ഫാസിസത്തെ ചിത്രീകരിച്ച യതാതത സിനിമകളെ കുറിച്ചും, വളരെ വ്യത്യസ്തമായ രീതിയിൽ, ഫാസിസത്തെ ചിത്രീകരിച്ച ദെൽ ടോരോയുടെ സിനിമയെ കുറിച്ചും എഴുതിയതിനു ശേഷം , ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് , പ്രസ്തുത വിഷയത്തെ തത്വ ചിന്തയുടെ ആവരണ ത്തിലൂടെ അതി പ്രഗൽഭമായി അവതരിപ്പിച്ച സൊൽറ്റാൻ ഫാബ്രിയുടെ 'അഞ്ചാം മുദ്ര' എന്ന സിനിമയെ കുറിച്ചാണ്. (സിനിമ ചരിത്രത്തിൽ വളരെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സിനിമയും കൂടിയായിരുന്നു ഇത് എന്ന് ഞാൻ സംശയിക്കുന്നു. ഈ തെറ്റിധാരണ പക്ഷെ ഫാസിസത്തിന് , സാധാരണ മനുഷ്യന്റെ ചെയ്തികളിൽ തോന്നുന്ന ഒരു തെറ്റി ധാരണ കൂടി ആണെന്നുള്ള കാര്യം അതിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു. )
മഴ പെയ്യുന്നത് പോലെ ബോംബു വർഷിക്ക പ്പെടുന്ന ബുടാപെസ്റ്റിലെ ഒരു പാതയോരത്തെ കള്ളു ഷാപ്പിൽ സുഹൃത്തുക്കളായ നാല് കുടിയന്മ്മാർ എല്ലാ വൈകുന്നേരങ്ങളിലും ഒത്തു ചേരുന്നു. അന്ന് വൈകുന്നേരം പക്ഷെ അതി ദാരുണമായ ഒരു സംഭവം ഉണ്ടായി. അക്കൂട്ടത്തിൽ ഒരു കുടിയൻ ഒരു സാരോപദേശ കഥ പറഞ്ഞു. കഥയുടെ ഏകദേശ രൂപം ഇതാണ്. അകലെ ഉള്ള ഒരിടത്ത്, ഒരു ഭീകരനായ ഉടമയും, പാവമായ ഒരു അടിമയും ഉണ്ടായിരന്നു. ഉടമ , അടിമയെ അതി ദാരുണമാം വിധം ഭേധ്യത്തിനു വിധേയമാക്കിയിരുന്നു. ഒരിക്കൽ അയാൾ അവന്റെ നാവു പിഴുതു കളയുകയും, മറ്റൊരു അവസരത്തിൽ, അവന്റെ പെങ്ങളെ മാന ഭംഗ പെടുത്തി കൊല ചെയ്യുകയും ചെയ്തു. പക്ഷെ ഉടമക്ക് ഇതിൽ കുറ്റബോധമോ, അടിമക്ക് അതിൽ അതിയായ സങ്കടങ്ങളോ ഇല്ലായിരുന്നു. കാരണം താൻ ഒരു ഉടമയായത് കൊണ്ടു തനിക്കു ഇത് ചെയ്യാമെന്ന് ഉടമക്കും, താൻ ഒരു അടിമയായത് കൊണ്ടു താൻ ഇതൊക്കെ സഹിച്ചേ ഒക്കൂ എന്ന് അടിമക്കും ബോധമുണ്ടായിരുന്നു. കഥ പക്ഷെ അവസാനിക്കുന്നത് മാരകമായ ഒരു ചോദ്യത്തിലൂടെ ആണ്. നിങ്ങൾ ഓരോരുത്തരും ജീവിതത്തിൽ ഏതെങ്കിലും ഒരു ദശാസന്ധിയിൽ വച്ച് ഒരു തീരുമാനം എടുക്കാൻ നിര്ബന്ധിക്കപ്പെടുന്നു. അതായത് ഒന്നുകിൽ അടിമ അല്ലെങ്കിൽ ഉടമ, ഇതിൽ ഏതെങ്കിലും ഒരു ജീവിത രീതി തിരഞ്ഞെടുത്തെ ഒക്കൂ എന്നുള്ള നിലയിൽ. അന്ന് നിങ്ങളിൽ ഓരോരുത്തരും എന്ത് തിരഞ്ഞെടുക്കും.
പുറത്തു ബോംബുകൾ വർഷിക്കുന്ന ആ വേളയിൽ തികച്ചും നിക്ഷ്പക്ഷർ എന്ന് ധരിച്ചു കള്ളു കുടിച്ചു ജീവിച്ചു കൊണ്ടിരുന്ന ഏതാനും മനുഷ്യർക്ക് ഇടയിൽ ഒരു ബോംബു പോലെ വീണ ആ ചോദ്യം പൊട്ടി തെറിക്കാൻ കാത്തിരിക്കുകയായിരുന്നു. അന്ന് രാത്രി ആർക്കും ഉറങ്ങാൻ പറ്റിയില്ല. കഥ പറഞ്ഞ മനുഷ്യനായ മികലോസ്, തന്റെ വീട്ടിന്റെ ഇരുണ്ട അറയിൽ താൻ നിയമ വിരുദ്ധമായി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന കുറെ ജൂത കുട്ടികൾക്ക് ഭക്ഷണവുമായി പോകുന്നതാണ് നാം പിന്നീട് കാണുന്നത് (ഈ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞ പലരും ശ്രദ്ധിക്കാൻ വിട്ടുപോയ ഒരു രംഗമാണ് ഇത് എന്ന് ഞാൻ കരുതുന്നു. നാസികൾ അരങ്ങു തകർക്കുന്ന ആ തെരുവിൽ , ജൂത കുട്ടികളെ സംരക്ഷിക്കുക എന്നത്, മരണം വിളിച്ചു വരുത്തുന്നതിന് തുല്യമായിരുന്നല്ലോ)
ഭരണ കൂടതിനു എതിരെ ഗൂഡാലോചന നടത്തി എന്ന് സംശയിച്ചു എല്ലാവരും അടുത്ത ദിവസം നാസികളാൽ തടവിലാക്കപ്പെടുന്നു. പക്ഷെ കൂടുതൽ അന്വേഷിച്ചപ്പോൾ യുവാവായ സൈനിക ഉദ്യോഗസ്ഥന് മനസ്സിലായി അവരൊക്കെ നിരപരാധികൾ ആണെന്ന്. അവരെയൊക്കെ വെറുതെ പുറത്തു വിട്ടു, വേണ്ടാത്ത പൊല്ലാപ്പുകൾ ഒന്നും വരുത്തി വെക്കേണ്ട എന്ന് കരുതി അവരെ ഒക്കെ വെടി വച്ച് കൊന്നു കളയാമെന്നു അവൻ തന്റെ മേലധികാരിയെ അറിയിച്ചപ്പോൾ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. 'ശവ ശരീരങ്ങൾ സൃഷ്ടിക്കുന്നത് എളുപ്പമായ കാര്യമാണ്. പക്ഷെ മരിച്ചതിനു ശേഷവും കുടിക്കുകയും തിന്നുകയും ചെയ്തു കൊണ്ടിരിക്കുകയും, തങ്ങളുടെ വായകൾ അടച്ചു പിടിച്ചു ഒന്നും മിണ്ടാതെ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ശവങ്ങളെ സൃഷ്ടിക്കുക എന്നുള്ളത് കുറെ കൂടെ പ്രയാസമുള്ള ജോലിയാണ്. പക്ഷെ അതാണ് നമ്മുടെ ജോലി...............അപ്പോൾ നിങ്ങൾ നാളെ ഈ നാല് പേരെ തങ്ങളുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കുകയാണ്. മറ്റുള്ളവർ കാണ്‍കെ........................... പക്ഷെ അവരുടെ ഭാര്യമാരെ വേശ്യകൾ എന്ന് വിളിച്ചു അപമാനിച്ച നമ്മളെ , ആത്മാഭിമാനമുള്ള അവർ, പുറത്തു പോയതിനു ശേഷം വെറുക്കില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. അത്തരത്തിൽ ആത്മാഭിമാനം ഉള്ളവരാണ് പിന്നീട് പ്രതിഷേധങ്ങളും, വിപ്ലവങ്ങളും സൃഷ്ടിക്കുന്നത്. നമ്മളെ വെറുക്കും എന്ന് ഉറപ്പുള്ള അത്തരം ജീവികളെ നാം അങ്ങനെ പുറത്തു വിടുനത് ശരിയാണോ............... അഭിമാനമുള്ളവനെ അടിക്കുന്ന ആയിരം അടികളും അവനെ ഭീരുവാക്കില്ല. അപ്പോൾ നാം എന്ത് ചെയ്യണം. അവനെ തന്നോട് തന്നെ വെറുപ്പ് തൊന്നുന്നവൻ ആക്കി തീർക്കണം.
തടവറയിൽ വച്ച് മികലോസ് പറഞ്ഞു ' എല്ലാവരും തങ്ങൾക്കു ഒന്നും അറിയില്ല എന്ന് പറയുക. അഥവാ തെറ്റ് ചെയ്തതായി തോന്നുന്നുവെങ്കിൽ, ക്ഷമിക്കണമെന്നും , ഭാവിയിൽ നമ്മൾ നല്ല കുട്ടികളായി ജീവിച്ചു കൊള്ളും എന്നും പറയുക. ചിലപ്പോൾ അവർ നമ്മളെ പുറത്തു വിട്ടേക്കും.
(പട്ടാളക്കാരനും ഉദ്ദേശിച്ചത് ഇത് തന്നെയാണെന്ന് ഓർക്കുക)
ഇനി അടുത്ത രംഗം ശ്രദ്ധിക്കുക. കുറ്റവാളികൾ (?) എല്ലാവരും വരി വരിയായി നിൽക്കുന്നു. പട്ടാളക്കാരൻ, തനിക്കു തെറ്റ് പറ്റിയതാണെന്നും , തെറ്റി ധാരണയുടെ പേരില് നിങ്ങളെ അറസ്റ്റ് ചെയ്തതാണെന്നും, എല്ലാവരും നല്ല കുട്ടികളാണെന്ന് തനിക്കു അറിയാമെന്നും പ്രഖ്യാപിക്കുന്നു. ഇനി എല്ലാവർക്കും പോകാം. പക്ഷെ പോകുന്നതിനു മുൻപേ ഒരു കാര്യം ചെയ്യണം. നമ്മുടെ ഭരണ കൂടത്തിനു എതിരായി ഭീകര പ്രവർത്തങ്ങൾ നടത്തുന്ന ഒരു ഭീകരനെ അവിടെ ജയിൽ വരാന്തയിൽ കെട്ടി തൂക്കിയിട്ടുണ്ട്. പുള്ളി ഇത് വരെ ചത്തിട്ടില്ല. നമ്മൾ എന്തായാലും അവനെ ശരിയാക്കും. പോകുന്ന പോക്കിൽ നിങ്ങൾ ഓരോരുത്തരും അവന്റെ ഇരു കവിളുകളിലും ഓരോ അടി അടിച്ചു, ഭരണകൂടത്തോടുള്ള നിങ്ങളുടെ ചായ്വ് ഒന്ന് കൂടെ വ്യക്തമാക്കുക. എന്നിട്ട് സമാധാനമായി വീട്ടില് പോയി കിടന്നുറങ്ങുക.
പക്ഷെ മികലോസ് ഒഴിച്ച് മറ്റാർക്കും ഈ കടും കൈ ചെയ്യാൻ പറ്റുന്നില്ല. അവർ ഏവരും പട്ടാളക്കാരന്റെ തോക്കിനു ഇരയാകുന്നു. മികലോസ് അത്യന്തം ദുഖത്തോടെ ആ വിപ്ലവകാരിയുടെ ഇരു കവിളിലും അടിച്ചു കൊണ്ടു (തലോടി കൊണ്ടു) സ്വതന്ത്രനായി ജയിലിനു പുറത്തു വരുമ്പോൾ, തെരുവീതികൾ ബോംബു വീണു തകരുകയാണ്. അവയ്ക്ക് ഇടയിലൂടെ മികലോസ് ഓടുകയാണ്. താൻ കാത്തു സൂക്ഷിച്ച കുഞ്ഞുങ്ങളുടെ അടുത്തെക്കായിരിക്കും എന്നും നാം മനസ്സിലാക്കുന്നു.
ഫാസിസ്ടിന്റെ വലിയ തത്വ ശാസ്ത്രങ്ങൾ ഒരു സാധാരണ ക്കാരന്റെ ഒരു സാധാരണ പ്രവൃത്തിക്ക് മുൻപിൽ പരാജയപ്പെട്ടു പോകുന്നതാണ് നാം ഇവിടെ കാണുന്നത്. മികൊലസിനെ സംബന്ദിചെങ്കിലും തങ്ങൾ ഒരു വിജയം ആണെന്ന് ഫാസിസ്റ്റ് ധരിച്ചപ്പോൾ , അയാൾ പോലും തന്റെ ഫാസിസ്റ്റ് വിരുദ്ധ ചായ്വ് ജീവിതത്തിൽ പ്രയോഗിക്കാൻ തന്നെയാണ് സ്വാതന്ത്ര്യം ആഗ്രഹിച്ചത് എന്ന് നാം മനസ്സിലാക്കുന്നു.
(ആത്യന്തികമായി അടിമകളോടൊപ്പം നില കൊള്ളുന്ന ഒരു പറ്റം മനുഷ്യരെയാണ് ഫാബ്രി ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അവരിൽ മൂന്നു പേർക്കും തങ്ങളുടെ ചായ്വ് എന്തെന്ന് അറിയാതിരുന്നെങ്കിൽ, നാലാമത്തെ ആൾ തന്റെ അടിമ വർഗ ചായ്വിനെ കുറിച്ച് പൂർണ്ണ ബോധമുള്ളവൻ ആണ്. ശരിക്കും എല്ലാവരും പുറത്തു തൂങ്ങി നില്ക്കുന്ന വിപ്ലവ കാരിയെ അടിച്ചു കൊണ്ടു പുറത്തു വരാൻ തന്നെ ആകണം ഫാബ്രി ഉദ്ദേശിച്ചിരിക്കുക. പക്ഷെ ഇതുവരെയും നിക്ഷ്പക്ഷൻ എന്ന് കരുതി ജീവിച്ചവൻ തന്റെ തൊലി രക്ഷിക്കാൻ വേണ്ടി മാത്രം അത്തരം ഒരു നടപടി എടുത്തേക്കാം എന്നുള്ള തെറ്റിധാരണ ഒഴിവാക്കാൻ സിനിമയ്ക്കു അത്തരം ഒരു അന്ത്യം കൂടിയേ കഴിയൂ. തികച്ചും വിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്ന ഇവർ തങ്ങളുടെ ചായ്വുകൾ ഈ വിരുദ്ധ പ്രവൃത്തികളിലൂടെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഈ രംഗത്തിന്റെ മഹത്വം.)
കണക്കിലെ ഒരു തിയറം തെളിക്കുന്ന രീതിയിലാണ് ഫാബ്രി തന്റെ സിനിമ ഒരുക്കൂട്ടിയിട്ടുള്ളത് . തെളിയിക്കാനുള്ള ഒരു വസ്തുത (data) ആദ്യം അവതരിപ്പിക്കുക. പിന്നീട് തെളിയിക്കേണ്ട കാര്യം(conclusion) എന്തെന്ന് പ്രസ്താവിക്കുക. അടുത്തതായി അത് തെളിയിക്കാൻ വേണ്ടി പലതും അതിനോട് കൂട്ടി ചേർക്കുക(construction). അതിൽ നിന്ന് ഒടുവിൽ നിഗമനങ്ങളിൽ (proof) എത്തി ചേരുക. ആദ്യം നമുക്ക് മുൻപിൽ ഇട്ടു തരുന്നത് ഒരു പറ്റം മനുഷ്യരും അവരുടെ ചെയ്തികളും, അവിടെ പറയുന്ന ഒരു കഥയും ആണ്. മനുഷ്യന്റെ പക്ഷ പാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇവിടെ തെളിയിക്കപ്പെടെണ്ടത്. അത് തെളിയിക്കാൻ വേണ്ട പരിതസ്ഥിതികളാണ് പിന്നീടവിടെ സൃഷ്ടിക്കപ്പെട്ടത്. ആ പരിതസ്ഥിതികളിൽ അകപ്പെട്ട മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്ന് നോക്കി നാം ഒരു നിഗമനത്തിൽ എത്തുന്നു.

No comments:
Post a Comment