Wednesday, 31 December 2014

ആധുനിക മനുഷ്യന്റെ അത്യായുസ്സിനെ കുറിച്ചുള്ള ചില മിഥ്യാ ധാരണകൾ

സ്ഥിതി വിവര കണക്കുകൾ നമ്മെ വഞ്ചിക്കുകയില്ല എന്നാണു നമ്മുടെ വിശ്വാസം, പക്ഷെ വഞ്ചകർ സ്ഥിതി വിവരക്കുകൾ ഉപയോഗിക്കുന്നു എന്ന കാര്യത്തെ കുറിച്ച് നാം ബോധവാന്മാർ അല്ല.
ആയുർദൈർഘ്യം കൂട്ടി കാണിക്കാൻ വേണ്ടി ഉപയോഗിക്കുന്ന കണക്കുകൾ നമ്മെ തെറ്റി ധരിപ്പിക്കുന്നവയാണ്. വർത്തമാന കാലത്ത് ശിശു മരണ നിരക്കുകൾ വളരെ കുറവാണ് എന്ന സത്യത്തെ മുൻ നിർത്തിയാണ്, വലിയവർ കൂടുതൽ കാലം ജീവിക്കുന്നു എന്ന നിഗമനത്തിൽ നാം എത്തി ചേർന്നത്‌. ഇത് ഒരു തരത്തിലും സത്യത്തിനു നിരക്കുന്നതല്ല


ചരിത്രാതീത കാലത്തെ മനുഷ്യന്റെ ആയുര്ധൈര്ഘ്യം 20-35 ആയിരുന്നെന്നും,  പിന്നീടത്‌ 1800 കാലഘട്ടത്തിൽ 35 ഉം 1900 ഇൽ 48 ഉം, 2007 ആകുമ്പോഴേക്കു ജപ്പാനിൽ 83 ഉം ആയി വര്ദ്ധിച്ചു എന്നും  നമ്മുടെ ശാസ്ത്ര പുസ്തകങ്ങൾ പറയുന്നു. ചരിത്രാതീത മനുഷ്യൻ വളരെ കുറച്ചു കാലം മാത്രം ജീവിച്ച ആരോഗ്യഹീനനായ മനുഷ്യനായിരുന്നു എന്ന ധാരണ ഇത്തരം ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ പ്രചരിക്കപ്പെട്ടു പോന്നു. യഥാർത്ഥത്തിൽ അത് സത്യമായിരുന്നോ.  ആധുനിക വൈദ്യ ശാസ്ത്രം അതിന്റെ വിജയത്തിന്റെ അടിത്തറ പണിതിരിക്കുന്നത് ഇത്തരം ഒരു മിഥ്യാ ധാരണയിലാണ്.

നമ്മൾ 'ശരാശരി ആയുർ ദൈർഘ്യം' എന്ന സംജ്ഞയിലൂടെ അവതരിപ്പിക്കുന്നത്‌ യഥാർത്ഥത്തിൽ എന്താണ്. ഇന്ന് ജനിച്ചു വീണ കുട്ടി ഈ സമൂഹത്തിൽ ഇന്നത്തെ പരിതസ്ഥിതികളിൽ എത്ര കാലം ജീവിക്കും എന്നുള്ള കണക്കു മാത്രമാണ് അത്.  പക്ഷെ നമുക്ക് അറിയേണ്ടത് ഒരു സമൂഹത്തിലെ ഒരു കുട്ടി എത്ര കാലം ജീവിക്കും എന്നല്ല, മറിച്ചു സമൂഹത്തിൽ ഇന്നുള്ള ഓരോരുത്തരും എത്ര വര്ഷത്തോളം ജീവിക്കാൻ ഇടയുണ്ട് എന്നാണു.  ചരിത്രാതീത കാലത്തെ ഏറ്റവും വലിയ പ്രശ്നവും ഇതായിരുന്നു.  അന്ന് ജനിച്ചു വീണ കുട്ടികളിൽ ഭൂരിഭാഗവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനനം അനിയന്ത്രിതമായിരുന്ന വേളയിൽ ബാല മരണങ്ങളും  അനിയന്ത്രിതമായിരിക്കാൻ സാധ്യത ഏറെ ആണ്.  അന്നത്തെ ഏതൊരു സ്ത്രീയും പുനസൃഷ്ടി, പ്രകൃതി സമ്മതിക്കുന്ന കാലത്തോളം  തുടരുക തന്നെയാണ് ചെയ്തിട്ടുള്ളത് എന്ന് വിശ്വസിക്കാവുന്നതാണ്.  അത് കൊണ്ടു തന്നെ ബാല മരണങ്ങൾ അന്നൊരു സംഭവം ആയിരിക്കാൻ ഇടയില്ല. അത്യുല്പാദനവും അതി ബാല  മരണവും ആ കാലഘട്ടത്തിന്റെ പ്രത്യേകത ആയിരുന്നപ്പോഴും ഉല്പാദനം , മരണത്തെ അധികരിച്ച് നിന്നത് കൊണ്ടു ജന സംഖ്യ വര്ധിക്കാൻ തുടങ്ങി എന്ന് മാത്രം.  അക്കാലത്തെ കുറിച്ച് പഠനം നടത്തിയ പല നര വംശ ശാസ്ത്രഞ്ജരും പറഞ്ഞത് ഇതാണ്.  കുഴിച്ചെടുത്ത തലയോട്ടികളിൽ ഭൂരി ഭാഗവും അതി വൃധരുടെതും, അത്രയും തന്നെ ചെറിയ കുട്ടികളുടെതും ആയിരുന്നു. ആയതിനാൽ ബാല്യം പിന്നിടുന്ന കുട്ടികൾ അതി വൃധരാവുന്നത് വരെ ജീവിച്ചു പോയി എന്ന് വിശ്വസിക്കുന്നതാണ്‌ യുക്തി എന്ന്.ഒരു കണക്കു പരിശോധിക്കാം  , ചരിത്രാതീത കാലത്ത് ജനിച്ചു വീഴുന്ന നൂറു കുട്ടികളിൽ അമ്പതു പേരും ജനന സമയത്ത് തന്നെ മരിച്ചു പോകുന്നു എന്ന് ധരിക്കുക. ബാക്കിയുള്ള അമ്പതു പേരും നൂറു വയസ്സ് വരെ ജീവിച്ചു പോകും എന്നും കരുതുക.  അങ്ങനെ ഉള്ള പരിതസ്ഥിതിയിൽ അവരുടെ ശരാശരി ആയുര്ധൈര്ഘ്യം വെറും അമ്പതു മാത്രമാണ് എന്ന് കാണാൻ വിഷമമില്ല.  കുട്ടികളെ ശരിയായ രീതിയിൽ പരിപാലിക്കാൻ അറിവില്ലാതിരുന്നതോ, കുട്ടികൾ തന്നെ അത്ര ഏറെ ശ്രദ്ധ ആകര്ഷിക്കാതിരുന്നതോ ആയ  കാലങ്ങളിലോ ജീവിച്ച മനുഷ്യര് ധീർഘയുഷ്മാന്മാർ ആയപ്പോൾ കൂടി അവരുടെ ആയുര്ധൈര്ഘ്യം കുറഞ്ഞു പോയത് കണക്കുകളിൽ മാത്രമാണ് എന്ന് ഇത് വ്യക്തമാക്കുന്നു.  അന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകത എന്തായിരുന്നു എന്നാൽ, ചെറുപ്രായങ്ങളെ കടന്നു വന്ന കുട്ടികൾ ഒക്കെയും അതി വൃധരാകുന്നത് വരെ ജീവിച്ചു എന്നതാണ്.  മരണ നിരക്ക് കൂടിയിരുന്നത് പൈതങ്ങൾക്ക് ഇടയിലായിരുന്നു എന്ന് മാത്രം.  അത്രയും പ്രധാനപ്പെട്ട ഒരു കാര്യം  അവഗണിച്ചു കൊണ്ടാണ് പലരും ആയുർധൈർഘ്യതെ കുറിച്ചുള്ള ഊതി പെരുപ്പിച്ച കണക്കുകൾ അവതരിപ്പിച്ചത്.  ചരിത്രാതീത കാലത്തെ മനുഷ്യന്റെ ശരാശരി ആയുര്ധൈര്ഘ്യം 35 എന്നതിന് അർഥം അന്നത്തെ വലിയവർ ഒക്കെയും 35 വയസ്സുവരെ മാത്രം ജീവിച്ചു എന്നല്ല, മറിച്ചു, മരിച്ചു വീഴുന്ന ഓരോ പൂജ്യം വയസ്സുള്ള കുട്ടിക്കും പകരമായി അവർ 70 വയസ്സിൽ  അധികം ജീവിച്ചിരിക്കണം  എന്നാണു.  ജനിച്ചു വീണ കുഞ്ഞുങ്ങളിൽ മരണം ശതമാനം അൻപതിൽ കൂടുതൽ ആയിരുന്നെങ്കിൽ, വലിയവരുടെ ആയുർ ദൈർഘ്യം ഇതിലും കൂടിയിരിക്കും എന്ന് അർഥം.

ആധുനിക മനുഷ്യൻ പ്രാചീന  മനുഷ്യനിൽ നിന്ന് വളരെ ഏറെ വ്യത്യാസപ്പെട്ടു കിടക്കുന്നത് കുട്ടികളുടെ മരണാനുപാത നിരക്കിൽ ആണ്. ശിശു മരണം ഇന്നൊരു വിരളതയാണ്. അത് കൊണ്ടു ഇന്ന് ശിശുമരണങ്ങൾ നമ്മുടെ ശരാശരി ആയുർ ധൈര്ഘ്യത്തിന്റെ കണക്കുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.  ആയതിനാൽ നാം ആരോഗ്യ കാര്യത്തിൽ പ്രാചീന മനുഷ്യനെക്കാൾ മുന്നിലാണെന്നുള്ള ധാരണ  വെറും മിത്യയാണ്.  ശരിക്കും നാം പഠിക്കേണ്ടത് പഴയ കാലത്തെ വലിയവർ എത്ര കാലത്തോളം ജീവിച്ചു പോയി എന്നുള്ളതിനെ കുറിച്ചാണ്. അത് അറിയാത്ത കാലത്തോളം ദീര്ഘയുസ്സിനെ കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ വീമ്പു പറച്ചിൽ വെറും വീമ്പു പറച്ചിൽ മാത്രമായി കണക്കാക്കേണ്ടി വരും.

രോഗങ്ങൾ കൊണ്ടും, ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ടും യുവ തലമുറ അനാരോഗ്യത്തിന്റെ പിടിയിൽ അകപ്പെട്ടു പോകുകയും, അവരുടെ അതി ദ്രുത മരണങ്ങളെ പ്രതിരോധിക്കാൻ ആധുനിക വൈദ്യത്തിന്റെ കയ്യിൽ മാന്ത്രിക വടികൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ വേളയിൽ,   ധീര്ഘയുസ്സിനെ കുറിച്ചുള്ള ഇത്തരം ഊതി പെരുപ്പിച്ച കണക്കുകൾ അവതരിപ്പിക്കേണ്ടത് ആധുനിക വൈദ്യത്തിന്റെ ആവശ്യമാണ്‌. 

No comments:

Post a Comment