നമ്മുടെ നാട് പുരോഗമിച്ചു എന്ന് ഞാൻ പറയുക, ഒരു സർകാരാപ്പീസിൽ പോയി വരി വരിയായി നിൽക്കാതെ ആർക്കും കൈക്കൂലി കൊടുക്കാതെ കാര്യം നേടുമ്പോഴാണ്. നമ്മുടെ റോഡുകൾ വർഷങ്ങൾക്കു ശേഷവും യാതൊരു കുഴപ്പവും കൂടാതെ നിന്ന് പോകുമ്പോഴാണ്. എന്റെ ഭാവനയിലുള്ള രാമ രാജ്യം എന്നത് അതാണ്. എല്ലാവരും പരസ്പരം സ്നേഹിക്കുകയും, അഴിമതി ഇല്ലാതാവുകയും, ക്രൂരത എന്നത് മറന്നു പോകുകയും, അങ്ങനെ വെറും നന്മയിൽ മാത്രം ജീവിക്കുകയും ചെയ്യുന്നു ഒരു തലമുറ. അത് ഒരു ഉടോപ്യൻ ചിന്തയാണെന്നു പലരും പറയുമെങ്കിലും, നമുക്ക് അതിനു ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യാവുന്നതല്ലേ. സ്കൂളിൽ പഠിക്കാൻ പോകുന്ന കുട്ടികളെ പോലെ എല്ലാവരും ഒരേ തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചിരിക്കണമെന്നു എനിക്ക് ഒരു നിർബന്ധവുമില്ല. തലയിൽ തലപ്പാവ് ഞാൻ ധരിക്കാത്തത് കൊണ്ടു നിനക്കതു പാടില്ല എന്ന് ഞാൻ പറയില്ല. വസ്ത്ര കാര്യത്തിൽ തുലനത വേണമെന്ന് നിർബന്ധം പിടിക്കുന്നവർ എല്ലാ പൗരൻമ്മാർക്കും ഒരേ യുനിഫോം വേണമെന്ന് നിർബന്ധം പിടിക്കാനും സാധ്യതയുണ്ട്.. ചൈനയിൽ പണ്ടു മാവോ സൂട്ട് പ്രചാരത്തിൽ കൊണ്ടു വരണം എന്ന് വിചാരിച്ചിട്ട് അത് പിൽക്കാലത്ത് ദയനീയമായി പരാജയപ്പെട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു
No comments:
Post a Comment