Saturday, 27 December 2014

ടീ വീ ചാനൽ ദൈവങ്ങൾ

ഇരുമ്പ് ഇന്ത്യയിൽ എത്തിയത് ബി സീ പതിനൊന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ്. പക്ഷെ ബീ സീ 7000-8000 കാലഘട്ടത്തിലെ രാമായണ യുദ്ധങ്ങളിൽ ഇരുമ്പിന്റെ പട ചട്ടകളും ഇരുമ്പിന്റെ ആയുധങ്ങളും സുലഭമായി ഉപയോഗിച്ചത് കാണുന്നു. സ്വർണ്ണ ത്തിന്റെ കാര്യവും ഏതാണ്ട് അത് പോലെ തന്നെ. ചരിത്രമോ ഇതിഹാസമോ , ഏതാണ് ശരി. നമ്മുടെ രാമനും കൃഷ്ണും ഒക്കെ സീരിയലിൽ കാണുന്ന തരത്തിൽ തന്നെ ആയിരിക്കുമോ. അല്ലെങ്കിൽ അരവിന്ദന്റെ കാഞ്ചന സീതയിലെത് പോലെയോ
സിന്ധു നദീ തട സംസ്കാരമാണ് (ബീ സീ 3000) ഇന്ത്യയിലെ ആദ്യത്തെ സംസ്കാരം എന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ വന്ന ആര്യന്മ്മാർക്ക് ഗംഗയെ കുറിച്ചോ ഗംഗാ സമതലങ്ങളെ കുറിച്ചോ അറിയില്ലായ്രിന്നു. അവയൊക്കെയും അന്ന് മനുഷ്യ വാസമില്ലാത്ത കാട്ടു പ്രദേശങ്ങൾ ആയിരുന്നു. പിൽക്കാലത്ത്‌ അയോധ്യ എന്ന പേരില് അറിയപ്പെട്ട ഈ പ്രദേശം യഥാർത്ഥത്തിൽ ബീ സീ ആയിരം മാണ്ടോടെ മാത്രം ഉദയം ചെയ്തതാണ് എന്നും പറയപ്പെടുന്നു.. ഗൗതമ ബുദ്ധന്റെ പേര് രാമായണത്തിൽ ഒരിടത് പരാമർശിച്ചതായി ചില പണ്ഡിതർ പറയുന്നു. അപ്പോൾ അതിനർത്ഥം രാമായണം എഴുതപ്പെട്ടതു ബുദ്ധന്റെ മരണ ശേഷമാണ് എന്നാണല്ലോ. വ്യാസനും വാത്മീകിയും ജീവിച്ചത് ഇരുമ്പു യുഗത്തിലാണെന്ന് വിശ്വസിക്കുന്നതാണ്‌ യുക്തി. പുഷ്പക വിമാനം പോലെ ഇരുമ്പു പടച്ചട്ടയും വെറും ഭാവന മാത്രമാണോ.

സ്വർണ കച്ചവടക്കാരന്റെയും തുണി കച്ചവടക്കാരന്റെയും പരസ്യം പോലെ തോന്നും നമ്മുടെ ദൈവ സീരിയലുകൾ കണ്ടാൽ

No comments:

Post a Comment