ഞാൻ പറഞ്ഞത് ഒന്ന് കൂടെ വ്യക്തമാക്കാം എന്ന് വിചാരിക്കുന്നു. നടു റോഡിലൂടെ ഒരാള് ചുംബിച്ചു നടക്കുന്നതിനെ നാം എന്ത് കൊണ്ടു ഭയപ്പെടുന്നു ? (ഈ ഒരു ചോദ്യം തന്നെ അതിന്റെ എതിരാളികൾ പടച്ചതാണ്. കാരണം പ്രതിഷേധത്തിന്റെ മാര്ഗം നാം ജീവിത രീതി ആക്കി കളയും എന്ന് ആദ്യം സംശയിച്ചത് അവരാണല്ലോ. കോലം കത്തിച്ചു പ്രതിഷേധം നടത്തുന്നവൻ അടുത്ത ദിവസം മുതൽ കോലം കയ്യിലേന്തി നടക്കുമെന്ന് ആരും ഭയപ്പെടുന്നില്ല) നമ്മുടെ ഈ ഭയത്തിനു കാരണം ട്രാഫിക് ബ്ലോക്ക് അല്ല. കാരണം ട്രാഫിക് ബ്ലോക്ക് നമ്മൾ യാതൊരു കൂസലും കൂടാതെ ഇത്രയും നാൾ അനുഭവിച്ചതാണ്. പിന്നെ എന്ത് കൊണ്ടാണ് ഇതിനെ നാം ഭയപ്പെടുന്നത്. തീരിച്ചയായും ഇത് കണ്ടു ആരൊക്കെയോ വഴി തെറ്റി പോകും എന്നുള്ള നമ്മുടെ ഭയം കൊണ്ടു തന്നെ ആകണം. മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കിൽ പറഞ്ഞു തരിക. എനിക്ക് അറിയില്ല.
നിങ്ങൾ വൈകുന്നേരത്തെ സീരിയലുകൾ കുട്ടികളുടെ കൂടെ ഇരുന്നു കാണുന്നില്ല എന്ന് ഞാൻ ധരിക്കുന്നു. ഞാൻ ഒരിക്കൽ അത് കണ്ടു നോക്കി. അത് കണ്ടാലുള്ള സദാചാര തകര്ച്ച ഒരു നൂറു ചുംബന സമരം കണ്ടാലും നമ്മുടെ കുട്ടികള്ക്ക് ഉണ്ടാകില്ല. നമ്മുടെ സീരിയലുകൾ കുട്ടികളെ പഠിപ്പിക്കുന്നത് പര പുരുഷ ബന്ധം, പര സ്ത്രീ ബന്ധം ഭ്രാതുക്കളുടെ കൊല, വിഷത്തിന്റെ ഉപയോഗം, പരസ്പര ശത്രുത .......................... എന്നിങ്ങനെ ഉള്ള പുതിയ പുതിയ സദാചാരങ്ങളെ കുറിച്ചാണ്. അച്ഛനമ്മമാരുടെ കൂടെ അല്ലെ നമ്മുടെ കുട്ടികൾ സീരിയലുകൾ കാണുന്നത്. അതായത് അത് ശരിയെന്നു തന്റെ അച്ഛനും അമ്മയും സമ്മതിച്ചിരിക്കുന്നു. അത് കൊണ്ടു എനിക്കും അത് ആകാം എന്ന ചിന്ത കുട്ടികളിൽ ഉണ്ടാകുമോ എന്നുള്ളത് ഈ ചുംബന വേളയിൽ എങ്കിലും നമുക്ക് ചിന്തിച്ചു കൂടെ
ചുംബന സമരം കാണുന്നത് ഒഴിവാക്കി വൈകുന്നേരത്തെ സീരിയലുകൾ കാണുക. കണ്ണുകൾക്കും കാതുകൾക്കും ഇമ്പമെകുന്ന പലതും ഇവിടെ ഉണ്ട്. പര പുരുഷ ബന്ധം, പര സ്ത്രീ ബന്ധം, വിഷങ്ങൾ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം, അമ്മായി അമ്മയെ അല്ലെങ്കിൽ മരുമകളെ എങ്ങനെ വിഷം കൊടുത്തു കൊല്ലാം, അടി പിടി, തെറി, പോന്നു കക്കൽ, ചാര പണി .... അങ്ങനെ എന്തൊക്കെ. വെറുതെ ചുംബന സമരത്തിന് പോയി സമയം മിനക്കെടുത്തെണ്ട കുട്ടികളെ. കുടുംബ സമെധം ജോളി പറഞ്ഞു വീടിന്റെ നടു തളത്തിൽ ഇത്ര സൌകര്യത്തിൽ കാണാവുന്ന ഒരു സദാചാരം നിങ്ങൾക്ക് മറ്റെവിടെ കിട്ടും.

ചുംബന സമരത്തെ നഖ ശിഖാന്തം എതിർക്കുന്ന എന്റെ സുഹൃത്ത് ചുംബനവും അതിന്റെ കാഴ്ച നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്ന സദാചാര തകര്ച്ചയും എന്തെന്ന് വ്യക്തമാക്കി ഒരു മണിക്കൂറോളം എന്നോട് സംസാരിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അദ്ധെഹത്തോട് ഇത് മാത്രം പറഞ്ഞു.
നിങ്ങളുടെ കുടുംബം ഒരു ഉത്തമ കുടുംബമാണ്. നിങ്ങൾ അച്ഛനും അമ്മയും മക്കളും വൈകുന്നേരം ഒന്നിച്ചിരുന്നു സീരിയലുകൾ കാണുന്നു, സന്തോഷിക്കുന്നു. എനിക്ക് അതിനൊന്നും സമയം കിട്ടാറില്ല
അതിനു ശേഷം സുഹൃത്ത് എന്നോട് സംസാരിക്കാറില്ല. ഇവന് ഇതെന്തു പറ്റി
നിങ്ങൾ ശരിക്കും സദാചാര തകർച്ചയെ ഭയപ്പെടുന്നുണ്ടോ..
No comments:
Post a Comment