പ്രിയപ്പെട്ട മരം സംരക്ഷണ ആപ്പീസർ അറിയേണ്ടതിലേക്ക് തലശ്ശേരി പറമ്പത്ത് ചാത്തു എഴുതുന്നത്.
എന്റെ അയൽക്കാരൻ കോമന്റെ പറമ്പത്തുള്ള മാവിലെ ഇലകൾ പറന്നു വന്നു എന്റെ വീട്ടിലെ കിണറ്റിൽ വീഴുകയാൽ കിണറ്റിലെ വെള്ളം വൃത്തികെടാകുന്നു. പല പ്രാവശ്യം പ്രസ്തുത വ്യക്തിയെ ഞാൻ ഇത് അറിയിച്ചെങ്കിലും 'കിണറ്റിനു ഒരു വല കെട്ടിക്കൂടെ കോമാ ' എന്നുള്ള തികച്ചും നിരുത്തരവാദിത്വ പരമായ മറുപടിയാണ് പ്രസ്തുത കോമനിൽ നിന്ന് കിട്ടുന്നത്. ആയതിനാൽ പ്രസ്തുത മരം എത്രയും വേഗം അവിടെ നിന്ന് ഇല്ലാതാക്കാനുള്ള നടപടികൾ എടുത്തു തരണമെന്ന് എന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു.
എന്ന്,
പറമ്പത്ത് ചാത്തു.
കത്ത് കയ്യിൽ കിട്ടി മൂന്നാം ദിവസം മര സംരക്ഷണ ആപ്പീസർ കോമന്റെ പറമ്പത്ത് വന്നു ആകപ്പാടെ എല്ലാമൊന്നു പരിശോധിക്കുന്നു. അവർക്കിടയിലെ ഡയലോഗ്
ഏതാടോ തന്റെ മാവ്
ഇതാ സാർ ഇത് തന്നെ.
അത് അപ്പുറത്തെ പറമ്പിലേക്ക് കടന്നു നിൽക്കുന്നുണ്ടല്ലോ
ഒരു ചെറിയ ചില്ല മാത്രമാണ് സാർ കടന്നു നിൽക്കുന്നത്. കുറെ കാലമായി സാർ അവൻ ഇത് മുറിപ്പിക്കാൻ നടക്കുന്നു. കിണറ്റിനു ഒരു വലയിടാൻ പറഞ്ഞാൽ അത് ചെയ്യില്ല. ഇത് മുറിപ്പിച്ചേ അടങ്ങൂ എന്ന് വാശിയിലാ. സാറ് അവന്റെ പറമ്പത്തെ ആ മാവ് കണ്ടോ. അതിന്റെ ചില്ല അവന്റെ കിണറ്റിനു മുകളിലാണ്. അത് ഞാൻ കാണിച്ചു കൊടുത്തപ്പോൾ അവൻ പറഞ്ഞു 'അതിന്റെ കാര്യം നീ നോക്കേണ്ട എന്ന്' ഞാൻ എന്താണ് ചെയ്യേണ്ടത് സാർ.
എടൊ കോമാ. ഈ ലോകം എന്നത് ഇങ്ങനെ ഒക്കെ തന്നെയാണ്. അയൽക്കാരനെ സ്നേഹിക്കണം എന്നെ ദൈവ പുത്രൻ പറഞ്ഞിട്ടുള്ളൂ. അയൽ വീട്ടിലെ മാവിനെ സ്നേഹിക്കണം എന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ നമ്മുടെ ബൈബിളിൽ പറഞ്ഞിട്ടുള്ളത് അടുത്ത വീട്ടിൽ കടന്നു നിൽക്കുന്ന മരച്ചില്ലകൾ ഉണ്ടെങ്കിൽ, അവയെ കുറിച്ച് അയൽക്കാരനു ബുദ്ധി മുട്ടുള്ളതായി അയാള് പറയുന്നു എങ്കിൽ അത് മുറിച്ചു മാറ്റണം എന്ന് തന്നെയാണ്. അത് കൊണ്ടു താൻ ആ ചെറിയ ചില്ല മുറിച്ചു മാറ്റി പ്രശ്നം തീർത്തുകള. ലോകത്ത് യുധങ്ങളൊക്കെ ഉണ്ടാകുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടു തന്നെ അല്ലെ. അതൊന്നും ഇല്ലാതെ ഇപ്പോൾ മനുഷ്യന്മാർക്ക് ജീവിക്കാൻ പറ്റുമോ. എന്നാൽ പോട്ടെ ഗുഡ് ബൈ
ഇതും പറഞ്ഞു മര സംരക്ഷണ ആപ്പീസർ നടന്നകുന്നു.
'ഞാൻ തൽകാലം ഇത് മുറിക്കാൻ ഒന്നും പോകുന്നില്ല. ആ കുരങ്ങൻ ചാത്തു എന്താ ചെയ്യുക എന്ന് നോക്കാമല്ലോ ' ഇത്രയും മനസ്സിൽ പറഞ്ഞു കോമനും വീട്ടിനുള്ളിലേക്ക് നടന്നു കയറി.
യുദ്ധം തുടരുന്നു

No comments:
Post a Comment