ഇന്നലെ ഒരു ചെറിയ കുട്ടി എന്നോട് താഴെ പറയുന്ന ഒരു സംശയം ചോദിച്ചു.
അസുഖമുള്ള ഒരാളെ കൊതുക് കടിച്ചാൽ അയാളുടെ ചോരയിൽ നിന്ന് രോഗാണുക്കൾ കൊതുകിന്റെ ശരീരത്തിലേക്ക് കടക്കുകയും, പിന്നെ ആ കൊതുക് കടിക്കുന്ന ആളുകളിൽ രോഗം പകരുകയും ചെയ്യും എന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ ആദ്യം പറഞ്ഞ ആളിൽ അസുഖം വന്നത് എങ്ങനെ ആണ്.
കൊതുകുകളെ കുറിച്ചുള്ള നമ്മുടെ ധാരണകളിൽ തിരുത്തലുകൾ ആവശ്യമാണെന്ന് തോന്നുന്നു.
ഈ കാര്യത്തിലുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. അത് കൊണ്ടു തന്നെ താഴെ പറയുന്ന കാര്യങ്ങളിൽ ശാസ്ത്രീയത ഇല്ലാതിരിക്കാനൊ, ചില സമയങ്ങളിൽ അവ വെറും വിഡ്ഢിത്തങ്ങൾ മാത്രമായിരിക്കാനൊ സാധ്യതകൾ ഉണ്ടെന്നു ആദ്യമേ സമ്മതിക്കുന്നു. ഇക്കാര്യത്തിൽ ആധികാരികമായ അറിവുള്ളവർ ഈ പംക്തികളിലൂടെ എന്നെ തിരുത്തി തരുമെന്ന് വിശ്വസിക്കുന്നു.
പറന്നു നടക്കുന്ന കൊതുകുകളെ പരീക്ഷണ ശാലകളിൽ കൊണ്ടു വന്നു പരിശോധിക്കുമ്പോൾ അവയുടെ ശരീരത്തിൽ രോഗാണുക്കൾ കണ്ടെത്തുന്നത് കൊണ്ടായിരിക്കാം കൊതുകുകൾ രോഗ വാഹകർ എന്ന് നാം മുദ്രകുത്തുന്നത്. കൊതുകുകൾ സ്വയം രോഗാണു സൃഷ്ടാക്കൾ അല്ല എന്ന് നമുക്ക് അറിയാം. ഈ പറഞ്ഞ രോഗാണുക്കൾ എല്ലാം അവയുടെ ശരീരത്തിൽ മറ്റേതോ ഉറവിടത്തിൽ നിന്ന് വന്നെത്തുന്നതാണ്. ഏതാണ് ആ ഉറവിടം എന്ന് പരിശോധിക്കാൻ ആരെങ്കിലും മിനക്കെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. രോഗ ബാധിതനായ മനുഷ്യൻ തന്നെയാണ് അതിന്റെ ഉറവിടം എങ്കിലോ.
ശരീരത്തെ രോഗ ഗ്രസ്തമാക്കുന്നതിൽ രോഗാണുക്കൾക്കുള്ള കഴിവിന് പരിമിതികൾ ഉണ്ടെന്നു പല ബിഷഗ്വരന്മ്മാരും സംശയിക്കുന്നു. രോഗികളിൽ കണ്ടെത്തുന്ന രോഗാണുക്കൾ, രോഗിയിൽ രോഗം ഉണ്ടാക്കാൻ വേണ്ടി കയറി കൂടിയവ അല്ലെന്നും, ഒരാള് രോഗിയാകുമ്പോൾ അയാളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ശക്തി ക്ഷയം മുതലെടുത്ത് രോഗാണുക്കൾ അയാളുടെ ശരീരത്തിൽ കയറി കൂടുകയാണെന്നും വാദിക്കുന്ന ഡോക്ടർ മാറും ഉണ്ട്. നമ്മുടെ ചുറ്റും എല്ലാ വിധ രോഗാണുക്കളും വസിക്കുന്നു. പക്ഷെ നമ്മളിൽ എല്ലാവർക്കും ഒരു പോലെ രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന കാര്യം പോലും സമര്തിക്കുന്നത്, രോഗാണുക്കൾക്ക് രോഗം സൃഷ്ടിക്കാൻ കഴിവില്ലെന്നോ, അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു പരിമിതികൾ ഉണ്ടെന്നോ ആണ്. കൊതുകിനെ പ്രതികൂട്ടിലാക്കുന്നത്, ഇനി അങ്ങോട്ട് വളരെ സൂക്ഷിച്ചു വേണമെന്ന് ഞാൻ കരുതുന്നു.
മലേറിയ രോഗം കൊതുക് പരത്തുന്ന രോഗമാണല്ലോ. അതിനു കാരണമായിട്ടുള്ളത് പ്ലസ്മോടിയം എന്ന പേരുള്ള ചെറു ജീവികൾ ആണ്. അവ അനോഫിലീസ് കൊതുകുകളിലൂടെ പകരുന്നതായാണ് നാം പഠിച്ചിട്ടുള്ളത്. പക്ഷെ മലെരിയയെ കുറിച്ചുള്ള നൂതനമായ അറിവുകൾ ഇപ്രകാരമാണ്. പ്ലാസ്മോടിയം എന്ന പേരുള്ള ഈ ചെറു ജീവികൾ കൊതുകിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു എങ്കിലും അവയിൽ 90 ശതമാനവും കൊതുകിന്റെ ശരീരത്തിൽ നശിപ്പിക്കപ്പെടുകയാണ്. ഇവിടെ രോഗ പ്രചാരകൻ എന്ന ദുഷ്പെരുള്ള പാവപ്പെട്ട കൊതുക് രോഗ കാരണമായ ജീവികളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം നവീന ഗവേഷകർ വളരെ കൌതുകത്തോടെ ആണ് കാണുന്നത്

No comments:
Post a Comment