Thursday, 18 December 2014

സിനിമയും സംഗീതവും

ലൂമിയർ സഹോദര്ന്മ്മാർ  , ചാപ്ലിൻ എന്നിങ്ങനെ ഉള്ള പ്രതിഭകളുടെ നിശ്ശബ്ദ സിനിമകളിൽ ആരംഭിച്ചു,  ചാപ്ലിനെ പോലെ ഉള്ള പ്രതിഭകളുടെ തന്നെ ശബ്ദ സിനിമകളിലൂടെ കടന്നു, നാം ഇന്ന് വർത്തമാന കാല സിനിമാത്ബുധങ്ങളിൽ എത്തി നില്ക്കുകയാണ്. എല്ലാവർക്കും ഒരു ചിത്രം പോലെ കണ്ടു ആസ്വദിക്കാവുന്ന ഒരു കലയല്ല ഇന്ന് സിനിമ.  ഭാഷാ പഠനം സിനിമ ആസ്വാദനത്തിനു അത്യന്താപേക്ഷിതമാണ് .  അതിന്റെ ആവശ്യമില്ലെന്നും സിനിമ ഒരു ദ്രിശ്യ കല മാത്രമാണെന്നും, ഭാഷയുടെ സഹായമില്ലാതെ അതിനെ ആസ്വദിച്ചു പോകാമെന്നും  വാദിക്കുന്ന പലരും ഉണ്ടെങ്കിലും, ഞാൻ അത്തരത്തിലുള്ള അഭിപ്രായങ്ങൾ വച്ച് പുലർത്തുന്നില്ല.  അത്തരത്തിലുള്ള അഭിപ്രായങ്ങളുടെ വൈകല്യം മനസ്സിലാക്കാൻ, സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടെ സ്പീക്കർ പ്രവർത്തന രഹിതമായാൽ മാത്രം മതി. ഞാൻ എന്നല്ല നിങ്ങളും സിനിമ കാണാതെ എഴുന്നേറ്റു പൊകൂം.

സിനിമയെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം.  അത് ചലിക്കുന്ന ചിത്രങ്ങൾ ആക കൊണ്ടു അതിനു ചിത്രകലയോടാണ് കൂടുതൽ ബന്ധം എന്ന് വിശ്വസിക്കുന്നവർ ഉണ്ടാകാം.  പക്ഷെ പ്രേക്ഷകനെ സംബന്ദിചൊ അതിന്റെ സൃഷ്ടാവിനെ സംബന്ദിച്ചോ, സിനിമ, ചലിക്കുന്ന ചിത്രങ്ങളുടെ ആകെ തുകയല്ല.  കാരണം ഈ പറഞ്ഞവർ ആരും തന്നെ ചിത്രങ്ങളുടെ പ്രസ്തുത ചലനങ്ങളെ കുറിച്ച് ബോധാവാന്മ്മാർ അല്ല.  ഞങ്ങൾ കാണുന്നത് സംഭവങ്ങൾ മാത്രമാണ്. ചലിക്കുന്ന ചിത്രങ്ങൾ എന്ന രീതിയിൽ അതിൽ ഉൾചേര്ന്നിരിക്കുന്ന ശാസ്ത്രത്തെ കുറിച്ച് നാം ചിന്തിക്കുന്നില്ല.

സിനിമ എന്ന കല ആരംഭിച്ചത് ,  ഫിലിം എന്ന പുതിയ കണ്ടു പിടുത്തത്തിന്റെ  ഡോകുമെന്റ്റ് സ്വഭാവത്തിൽ നിന്ന് തന്നെയാണ്.  ഒരു സ്ഥലത്ത് നടക്കുന്ന സംഭവങ്ങൾ അഭ്രപാളികളിൽ പകർത്തി തികച്ചും യാതാതതമായ രീതിയിൽ മറ്റൊരു സ്ഥലത്ത് പ്രദർശിപ്പിക്കാമെന്ന അതിന്റെ അപാര സാധ്യതയാണ് ,  സ്ഥല കാലങ്ങളുടെ പരിമിത സൌകര്യങ്ങളിൽ വീർപു മുട്ടിയ,  ദൂരങ്ങളിൽ ചില ഇടങ്ങളിൽ മാത്രം ഒതുങ്ങി പോയ , നാടകം എന്ന കലയെയും, ഈ മാധ്യമം ഉപയോഗിച്ച് സാധാരണ ജനങ്ങൾക്ക്‌ പ്രാപ്യമാക്കാം എന്നുള്ള ചിന്ത മനുഷ്യനിൽ ഉണ്ടാക്കിയത്.  നാടകങ്ങൾ അഭ്ര പാളികളിലേക്ക് പകർതപ്പെട്ടു.  ഷേക്ക്‌സ്പിയർ നാടകങ്ങൾ കാണാൻ ഇനി നാഴികകൾ താണ്ടേണ്ട കാര്യമില്ല.  ആരംഭ കാലത്തുള്ള സിനിമകൾ ഒന്നും തന്നെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ ആയിരുന്നില്ല, മറിച്ചു, അഭ്ര പാളിയിൽ പകർത്തിയ നാടകങ്ങളുടെ പ്രദർശനങ്ങൾ മാത്രമായിരുന്നു.  അങ്ങനെ ഉരുത്തിരിഞ്ഞു വന്ന ഈ പുതിയ കല എല്ലാ പ്രകാരത്തിലും നാടകത്തിന്റെ അനുകരണമായി പോയതിൽ അത്ബുധപ്പെടെണ്ട കാര്യമില്ല. അത് സ്വാഭാവികമാണ്.   നാടകങ്ങൾക്കും സിനിമകൾക്കും പൊതുവായ ചില ഗുണങ്ങൾ ഉണ്ടെന്നും നാം ശ്രദ്ധിക്കേണ്ടതാണ്.  ആ ഗുണങ്ങൾ ഏറ്റകുറചിലോടെ  സിനിമകളിൽ കാണുന്നു, ചുരുക്കം ചിലതിൽ കാണാതിരിക്കുന്നു. നാടകത്തിലെ പോലെ സിനിമകളിലും നടനം ഒരു പ്രധാന ഭാഗമാണ്. രണ്ടിലും കലയെ ചൂഴ്ന്നു നില്കുന്ന വേദികൾ മിക്കപ്പോഴും വെളിച്ചത്തിലും, കാണികൾ ഇരുട്ടിലും ആണ് (നാടകത്തിൽ ഇത് വളരെ നിര്ബന്ധം അല്ലെങ്കിലും, സിനിമ ആസ്വാദനത്തിനു അത് ഒരു നിര്ബന്ധം തന്നെയാണ്). പക്ഷെ ഇവിടെ പ്രകടമായ വ്യത്യാസം പ്രേക്ഷകനും നടനും ഇടയിലുള്ള ദൂരമാണ്.  ഒരു കലയിൽ  പണമുള്ളവൻ മുന്നിൽ ഇരിക്കുകയും,  മറ്റേതിൽ പണമുള്ളവൻ പിന്നിൽ ഇരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് എടുത്തു പറയാവുന്ന വ്യത്യാസം.  പക്ഷെ സിനിമയിൽ ഈ മുൻ പിൻ ഇരിപ്പ് , വെള്ളിതിരയിലുള്ള  കഥാപാത്രങ്ങൾക്കും, നിങ്ങൾകും ഇടയിൽ അകൽച്ച സൃഷ്ടിക്കുന്നില്ല, എങ്കിൽ നാടകത്തിൽ ഈ അകൽച്ച വളരെ പ്രകടമാണ്.  നാടകം നിങ്ങൾക്ക് ഫിലിം എന്ന മാധ്യമത്തിലൂടെ കാണിച്ചു തരാൻ പറ്റുമെങ്കിലും,  നേരെ തിരിച്ചുള്ള ഒരു നടപടി സാധ്യമല്ല.  നാടകം സിനിമ എന്നിവയിൽ ഉണ്ടായിരുന്ന പ്രകടമായ ഈ വ്യത്യാസങ്ങൾ, മുൻ കാല സിനിമ സംവിധായകർ പൂര്ണമായും മനസ്സിലാക്കിയതോടെ ആണ് സിനിമ എന്ന മാധ്യമം സ്വന്തം ശക്തി തിരിച്ചറിഞ്ഞു നാടകത്തിൽ നിന്ന് വ്യതിരിക്തമായ ഒരു കലയായി വളര്ന്നു വന്നത്. ഇന്നത്തെ സിനിമ സിനിമ ആണ്, നാടകമല്ല.  അത് മനസ്സിലാക്കാത്തവരാന്  ഇന്നും തങ്ങളുടെ ക്യാമറ ഒരു നാടക സ്റെജിനു നേരെ തിരിച്ചു പിടിച്ചിരിക്കുന്നത്.

തുടരും 

No comments:

Post a Comment