നായാടിയായ പ്രാചീനരിൽ ഒരു വിഭാഗം കര്ഷക വൃത്തിയിലേക്ക് തിരിഞ്ഞപ്പോൾ മറ്റൊരു വിഭാഗം അവരുടെ നായടിത്തരം തുടർന്നിരിക്കണം. ഒരു വിഭാഗം മെല്ലെ മെല്ലെ സസ്യങ്ങളിലേക്ക് തിരിഞ്ഞപ്പോൾ മറു വിഭാഗം അന്നും നിണമണിഞ്ഞ രീതികളിൽ ആനന്ദം കണ്ടെത്തിയിരിക്കണം. മൃഗങ്ങളെ കൊന്നു ജീവിക്കുന്നവൻ എന്നോ ഒരിക്കൽ മനസ്സിലാക്കി തന്റെ ആയുധം നാട്ടിൽ വസിക്കുന്നവന് നേരെയും ഉപയോഗിക്കാം എന്ന്. കാട്ടിലെ ഭീഷണിയിൽ ഭക്ഷണം തേടി അലയുന്നതിലും എളുപ്പം നാട്ടിലെ നിരാലംബനായ കൃഷിക്കാരന് നേരെ തന്റെ ആയുധം തിരിച്ചു പിടിക്കുന്നതാവും എന്ന് മനസ്സിലാക്കിയ ആ നായാടി ആവണം ചരിത്രത്തിലെ ആദ്യത്തെ കൊള്ളക്കാരൻ. അപ്പോൾ അതിനു അർഥം കൊള്ളക്കാരന് മുൻപേ ഇവിടെ കർഷകൻ ഉണ്ടായിരുന്നു എന്നാണു. കൂലി പട്ടാളക്കാരന്റെ ഉദയം അതിനും ശേഷമാണ്.
കൃഷിയും കൊള്ളയും യുദ്ധവും ഇഴ പിരിയാതെ കിടക്കുന്ന ഈ സമസ്യയെ കുറിച്ചാണ് കൊറോസാവ പറയാൻ ഉദ്ദേശിക്കുന്നത്. അത് കൊണ്ടു തന്നെ അദ്ധേഹത്തിന്റെ സിനിമ വെറും ഒരു ആക്ക്ഷൻ ത്രില്ലർ മാത്രമല്ല.
ഒരു സാധാരണ ആക്ഷൻ സിനിമയിൽ കവിഞ്ഞ എന്തോ ഒന്ന് കൊരോസാവയുടെ ഈ ചിത്രത്തിൽ ഉണ്ടെന്നു അത് കണ്ട വളരെ ചെറിയ നാളുകളിൽ തന്നെ എന്റെ മനസ്സില് ഉണ്ടായിരുന്നു. കര്ഷകരുടെ ഒരു ഗ്രാമം വളഞ്ഞു അവരുടെ കാര്ഷിക ഉത്പന്നങ്ങൾ സ്ഥിരമായി കൊള്ളയടിക്കുന്ന കവർച്ചക്കാർ. അവരെ കൊണ്ടു പൊറുതി മുട്ടിയ ഗ്രാമീണർ , ഗ്രാമ തലവന്റെ നിര്ദേശ പ്രകാരം, പണി ഇല്ലാതെ നടക്കുന്ന ഏതാനും യോദ്ധാക്കളെ വാടകയ്ക്ക് എടുക്കുന്നു.
ഇവിടെ കുറൊസാവ വളരെ വ്യക്തമായി പറയാൻ ഉദ്ദേശിക്കുന്നത് ഒരു കാര്യമാണ്. കൊള്ളക്കാർ എന്ന വിഭാഗം കാര്ഷിക വൃത്തിയിൽ ഇടപെടാൻ വിമുഖത ഉള്ളവരോ, അല്ലെങ്കിൽ അതിനു സാധ്യത ഇല്ലാത്തവരോ ആണ്. അവരെ സംബന്ദി ചെടത്തോളം ആയോധന കലയിലൂടെ അവര്ക്ക് വേണ്ടുന്നത് സമ്പാദിക്കാവുന്നതെ ഉള്ളൂ. അതായിരുന്നു സൌകര്യവും അതായിരുന്നു നല്ലതും. സമൂഹത്തിന്റെ ഇത്തികണ്ണി ആയി ജീവിക്കാൻ തീരുമാനിച്ച ഇവരുടെ ജനനം മറ്റൊരു ഇത്തിക്കണ്ണി ജനനത്തിനു കാരണമായി. അതായിരുന്നു കൂലി പട്ടാളക്കാരൻ. എല്ലാ പട്ടാളക്കാരുടെയും ആദി രൂപം. രണ്ടു പേരും സൃഷ്ടി കർത്താക്കളുടെ ഇടയിൽ അവരുടെ ചിലവിൽ ജീവിച്ചു പോന്നു. ഈ യുദ്ധത്തിൽ ആൾ നാശം അവര്ക്ക് ഇടയിൽ മാത്രമായിരുന്നു. കാരണം അന്നേരവും കൃഷിക്കാരൻ അവര്ക്ക് വേണ്ട അന്നം പ്രധാനം ചെയ്യേണ്ട തിരക്കിലായിരുന്നു. അവനെ സംബന്ദിച്ചു ഇരു വിഭാഗവും ഒരു പോലെ ആയിരുന്നു. ഒരുവർ ബല പൂർവ്വം തന്റെ സൃഷിട്കൾ കവര്ന്നു കൊണ്ടു പോകുമ്പോൾ, മറ്റൊരുവർ സാന്ത്വനത്തിന്റെ ഭാഷയിലൂടെ അത് കവരുന്നു എന്ന് മാത്രം.
എല്ലാ യുദ്ധങ്ങളുടെയും പ്രാഗ് രൂപം കൊള്ളയായിരുന്നു എന്നാണു കൊരോസാവ പറഞ്ഞു വരുന്നത്. ആ കൊള്ളയെ പ്രത്രിരോധിക്കുന്നവനും ഒരർത്ഥ ത്തിൽ കൊള്ളക്കാരന്റെ തിരിച്ചിട്ട രൂപം മാത്രമായിരുന്നു എന്നും. ചരിത്രത്തിൽ ഉടനീളം, പരസ്പരം വച്ച് മാറാവുന്ന അസ്ഥിത്വം ആയിരുന്നു ഇരുവരുടെയും.

No comments:
Post a Comment