നന്മയെ കുറിച്ചുള്ള ചിന്തകളിൽ നമുക്ക് ഏതറ്റം വരെയും പോകാം. പക്ഷെ തിന്മയെ കുറിച്ച് ചിന്തിക്കുംബോഴാണ് നമ്മുടെ മനസ്സ് പരിമിതപ്പെട്ടു പോകുന്നത്. അങ്ങേ അറ്റം വരെ എത്തിയ നമ്മുടെ നന്മാ ചിന്തകൾ നമുക്ക് പ്രാവർത്തികമാക്കാൻ ഒട്ടൊരു പ്രയാസമുണ്ടെങ്കിൽ, തിന്മയെ കുറിച്ചുള്ള ചിന്തകൾ അങ്ങനെ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പരിധിയിൽ അധികം തിന്മയെ കുറിച്ച് ചിന്തിക്കാൻ നാം ഭയപ്പെടുന്നു. അത് ഒരു തരം സ്വയം രക്ഷാ നടപടിയാണെന്ന് ഞാൻ കരുതുന്നു. വേണ്ടാത്തത് അറിയുന്നവൻ വേണ്ടാത്തത് ചെയ്യാൻ ശ്രമിക്കുന്നവനും ആയിരിക്കും എന്ന് നമ്മുടെ മനസ്സ് നമ്മോടു പറയുന്നു.
ശാന്തമായ ഒരു വൈകുന്നേരം നിങ്ങൾ നിങ്ങളുടെ ചാരുകസേരയിൽ കിടന്നു ചിന്തിച്ചു കൊണ്ടിരിക്കുക. നന്മയുടെ ഒരു നേരിയ കണിക പോലും നിങ്ങളുടെ മനസ്സിൽ ഇല്ലെന്നു നിങ്ങൾ ഒരല്പ നേരത്തേക്കെങ്കിലും കരുതുക. തിന്മയുടെ അനന്ത സാഗരത്തിൽ അലിയാൻ നിങ്ങൾ നിങ്ങളുടെ മനസ്സിനെ സമ്മതിക്കുക. ലൈങ്ങിക സദാചാരമോ, സാമൂഹ്യ സദാചാരമോ പോലെയുള്ള എല്ലാറ്റിനെയും നിങ്ങൾ ഒരു നിമിഷം മറക്കുക. നിങ്ങളുടെ മനസ്സിൽ അത്തരമൊരു വേളയിൽ അദമ്യമായി കടന്നു വരുന്ന ഓരോ പോണോഗ്രാഫിക് ചിന്തകളെയും നിങ്ങളൊരു വെള്ള കടലാസിൽ കുറിച്ചിടുക. അതിന്റെ ഭീകരതയെ നിങ്ങൾ ഒരു നിമിഷം വായിച്ചു പഠിക്കുക. അത് നിങ്ങളെ തീര്ച്ചയായും ഭയപ്പെടുത്തും. പക്ഷെ അതിനേക്കാൾ കൂടുതൽ നിങ്ങൾ ഭയപ്പെടുക, നിങ്ങൾ എഴുതി തീർത്ത ആ വരികൾ ഓരോന്നും നിങ്ങൾ എഴുതുന്നതിനു മുൻപേ ആരൊക്കെയോ പ്രവർത്തന പഥത്തിൽ കൊണ്ടു വന്നിരുന്നു എന്ന ഭീകര സത്യമാണ്. സാദെയും ഇത് മാത്രമേ ചെയ്തുള്ളൂ എന്ന് എനിക്ക് തോന്നുന്നു. സാദേയുടെ മനസ്സിലൂടെ നാം കണ്ടത് നമ്മുടെ ഭീകരതയെ തന്നെയാണ്. പക്ഷെ അത് നമ്മളിൽ അന്തർലീനമായിട്ടുള്ള ഭീകരത അല്ലെന്നും, ഒരു പ്രത്യേക മുനുഷ്യന്റെ മനസ്സിൽ ഉന്മാദ വേളയിൽ തളിരിട്ട ഭീകര സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്നും ധരിച്ച നമ്മൾ അദ്ധേഹത്തെ ഭ്രാന്താശുപത്രിയിൽ കിടത്തി കൊന്നു. പക്ഷെ അദ്ധേഹത്തിന്റെ മരണം കൊണ്ടു ലോകത്ത് ഭീകരത അവസാനിച്ചില്ല.
സദാചാരം നമ്മുടെ സംസാരത്തിലെ ഉള്ളൂ. നമ്മുടെ മനസ്സിൽ ഇല്ല. കാർണിവൽ നഗരിയിൽ പ്രകാശം പൊലിയുമ്പോൾ നാം കേൾക്കുന്നത് സ്ത്രീകളുടെ നിലവിളികൾ ആണ്. ഏതൊരു ലഹളയും അത് എന്തിന്റെ പേരിലായാലും സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്നു. സദാചാര സമരം നടത്താൻ വരുന്നവൻ ആദ്യം ശ്രമിക്കുന്നത് അവന്റെ എതിരാളിയായ സ്ത്രീയുടെ തുണി ഉരിയാനാണ്. (അവരെ നമ്മൾ നഗ്നരായി റോഡിൽ നടത്തും എന്ന് ഈയിടെ ഒരു സദാചാരി പറഞ്ഞത് വെറുതെ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അവരുടെ ഒരു കാമന തന്നെയാണ്. എതിരാളികളോ അടിമകളോ ആയ സ്ത്രീകൾ എന്നും നമ്മുടെ കാമ പൂർത്തിക്കുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു.)
സ്ത്രീകൾ എന്നെങ്കിലും സുരക്ഷിതരായി ഇവിടത്തെ തെരുവുകളിൽ നടക്കുമോ.

No comments:
Post a Comment