Monday, 22 December 2014

ഒരു കൊതുക് കവിത

മണ്ടോടി രമേശനെ കൊതുക് കടിക്കാറില്ല.
മഴ നനയാതിരിക്കാനാണ് കൊതുകുകൾ വീട്ടിൽ കയറുന്നത്. 
ഒരു കൂട് നിര്മിച്ച് കൊടുത്തു തീര്ക്കാവുന്ന പ്രശനമേ ഉള്ളൂ.
വെയിൽ കൊള്ളാതിരിക്കാനാണ് കൊതുകുകൾ വീട്ടിൽ കയറുന്നത്. 
ഒരു കുട വാങ്ങിച്ചു കൊടുത്തു തീർകാവുന്നതെ ഉള്ളൂ.
ഇരുട്ടിനെ പേടിച്ചാണ് കൊതുകുകൾ വീട്ടിൽ കയറുന്നത് . 
ഒരു ടോർച്ച് വാങ്ങിച്ചു കൊടുത്തു ഒതുക്കാവുന്നത്തെ ഉള്ളൂ .

No comments:

Post a Comment