Saturday, 27 December 2014

തികച്ചും അശാസ്ത്രീയമായ ചികിത്സാ രീതികൾ


ശരീരാവയവങ്ങളിൽ ഇരുമ്പു ചട്ടകം കൊണ്ടു പൊള്ളിക്കുക, ശരീരത്തിൽ വിഷം കുത്തി വെക്കുക എന്നീ പ്രാകൃത ചികിത്സാ രീതികൾ ഈ ലോകത്ത് ഒരു കാലത്ത് പ്രചരിച്ചിരുന്നു എന്ന് എന്റെ വലിയച്ചൻ പറഞ്ഞിട്ടുണ്ട്. ചില സ്ഥലത്തൊക്കെ ഞാൻ അവയെ കുറിച്ച് വായിക്കുകയും ചെയ്തിട്ടുണ്ട്.  രോഗ നിവാരണം അത് കൊണ്ടു സംഭവിച്ചോ എന്ന് എനിക്ക് വ്യക്തമായി അറിയില്ല.  ഉണ്ടായിരിക്കണം, അല്ലാതെ മനുഷ്യ വര്ഗം , വെറുതെ ഒരു ചികിത്സാ രീതി , ആളെ കൊല്ലാൻ വേണ്ടി മാത്രം തുടർന്ന് കൊണ്ടിരിക്കുകയില്ലല്ലോ.

മാധവൻ മാഷ്‌ ഒരിക്കൽ പറഞ്ഞു.  പ്രാകൃതമെന്നു മനുഷ്യൻ പ്രഖ്യാപിച്ച പല ചികിത്സാ രീതികളും, മനുഷ്യൻ വീണ്ടും  തങ്ങളുടെ ചികിത്സാ രീതികളിൽ ഉൾകൊള്ളിക്കാൻ തുടങ്ങിയിരിക്കുന്നു.  പൊള്ളിക്കൽ ഇന്ന് റെഡിയെഷൻ എന്ന പേരിലും,  വിഷം കുത്തി വെക്കൽ , കേമോ തെരാപി എന്ന പേരിലും അറിയപ്പെടുന്നു എന്ന് മാത്രം.  പണ്ടത്തെ പോലെ ഇവ കൊണ്ടും രോഗ നിവാരണം സാധ്യമാകുന്നുണ്ടോ എന്നതിന് വ്യക്തമായ അറിവുകൾ ഇല്ല.  എന്നിട്ടും അത്തരം ചികിത്സാ രീതികൾ നാം തുടരുന്നതിന്റെ അർഥം എന്താണ്.

വളരെ നേരത്തെ ശരീരത്തിൽ കാൻസർ കണ്ടെത്തിയ  ഒരു സുഹൃത്ത്‌ ഏതു ചികിത്സാ രീതി സ്വീകരിക്കണം എന്ന് എന്നോട് ഒരിക്കൽ ചോദിച്ചു.  ഞാൻ പറഞ്ഞു ഒരു ചികിത്സയും സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് എന്റെ മനസ്സ് പറയുന്നു' എന്ന്.. ചികിത്സയൊന്നും സ്വീകരിക്കാതെ രോഗ മുക്തി നേടിയ എന്റെ ഒരു ബന്ധുവിന്റെ കഥ ഞാൻ അവനു പറഞ്ഞു കൊടുത്തു.  പക്ഷെ അവനു അത് സമ്മതമായി തോന്നിയില്ല. അവൻ  ഒരു ആശുപത്രിയിൽ പോയി ചികിത്സിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ അവനു ഒരു ഉപദേശം കൊടുത്തു.

ആ ആശുപത്രിയിൽ കഴിഞ്ഞ ഒരു പത്തു വർഷ  കാലത്തിനിടക്ക് പ്രസ്തുത രോഗത്തിന്  ചികിത്സ സ്വീകരിച്ച  എല്ലാ രോഗികളുടെയും ഇന്നത്തെ സ്ഥിതി എന്തെന്ന് അന്വേഷിച്ചതിനു ശേഷം മാത്രം ചികിത്സ ആരംഭിക്കുക' എന്ന്.  പക്ഷെ അവൻ അതിനു പോലും മിനക്കെട്ടില്ല.  രണ്ടു വര്ഷത്തിനു ശേഷം അവൻ മരിച്ചു.

ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും എന്റെ ഈ ഉപദേശം ചെവി കൊള്ളണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

No comments:

Post a Comment