Saturday, 13 December 2014

വാർദ്ധക്യം

ചെറുപ്പത്തിന് ഒരു പ്രത്യേകതയുണ്ട്. അത് പലപ്പോഴും വസ്തുക്കളെക്കാൾ, ജീവിക്കുന്ന മനുഷ്യരോട് പ്രതിപത്തി കാണിക്കുന്നു. എന്റെ കൊച്ചു മകൾ എന്ന മൂന്നു മാസം പ്രായമായ കുട്ടി ഒരു പാവ കുട്ടിയേക്കാൾ ഇഷ്ടപ്പെടുന്നത് എന്റെ ആലിംഗനമാണ് എന്ന് എനിക്ക് തോന്നുന്നു. പാവ കുട്ടിയെ പോലും അവൾ ഇഷ്ടപ്പെടുന്നത് അത് ജീവൻ തുടിക്കുന്ന ഒരു യാതാര്ത്യമാണ് എന്ന് ധരിച്ചിട്ടാണ്. നിങ്ങൾ ഒരു പൂച്ച കുട്ടിയെ ഒരു ചെറിയ കുട്ടിക്ക് മുന്നില് ഇട്ടു കൊടുക്കൂ. അവൾ എല്ലാ പാവ കുട്ടികളെയും തട്ടി എറിയും. സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ചുമലിൽ കയ്യിട്ടു നടന്നു എനിക്ക് എപ്പോഴും മിട്ടായ വാങ്ങി തന്ന റാഫി ഞാൻ ദാരിദ്രനായിരുന്നു എന്ന കാര്യം ഒരിക്കലും ചിന്തിച്ചില്ല. കുറെ വര്ഷങ്ങള്ക്ക് ശേഷം അവന്റെ കൊട്ടാരത്തിൽ യാദൃശ്ചികമായി എത്തിയ ഞാൻ അവനോടു ചോദിച്ചു. 'ഈ കൊട്ടാരത്തിൽ വളര്ന്ന നീ എങ്ങനെ ഒരു ദരിദ്രനായ എന്റെ ചുമലിൽ കയ്യിട്ടു നടന്നു' എന്ന്. അപ്പോൾ റാഫി പറഞ്ഞത് എന്താണെന്ന് അറിയാമോ. 'എന്റെ രമേശാ, ഇന്ന് നീ ദാരിദ്രനാനെങ്കിൽ ഞാൻ നിന്റെ ചുമലിൽ കയ്യിട്ടു നടക്കില്ല' എന്ന്. അതാണ്‌ ചെറുപ്പം, യുവത്വം, ഇവയൊക്കെ. അന്ന് ഞങ്ങൾ ഞങ്ങളാണ്, ഞങ്ങളുടെ അന്തസ്സിനെ മറ്റാരും കളങ്ക പെടുത്തുന്നത് നമുക്ക് ഇഷ്ടമല്ല. നമ്മളെ കുറച്ചു പെണ്‍ കുട്ടികളെയും ആണ്‍ കുട്ടികളെയും, നമ്മുടെ ഇഷ്ടതിനോത്തുള്ള തിരഞ്ഞെടുപ്പിന് വിട്ടു നോക്കൂ. നമ്മൾ ഒരു പെണ്‍ കുട്ടിയുടെയും സാമ്പത്തിക സ്ഥിതിയെ കുറിച്ച്,ജാതിയെ കുറിച്ച് ആലോചിക്കുക കൂടി ഇല്ല. പിന്നെ നമ്മൾ വളരുന്നു, പലതും കാണുന്നു. അരുതാത്തത് പലതും ചെയ്യുന്നു. മനുഷ്യനെക്കാൾ കൂടുതൽ വസ്തുക്കളെ സ്നേഹിക്കാൻ പഠിക്കുന്നു. അങ്ങനെ ഉള്ള നമ്മൾ ചെരുപ്പകാലത്തിന്റെ നന്മയുടെ കുറ്റ ബോധം പേറി നടക്കുന്നവർ ആണ്. നമ്മൾ മോശമായത്തിൽ അത്ബുധമില്ല.

No comments:

Post a Comment