പോഴേക്കും നമ്മുടെ മുന്നിൽ എത്തി കഴിഞ്ഞു. മാർകേസ് കോളര കാലത്തെ പ്രണയം എഴുതി ആഴ്ച രണ്ടു കഴിഞ്ഞപ്പോഴേക്കും അതിന്റെ ഇംഗ്ലീഷ് പരിഭാഷ എന്റെ കയ്യിൽ കിട്ടി. അതിന്റെ മലയാളം വീണ്ടും ഞാൻ വായിച്ചു . ഒരു വര്ഷത്തിനു ശേഷം. വെറും ചവറു. എന്ത് കൊണ്ടു അങ്ങനെ സംഭവിച്ചു എന്ന് ഞാൻ അപഗ്രതിച്ചു നോക്കിയില്ല. ചിലപ്പോൾ ഭാഷയുടെ പരിമിതി ആകാം. ഇംഗ്ലീഷ് ഭാഷക്കും ആ പരിമിതി ഉണ്ടായേക്കാം. പക്ഷെ എനിക്ക് അതൊരിക്കലും അറിയാൻ കഴിയില്ല. കാരണം ലാറ്റിൻ ഭാഷ ഞാൻ ഒരിക്കലും പഠിക്കില്ല എന്നത് തന്നെ. മറ്റെല്ലാ കാര്യത്തിലും നമ്മുടെ സമൂഹം കാണിക്കുന്ന കെടു കാര്യസ്തത നമ്മുടെ ഭാഷയുടെ കാര്യത്തിലും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കൊണ്ടു എല്ലാം മലയാളത്തിൽ ആക്കിയാൽ ചിലപ്പോൾ മാര്കെസിനെ വായിക്കാൻ ഞാൻ വർഷങ്ങൾ കാത്തു നില്ക്കേണ്ടി വന്നേക്കും. അത് എനിക്ക് ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും. എനിക്ക് മാത്രമല്ല പലര്ക്കും
നമ്മൾ ഇപ്പോൾ പൊക്കി പറയുന്ന ഈ സംസ്കൃത ഭാഷ ഉണ്ടല്ലോ. അത് ഒരു കാലത്ത് ഇവിടത്തെ അധകൃതനെ കൈ കൊണ്ടു തൊടുവിക്കാത്ത ഭാഷ ആയിരുന്നു. വേദങ്ങളോ ഉപനിഷത്തുക്കളോ പഠിക്കുന്നതിനു പോലും താഴ്ന്ന ജാതിക്കാരന് വിലക്ക് ഉണ്ടായിരുന്നു. തീയൻ ആയ നീ പഠിക്കേണ്ട എന്ന് ഒരിക്കൽ വലിയവൻ പ്രഖ്യാപിച്ച ഭാഷ ഒടുവിൽ വിസ്മൃതിയുടെ തിരശീലക്കുള്ളിൽ മറയും എന്നായപ്പോൾ അതിന്റെ ഉത്തര വാദിത്വം സ്വയം ഏറ്റെടുക്കുന്നതിനു പകരം, അത് പഠിക്കാൻ അനുവാദമില്ലാതവന്റെ തലയിൽ കെട്ടി വെക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
(മതം മാറ്റവും ഒരു പരിധി വരെ നടന്നത് ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. വരേണ്യ വര്ഗം തങ്ങളുടെ നാലയലത്ത് പോലും വരാൻ അനുവദിക്കാതിരുന്ന താഴ്ന ജാതിക്കരനാണ് തങ്ങളുടെ നേരെ അങ്ങനെ ഒരു മനോഭാവം ഇല്ലെന്നു മനസ്സിലാക്കിയ കൃസ്ത്യാനിയെ രണ്ടു കയ്യും കൂപ്പി സ്വീകരിച്ചത്. ഇപ്പോൾ നാം അതൊക്കെ മറന്നു പോയി.)

No comments:
Post a Comment