'വിമാന താവളത്തിൽ ഭാര്യ ഭർത്താവിനെ ചുംബിക്കുന്നത് പോലെയാണോ ഇത്. ഇത് തികഞ്ഞ അനാശാസ്യമല്ലേ'. നമ്മുടെ നാട്ടിലെ ഒരു സദാചാര തൊഴിലാളി പറഞ്ഞതാണ്.
അങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്മൾ സാദാചാര തൊഴിലാളികൾക് ചെയ്യാവുന്നത് ഇതാണ്. വിമാനത്താവളം, റെയിൽവേ സ്റ്റെഷൻ എന്നിങ്ങനെ ഉള്ള വേര്പാട് കേന്ദ്രങ്ങളിൽ വച്ച് ഇത്തരം അനാശാസ്യ പ്രവർത്തനം നേരിൽ കണ്ടാൽ , നമ്മൾ അങ്ങേ അറ്റം ഡീസന്റ് ആയിരിക്കണം. നമ്മൾ അവരുടെ അടുത്തു ചെന്ന്, ആദ്യം ചോദിക്കേണ്ടത്, നിങ്ങൾ വിവാഹിതരാണോ എന്നാണു. അവർ അതെ എന്ന് പറഞ്ഞാൽ നമ്മൾ അത് വിശ്വസിക്കേണ്ട കാര്യമില്ല. ഉടൻ അവരോടു വിവാഹ സര്ടിഫിക്കറ്റ് ആവശ്യപ്പെടാം. അത് കയ്യിൽ ഇല്ലെങ്കിൽ നമ്മള്ക്ക് ദേഷ്യം വരാൻ പാടില്ല. നമ്മൾ അങ്ങ അറ്റം ഡീസെന്റ് ആയിരിക്കണം. ഉടനെ മറ്റെന്തെങ്കിലും തെളിവുകൾ ഹാജരാക്കാൻ പറ്റുമോ എന്ന് ചോദിക്കാം. ഇതൊന്നും ഇല്ലെങ്കിൽ പിന്നെ നമ്മൾ എന്ത് ചെയ്യാൻ. ഇനി അഥവാ ഗതി കേടിനു അവരുടെ കയ്യിൽ വിവാഹ ഫോട്ടോ ഉണ്ടെന്നു കരുതുക. അങ്ങനെ എങ്കിൽ അവരോടു അവർ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി തുടരാമെന്നും വേണമെന്നുണ്ടെങ്കിൽ, നമ്മൾ സംരക്ഷണം തരാം എന്നും പറയണം. നമ്മൾ എപ്പോഴും അങ്ങേ അറ്റം ഡീസെന്റ് ആയിരിക്കണം
No comments:
Post a Comment