പികാസ്സോവിന്റെ ഗൂർണിക്ക നല്ല ചിത്രമാണെന്ന് നിങ്ങൾ എന്നോട്പറഞ്ഞത് , അതിനെ കാണാതിരുന്നു കൊണ്ടാണ്. നിങ്ങൾ എന്നല്ല അത് കണ്ട അനേകം പേരും. ഇനി അഥവാ അത് കണ്ടു കൊണ്ടു ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞെന്നിരിക്കിലും, അവർ കണ്ടത് പ്രസ്തുത ചിത്രത്തിന്റെ കോപ്പിയുടെ, കോപ്പിയുടെ, കോപ്പിയുടെ, കോപ്പിയുടെ,.................കോപ്പിയാണ്. പക്ഷെ ബെർഗമാന്റെയൊ, സത്യജിത് റായ് യുടെ സിനിമയെ കുറിച്ചോ, ആശാന്റെ കവിതയെ കുറിച്ചോ, തകഴിയുടെ നോവലിനെ കുറിച്ചോ യേശു ദാസിന്റെ പാട്ടിനെ കുറിച്ചോ, ഞാൻ എന്റെ അഭിപ്രായം നിങ്ങളുടെ മുൻപാകെ പ്രകടിപ്പിക്കുന്നത്, അവയൊക്കെയും, കണ്ടു കൊണ്ടോ, കേട്ട് കൊണ്ടു, വായിച്ചു കൊണ്ടോ തന്നെയാണ്. അത് കൊണ്ടു തന്നെ എന്റെ അഭിപ്രായത്തിനു ആധികാരികതയുണ്ട്. എന്നെ സംബന്ദിചെടതോളമെങ്കിലും. പക്ഷെ ചിത്രകല എന്നും എന്നെ അകറ്റി നിർത്തികൊണ്ടേ ഇരിക്കുന്നു. നാട്ടിലെ ചന്തു വിന്റെയോ, ചാത്തന്റെയോ , ആരു ബോറൻ സൃഷ്ടികൾ ഒഴിച്ച്, പിക്കാസോ തുടങ്ങിയ ഭീകരരുടെ രചനകളെ തൊട്ടു തലോടാൻ പോലും എനിക്ക് കഴിയുന്നില്ല. എസ്പ്നയിലെ ചിത്ര ഗാലറികളെ അലങ്കരിക്കുന്ന രചനകളെ അന്വേഷിച്ചു പോകാൻ പല പല പരിമിതികളും എന്നെ അനുവദിക്കുന്നില്ല. നമുക്ക് കാണാൻ പറ്റാത്ത ചിത്രം നമുക്ക് എന്തിനു. അതെങ്ങനെ നമ്മെ സംബന്ദിചു നല്ല ചിത്രമാകും. ഞാൻ ഇപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണ് ഇത്. അപ്പോൾ നമുക്കും മറ്റുള്ളവർ പറയുന്ന സത്യങ്ങളോ അർദ്ധ സത്യങ്ങളോ അല്ലെങ്കിൽ മുഴു കള്ളതരങ്ങളോ വിശ്വസിക്കേണ്ടി വരുമല്ലോ. തൽകാലം എനിക്ക് അതിനു കഴിയില്ല. എന്റെ ചിത്രകാരന്മ്മാർ എന്നും ചാത്തു ഏട്ടനും, ചന്തു ഏട്ടനും തന്നെ ആയിരിക്കും. അവരുടെ ആരുബോറൻ രചനകൾ ഗൂർനികയെക്കാൾ മെച്ചമാണെന്നു ഞാൻ വിശ്വസിച്ചു കൊണ്ടെ ഇരിക്കും.
No comments:
Post a Comment