Tuesday, 23 December 2014

നഗ്നതാ ബോധം

നഗ്നതയെ കുറിച്ച് ഓരോ മനുഷ്യർക്കും ഓരോ തരം ബോധമാണ് ഉള്ളത് . നമുക്ക് നഗ്നതയായി തോന്നാത്തത് മറ്റു ചിലർക്ക് നഗ്നതയായി തോന്നുന്നതിനെ ആണ് നാം ഇവിടെ എതിർക്കുന്നത്. അതെ മാന ദണ്ഡം വച്ച് മുന്നോട്ടു നീങ്ങിയാൽ നമുക്ക് കുറച്ചു കൂടെ നഗ്നത അനുവദിക്കാനും പറ്റുമല്ലോ. പക്ഷെ അത് നാം അംഗീകരിക്കുന്നുണ്ടോ. ഒരു സ്ഥലത്ത് നാം ശരീരം മൂടിക്കെട്ടി നടക്കുന്നതിനെ എതിർക്കുന്നു. മറ്റൊരിടത്ത് അതെ നാം ശരീരം കുറച്ചു അധികം പ്രദർശിപ്പിക്കുന്നതിനെ എതിർക്കുന്നു. ശരിക്കും നമ്മുടെ പരിധി എവിടെയാണ്. അത് ആരാണ് നിശ്ചയിക്കുന്നത്.

നമ്മൾ ദുരാചാരം എന്ന് വിശ്വസിക്കുന്നത് നമ്മുടെ നാട്ടിൽ തന്നെയുള്ള ചിലർക്ക് സദാചാരമായി തീരുന്നത് നമ്മളെ വല്ലാതെ ചൊടിപ്പിക്കുന്നു. അവരുടെ ന്യായം , നമ്മുടെ അന്യായവും, അവരുടെ അന്യായം നമ്മുടെ ന്യായവും ആയി തീരുന്നു. എല്ലായിടത്തും ആപേക്ഷികത വിളയാടുന്നു.

No comments:

Post a Comment