മണ്ടോടി, ധനിക ഗോപാലന്റെ, അഥവാ നോവലിസ്റ്റ് ഗോപാലന്റെ വേലിക്കരികിൽ, അഥവാ ഗെറ്റിനരികിൽ, ഒരു കൂടിക്കാഴ്ചയുടെ സമയം ചോദിക്കാൻ കാത്തു നില്കുകയായിരുന്നപ്പോൾ , അപ്പുറത്ത് തന്റെ കുടിലിന്റെ വേലിക്കരികിൽ (ശരിക്കും വേലി തന്നെ) ദരിദ്ര പാച്ചു, അഥവാ ചിത്രകാരൻ പാച്ചു തന്റെ ആട്ടിനെ കെട്ടിയിടുകയായിരുന്നു.(ഇനി അങ്ങോട്ട് ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കുന്നതിനു പകരം , വെറും ഗോപാലൻ, പാച്ചു എന്നീ സംജ്ഞ കളിൽ മാത്രമായിരിക്കും മണ്ടോടി ഇവരെ അഭിസംബോധന ചെയ്യുക) ഇപ്പുറത്തെ ഗേറ്റിനുള്ളിൽ , ഗോപാലാട്ടന്റെ, ഒരു ലക്ഷം വിലയുള്ള ബുൾ ഡോഗ് എന്ന മറ്റൊരു മൃഗത്തെ, അദ്ധേഹത്തിന്റെ പണിക്കാരൻ കുളിപ്പിക്കാൻ കൊണ്ടു പോകുന്നതും മണ്ടോടി നോക്കി നിന്ന്. 'എന്ത് രസമുള്ള നായ' മണ്ടോടി മനസ്സിൽ പറഞ്ഞു. 'പൈസയുണ്ടെങ്കിൽ അങ്ങനെ ഒന്നിനെ മേടിക്കാംആയിരുന്നു. അതില്ലാത്തവന് ആട് തന്നെ ശരണം'. അപ്പുറത്ത് ആടിനെ കെട്ടുന്ന പാച്ചുവിനെ നോക്കി മണ്ടോടി നെടുവീർപ്പിട്ടു.
ഗൊപാലട്ടൻ മുന്നിലെത്തിയിരിക്കുന്നു. കൂടിക്കാഴ്ചയുടെ കാര്യം ചോദിക്കാൻ മുന്നോട്ടേക്ക് വന്നപ്പോഴെക്കു തന്റെ മുന്നില് നിർത്തിയ ഒരു കാറ് അദ്ദേഹത്തെയും റാഞ്ചി കൊണ്ടു എവിടെക്കോ പറന്നു. മണ്ടോടി യുടെ ഇന്റർവ്യൂ സ്വപ്‌നങ്ങൾ കാറ്റിൽ പറന്നു. ഇനി തന്റെ മുന്നിലുള്ളത് ഈ ദരിദ്രനായ ചിത്രകാരനാണ്. ഏതു ഇന്റർവ്യൂ വിനും നിന്ന് കൊടുക്കാൻ മാത്രം സമയമുള്ള ഒരു തൊഴിലില്ലാത്തവൻ. നേരെ അങ്ങോട്ട് നടന്നു. വേലിക്കരികിൽ നിന്ന് മണ്ടോടി യുടെ ഈ വരവ് കണ്ടു പാച്ചു ചോദിച്ചു
'എന്തിനാ . വന്നത് ?
'ഒരു ഇന്റർവ്യൂ '. മണ്ടോടി മറുപടി പറഞ്ഞു
എടൊ മണ്ടോടി . വർത്തമാനം എന്ന് പറഞ്ഞാൽ മതി. ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞു ആളെ ഞെട്ടിക്കരുത്.
ആദ്യമായി ഒന്ന് ചോദിച്ചോട്ടെ. നിങ്ങളും അപ്പുറത്തെ ഗോപാലാട്ടനും സഹോദരന്മാരാണ് എന്ന് കേട്ട്. എന്ത് കൊണ്ടാണ് നിങ്ങൾ ഓരോരുത്തരും വ്യത്യസ്തമായ വഴികൾ തിരഞ്ഞെടുത്തത്.
പത്താം ക്ലാസിൽ പാസായി ഞാൻ ആര്ട്സ് സ്കൂളിൽ പഠിക്കാൻ പോയപ്പോൾ , അവൻ പത്താം ക്ലാസിൽ തോറ്റു, വാരികകളിലെ ഇക്കിളി നോവലുകൾ വായിച്ചു പഠിക്കുകയായിരുന്നു. അങ്ങനെ പഠിച്ചു കൊണ്ടിരിക്കെ ഒരിക്കൽ അവൻ എന്നോട് പറഞ്ഞു 'ഇതൊക്കെ ഞമ്മക്കും എഴുതി കൂടെ ' എന്ന്. അതായിരുന്നു തുടക്കം.
പക്ഷെ നിങ്ങളും ഒരു നല്ല ചിത്രകാരനായി തന്നെ ആണല്ലോ അറിയപ്പെടുന്നത്. പിന്നെന്തിനീ കുടിൽ. ഈ വേലി. ചിത്രകാരന്മ്മാര്ക് ആരും പണം കൊടുക്കില്ല എന്നാണോ.
എടൊ മണ്ടോടി. താൻ ഒരു വിഡ്ഢി യാണ്. കോടി കണക്കിന് വാരുന്ന ചിത്രകാരൻ മാര് ഇവിടെ ഉണ്ട്. അവര് ഈ കോടി വാരുന്നത് പല ചിത്രങ്ങളുടെ മേലെയാണ് പലപ്പോഴും. ഒരു ചിത്രത്തിന് ആയിരം വച്ച് കിട്ടിയാൽ ഒരു കോടി കിട്ടാൻ എത്ര ചിത്രം വരക്കണം. കണക്കു കൂട്ടി നോക്ക്. കണ്ണ് തള്ളി പോയി അല്ലെ. അപ്പോൾ അങ്ങനെ ഉള്ളവന് ഒരു ചിത്രത്തിന് ലക്ഷങ്ങൾ കിട്ടണം. നിങ്ങള് തരുമോ അത്ര യും പണം.
പക്ഷെ ഗോപാലാട്ടനും ആകെ എഴുതിയത് രണ്ടോ മൂന്നോ നോവലുകൾ മാത്രമല്ലേ. നിങ്ങൾ അതെ നേരത്ത് നൂറിലധികം ചിത്രങ്ങൾ പ്രദർശിപ്പിച്ചത് ഞാൻ നേരിൽ കണ്ടതാണല്ലോ.
എടോ ഈ ഗോപാലന് ശാസ്ത്രത്തിന്റെ പിൻ ബലമുണ്ട്. അവൻ ഒരു നോവൽ എഴുതി ഒരു മെഷിനിൽ ഇട്ടു കൊടുത്താൽ മതി. അത് ആയിരമായി പുറത്തു വരും. നീ എന്റെ ചിത്രത്തിന്റെ ഒരു ആയിരം ഫോട്ടോ കോപ്പി എടുത്തു വിറ്റു തരുമോ. ഒന്നിന് വെറും പത്തു രൂപ കിട്ടിയാൽ മതി. ഞാൻ ഈ വീട് മാറ്റി പണിതോളും. വേലിക്ക് പകരം ഗേറ്റ് ആക്കും. എന്താ പറ്റുമോ.
എടോ പാച്ചൂ. ഒരു സംശയം . ഞാൻ ഇന്നാളു ഒരു ചിത്ര പ്രദർശനം കാണാൻ പോയപ്പോൾ, നീ ഈ പറഞ്ഞത് പോലെ, ഒരു ചിത്രത്തിന് താഴെയും ഇട്ട വിലകൾ പത്തായിരം, അൻപതിനായിരം, ഒരു ലക്ഷം എന്നൊക്കെ ആയിരുന്നു. ആരെങ്കിലും ഇതൊക്കെ വാങ്ങിക്കുമോ.
എടോ മോനെ രമേശാ. ഈ വിദേശ രാജ്യം എന്ന് കേട്ടിട്ടുണ്ടോ. ഈ അമേരിക എന്ന കേട്ടിട്ടുണ്ടോ. അല്ലെങ്കിൽ ഈ വിദേശ നാണയ വിനിമയ നിരക്ക് എന്ന് കേട്ടിട്ടുണ്ടോ. എന്നാൽ കേട്ടോളൂ. ഞാൻ ആരുടെയെങ്കിലും കാലു പിടിച്ചു ചുളുവിൽ ഒര് കെട്ടു ചിത്രങ്ങളുമായി അമേരിക്കയിൽ പോകുന്നു. അവിടെ ഏതെങ്കിലും ചങ്ങായി യുടെ കാലു പിടിച്ചു ഇതൊന്നു പ്രദർശിപ്പിക്കാൻ ഏർപ്പാടാക്കുന്നു. അപ്പൊ അവൻ പറയുന്നു ചെറിയ വില ഒക്കെ ഇട്ടാൽ മതി . എന്നാലെ ആളുകള് വാങ്ങൂ. മേശ വിരിയായിട്ടെങ്കിലും ഉപയോഗിക്കാമല്ലോ എന്ന്. അപ്പോൾ എത്ര വിലയിടണം എന്ന് ഞാൻ ചോദിക്കുന്നു. അപ്പോൾ അവൻ പറയുന്നു അമ്പതു ഡോളർ വില ഇട്ടാൽ ഏതു തൂപ്പുകാരനും വാങ്ങിച്ചോളും. നൂറു കൂലി കിട്ടുന്നോനു കലാ പിരാന്തു ഉണ്ടെങ്കിൽ ഒര് അമ്പത് ചിലവാക്കുന്നതിൽ വലിയ പ്രയാസം തോന്നാനില്ല. എല്ലാ ദിവസവും ഉള്ള പരിപാടി ഒന്നും അല്ലല്ലോ ഇത്. അപ്പോൾ വെറും രണ്ടു ദിവസം കൊണ്ടു അവന്റെ നൂറു ചിത്രങ്ങൾ അയ്യായിരം ഡോളറിനു വിറ്റു പോകുന്നു. പത്തു ദിവസം കഴിയുമ്പോൾ അവയുടെ ഫോട്ടോ കോപ്പി കൾ പോലും വിറ്റു പോകുന്നു. കുറച്ചു വില കുറച്ചാൽ മതി. സാധാരണ കലണ്ടറിനു പത്തു ഡോളർ കൊടുക്കുന്നവർ ഒര് ആർട്ട് വർക്ക് എന്നൊക്കെ കേട്ടാൽ ഒര് പത്തു ഡോളർ എങ്കിലും തരാതിരിക്കുമോ. ചുരുക്കി പറഞ്ഞാൽ ഒര് രണ്ടു ആഴ്ച കൊണ്ടു ഒര് ലക്ഷം ഡോളറും ചാക്കില്ലാക്കി അടുത്ത ദിവസം ചങ്ങായിമാർ (കലാസ്വാദകർ) ഓ സീ യിൽ എടുത്ത വിമാന ടിക്കറ്റുമായി നാട് പുക്കുന്നു. ഇനി കിട്ടിയ പണത്തിനെ മറ്റേതു കൊണ്ടു ഗുണിച്ച് നോക്ക്. എത്രയാ കിട്ടിയത് അറുപതു ലക്ഷമോ. മറ്റവൻ അതായത് വെളുത്തവൻ അത് മേശ വിരിയോ, കലണ്ടാരോ എന്താക്കിയാലെന്താ. നമുക്ക് ഒര് ചുക്കുമില്ല. അത് കൊണ്ടു മോനെ മണ്ടോടി എങ്ങനെ എങ്കിലും ഈ ഒര് കെട്ടു ചിത്രവുമായി എന്നെ ഒന്ന് വിദേശത്തേക്ക് കയറ്റി വിടു
മണ്ടോടി രമേശൻ ദുഖിതനായി അവിടെ നിന്ന് പടി ഇറങ്ങി.(സോറി. പടി ഇല്ലാത്ത വീടായിരുന്നു അത്.)
No comments:
Post a Comment