Thursday, 11 December 2014

മനുഷ്യനെ അകറ്റുന്ന വൃത്തി ഹീനതകളും മനുഷ്യനെ അകറ്റുന്ന വൃത്തികളും

ഹോട്ടലിൽ വൃത്തിഹീനനായ ഒരു ഭിക്ഷക്കാരന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ നമ്മളിൽ പലർക്കും മടിയാണ്. അതിൽ ആരെയും കുറ്റം പറയാനില്ല. കാരണം വൃത്തി ഇല്ലായ്മ നമ്മിൽ അറുപ്പ് എന്ന വികാരം ഉണ്ടാക്കുന്നു. പക്ഷെ വൃത്തിയുടെ മാനദണ്ണങ്ങൾ പലരിലും പല രീതിയിൽ ആണ്. കക്കൂസിന്റെ അടുത്തു ഇരുന്നു ഭക്ഷണം കഴിക്കാൻ വിധിക്കപ്പെട്ടവർക്ക് മലം അറുപ്പ് ഉണ്ടാക്കുന്നില്ല എന്ന് നമുക്ക് അറിയാം. നമ്മുടെ പഴയ കാല നേതാക്കളിൽ ഒരാൾ ധരിച്ച സാധാരണ വസ്ത്രമാണ്, അദ്ദേഹം പങ്കെടുത്ത സദസ്സിലെ ഒരു പറ്റം മനുഷ്യരിൽ അറുപ്പ് ഉളവാക്കിയത് എന്ന് ഞാൻ ചെറിയ ക്ലാസിൽ പഠിച്ചിട്ടുണ്ട്. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇത് മാത്രമാണ്. വൃത്തി ഇല്ലായ്മ്മക്ക് മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റാൻ പറ്റുമെന്ന കാര്യം.
പക്ഷെ നാം ആരാധിക്കുന്ന ഈ 'വൃത്തി' ക്കും ഇതേ കുഴപ്പമുണ്ട്. ചില നേരങ്ങളിൽ എങ്കിലും അത് മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റാനുള്ള ഒരു ആയുധമായി പ്രയോഗിക്കപെട്ടേക്കാം. അതിനു ഏറ്റവും നല്ല ഉദാഹരണം പട്ടണങ്ങളിലെ ആധുനിക ഗൃഹങ്ങൾ ആണ്. ഡ്രൈവർ കുഞ്ഞിരാമൻ പറഞ്ഞ ഒരു സംഭവം വിവരിച്ചാൽ അതിന്റെ ഗുരുതരാവസ്ഥ നിങ്ങൾക്ക് മനസ്സിലാകും.
'ആദ്യം ഞമ്മള് മുതലാളീന്റെ വീട്ടില് പോയപ്പം, മുതലാളി കുളിക്കുക ആയിരുന്നു. പെണ്ണുങ്ങള് ഞമ്മളോട് പറഞ്ഞു അകത്തു കേറി ഇരിക്കണം എന്ന്. ഞമ്മള് കേറിയപ്പോ എന്റമ്മോ, ആകെ തിളങ്ങുന്ന കുറെ മേശകളും കസേരകളും നിലവും... എല്ലാം കൂടെ ഞമ്മളാകെ അങ്കലാപ്പിലായി. ഇരിക്കണോ നിക്കണോ എന്ന് വിചാരിച്ചു നിന്നപ്പോ ഓര് പറഞ്ഞു 'കുഞ്ഞിരാമാട്ടാ ഇരിക്കൂ ന്നു'.
ചന്തി ഒരു കസേരെന്റെ അറ്റത് വച്ച് ഞമ്മള് ഒരു വിധം ഇരുന്നൂന്നു ആക്കി. അപ്പം ചായ വന്നു. നമ്മള് അത് കുടിച്ചിട്ട് ഗ്ലാസ് മുന്പിലുള്ള ചെറിയ മേശേമ്മല് ബെച്ചപ്പം അതില് ഞമ്മളെ കയ്യിന്റെ കല വന്നു. പെണ്ണുങ്ങള് അപ്പാട് ഒരു തുണി എടുത്തു അത് തുടച്ചു കളഞ്ഞു. എനക്ക് ബ്ലാല്ലാണ്ടായി പ്പോയി. ഇനി ആട പോയാല് ഞമ്മള് അകത്തു കേരൂല്ല മോനെ.
പട്ടണങ്ങളിലെ വീട്ടുകാർ ഇപ്പോൾ മനുഷ്യരെ അകറ്റാനുള്ള ഒരു ആയുധമായി 'വൃത്തി' യെ ഉപയോഗിച്ച് തുടങ്ങിയതായി ഞാൻ സംശയിക്കുന്നു.

No comments:

Post a Comment