ബാക്ടീരിയ സിദ്ധാന്തം പണ്ടു മുതലേ സംശയിക്കപ്പെട്ടിരുന്നു. സംശയാലുക്കൾ ചോദിച്ചത് ഒരു ചോദ്യമായിരുന്നു. ഇവൻ (ബാക്ടീരിയ) അത്രയ്ക്ക് വമ്പൻ ആണെങ്കിൽ ആൾ കൂട്ടത്തിനു ഇടയിൽ നിന്ന് കുറച്ചു പേരെ മാത്രം തിരഞ്ഞെടുക്കുന്നത് എന്താണ്. എല്ലാവരെയും അങ്ങ് വിഴുങ്ങി കൂടായോ. അതിനെ മറികടക്കാൻ ആയിരിക്കണം ഇമ്മുനിറ്റി സിദ്ധാന്തം അരങ്ങത്തു വന്നത്.
രോഗിയിൽ ബാക്ടീരിയ കണ്ടെത്തുന്നത് രോഗ കാരണമായി തീരുമാനിക്കുന്നത് വിഡ്ഢിതമാണെന്നു പല ബിഷഗ്വരരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുർബല മനസ്സുള്ളവന്റെ ഉള്ളിൽ ക്ഷുദ്രവികാരങ്ങൾ എളുപ്പം കയറി പറ്റുന്നത് പോലെ ദുർബല ശരീരം ഉള്ളവന്റെ ഉള്ളിൽ ബാക്ടീരിയ കയറി പറ്റുന്നതാവാം. അത് രോഗ കാരണം എന്നതിനേക്കാൾ രോഗത്തിന്റെ ഒരു പാര്ശ്വ ഫലം മാത്രമായിരിക്കാനും സാധ്യതയുണ്ട്. അപ്പോൾ ദുർബല ശരീരത്തിന് കാരണം എന്തെന്നായിരുന്നു നാം അന്വേഷിക്കേണ്ടിയിരുന്നത് . അത് ഈ ക്ഷുദ്ര ജീവി ആയിരിക്കാൻ ഇടയില്ല. കാരണം നമുക്ക് ചുറ്റും, ഇന്നും ഇന്നലെയും, എല്ലാ കാലവും അവൻ ഉണ്ടായിരുന്നു. .. ചുറ്റും മാത്രമല്ല ശരീരത്തിന്റെ ഉള്ളിലും. ചില നേരങ്ങളിൽ അവനെ നമ്മുടെ ശരീരത്തിന് ആവശ്യവുമായിരുന്നു. രോഗം വരുമ്പോൾ മാത്രം നാം അത് പരിശോധിക്കുന്നു എന്ന് മാത്രം.
ആധുനിക വൈദ്യ ശാസ്ത്രം ബാക്ടീരിയ, വൈറസ് എന്നിവയുടെ നീരാളി പിടുത്തത്തിൽ നിന്ന് മുക്തമായി വരുന്നതിന്റെ ലക്ഷണമാണ് ഈ അടുത്ത കാലത്ത് അവർ പഖ്യാപിച്ച ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം. ആ രീതിയിൽ അവരുടെ ചിന്ത മാറ്റി പണിയാൻ, കാൻസർ പോലെയുള്ള രോഗങ്ങൾ തന്നെ വേണ്ടി വന്നു എന്നുള്ളതാണ് വാസ്തവം. ഒരു വൈറസ് നെ കണ്ടുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് അവർ, പ്രകൃതി ചികിത്സകർ പണ്ടെ പ്രഖ്യാപിച്ച ജീവിത ശൈലീ രോഗങ്ങളിലേക്ക് തിരിഞ്ഞത്.
ഇത് വരെ പ്രകൃതി ചികിത്സയുടെ പ്രമാണങ്ങളെ ഒരു പഠനത്തിനു പോലും വിധേയമാക്കാൻ ആധുനിക വൈദ്യം ശ്രമിക്കാതിരുന്നത്, കച്ചവട കേന്ദ്രങ്ങളുടെ പ്രേരണയാൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ അവർക്കു വേറെ നിവൃത്തിയില്ല എന്ന് വന്നു.
എനിക്ക് ഓർമ്മയുള്ള കാലം മുതൽ എന്റെ അച്ഛൻ പ്രമേഹ രോഗിയായിരുന്നു. അന്നും എന്റെ വീടിന്റെ പരിസരത്ത് കാൻസർ രോഗികൾ ഉണ്ടായിരുന്നു. 50 വർഷങ്ങൾക്കു മുന്പുള്ള കാര്യമാണ് ഇത്. ഇത്രയും കാലത്തിനു ശേഷവും മേൽ പറഞ്ഞ രോഗങ്ങൾക് പോലും ശരിയായ ഒരു ചികിത്സ കണ്ടെത്താൻ നമ്മുടെ ആധുനിക വൈദ്യ ശാസ്ത്രത്തിനു കഴിയാതെ പോയത് അവരുടെ തത്വ ശാസ്ത്രത്തിലെ പാളിച്ച കൊണ്ടാണെന്ന് കരുതുന്നതാണ് യുക്തി.
ചെറു ജീവികളെ വിഷം ശ്വസിപ്പിച്ചു നശിപ്പിക്കുന്നതിലെ യുക്തി ഹീനത ഞാൻ എപ്പോഴും ചിന്തിച്ചു നോക്കാറുണ്ട്. വിഷത്തിനു സാമാന്യ ബുദ്ധിയില്ല. കൊതുക് തിരി കത്തിച്ചു കൊതുകിനെ അകറ്റുന്നവർ ആലോചിക്കേണ്ടത് കൊതുക് നശിക്കുന്നതിനു പകരം ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്. ഓടി രക്ഷപ്പെടാൻ മിനക്കിടാതെ കിടക്കയിൽ കിടന്നു ഉറങ്ങി വിഷം ശ്വസിക്കുന്ന മനുഷ്യൻ കൊതുകിനെക്കാൾ വേഗത്തിൽ മരിച്ചു പോകും എന്നതാണ്
വാസ്തവം.
ഒരിക്കൽ ഞാൻ എന്റെ മരുമകൻ താമസിക്കുന്ന പട്ടണത്തിൽ പോയി അവന്റെ കൂടെ താമസിച്ചു. അവിടെ രാത്രി ഉറങ്ങുന്നതിനു ഒരു പ്രയാസവുമില്ല. കൊതുകുകളുടെ ശല്യമേ ഇല്ല. ഒരൊറ്റ കൊതുകിനെ പോലും ഞാൻ എത്ര ശ്രമിച്ചിട്ടും കാണാൻ കിട്ടിയില്ല. കൊതുകുകൾ ഒട്ടും ഇല്ലാത്ത നിങ്ങൾ എത്ര ഭാഗ്യവാന്മ്മാർ എന്ന് ഞാൻ ആത്മഗതം പോലെ പറഞ്ഞപ്പോൾ അവനിൽ നിന്ന് കിട്ടിയ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. 'കൊതുകുകൾക്ക് ജീവിക്കാൻ പറ്റിയ വായുവല്ല ഇവിടെ ഉള്ളത്. അത് പൂർണ്ണമായും മലിനമാണ്. കൊതുകുകൾ കാടുകളിലേക്ക് രക്ഷപ്പെട്ടു. നമ്മൾക്ക് രക്ഷയില്ലല്ലോ' എന്ന്.
അതിനു ശേഷം കൊതുകുകൾ അധികമുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നത് പേടിക്കേണ്ട ഒരു കാര്യമല്ല എന്ന് എനിക്ക് തോന്നി. ഒന്നുമില്ലെങ്കിലും അവിടെ സ്വച്ഛമായ വായുവെങ്കിലും ആയിരിക്കും..

No comments:
Post a Comment