നമ്മുടെ നാട്ടിലെ ഒരു ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സക്കായി ഒരു അമേരികക്കാരൻ വന്നിരുന്നു. ഒരിക്കൽ അദ്ധെഹതോട് ഞാൻ ഒരു സംശയം ചോദിച്ചു. അത് ഇപ്രകാരമാണ്. ഞാൻ ഇപ്പോൾ നിങ്ങളുടെ നാട്ടിലേക്ക് വന്നാൽ അവിടെ ഉള്ള നിങ്ങളുടെ ജീവിത രീതി എന്ന നിങ്ങളുടെ സംസ്കാരം റോഡിലുള്ള നിങ്ങളുടെ പെരുമാറ്റ രീതികളിലൂടെ എനിക്ക് മനസ്സിലാക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഏതാണ്ട് ഇപ്രകാരമായിരിക്കാം. വസ്ത്ര ധാരണത്തിൽ അത്ര ഏറെ കടും പിടുത്തമില്ലാത്ത ഒരു ജനത. പര്സ്പരാഭിവാദനങ്ങളിൽ നമ്മിൽ നിന്ന് വളരെ ഏറെ വ്യത്യാസം പുലര്ത്തുന്ന ജനത, നിയമങ്ങൾ ഒരു വിധം അനുസരിച്ച് പോകുന്ന ഒരു ജനത......... അങ്ങനെ പലതും ചൂണ്ടി കാണിച്ചു തരാൻ പറ്റും. അതെ രീതിയിൽ , നിങ്ങൾ ഇവിടത്തെ ജീവിത രീതി വീക്ഷിക്കുമ്പോൾ നമ്മുടെ സംസ്കാരത്തിനെ കുറിച്ച് നിങ്ങൾക്ക് തോന്നുന്നത് എന്താണ്.
സായിപ്പ് പറഞ്ഞ ഉത്തരം വലിയ ഒരു പരിധി വരെ എന്നെ അപമാനിക്കുന്നതിനു വേണ്ടി പറഞ്ഞതാണെന്ന്, എനിക്ക് തോന്നി . അദ്ദേഹം പറഞ്ഞത് ഇതാണ്.
ഞാൻ നിങ്ങളുടെ സംസ്കാരത്തിന്റെ മുഖ മുദ്രയായി ഇവിടെ കാണുന്നത് ഒരു തരം കാപട്യവും, വഞ്ചനയും , അഴിമതിയും ആണ്. ഇതൊക്കെ നമ്മുടെ നാട്ടിൽ ഇല്ല എന്നല്ല ഞാൻ ഈ പറഞ്ഞതിന് അർഥം. പക്ഷെ അവിടെ ഇത് നിങ്ങൾക്ക് പൊതു നിരത്തിൽ കാണാൻ കഴിയില്ല. ഇവിടെ അങ്ങനെ അല്ല. ഇവിടെ അഴിമതി പ്രദര്ശനത്തിന് വച്ചിരിക്കുകയാണ്. ഇവിടത്തെ റോഡുകൾ തന്നെ ഉദാഹരണം. നമ്മുടെ നാട്ടിലും, ചൂഴ്ന്നു പരിശോദിച്ചാൽ എവിടെയെങ്കിലും ഒരു റോഡിൽ ഒരു കുഴി നിങ്ങൾക്ക് കാണാൻ പറ്റിയേക്കും. പക്ഷെ ആദ്യം അത് കാണുന്ന മനുഷ്യൻ തന്നെ അത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും അത് ശരിയാക്കുന്നത് വരെ അത് ശ്രദ്ധിച്ചു കൊണ്ടെ ഇരിക്കുകയും ചെയ്യും. ഓരോരുത്തരും. പക്ഷെ ഇവിടെ നിങ്ങൾക്ക് അത് ഒരു ജീവിത രീതിയാണ്. രോഗാതുരമായ ഒരു സംസ്കാരത്തിന്റെ ലക്ഷണമാണ് ഇത്. നിങ്ങളുടെ സംസ്കാരത്തിനെ കുറിച്ച് ഞാൻ കേട്ട വിനയം, കുടുംബ സൗഭാഗ്യം , പരസ്പര സ്നേഹം........... എന്നീ വിവിധ ഗുണങ്ങളെ ക്കാൾ വളരെ ഏറെ പ്രകടമായി കാണുന്നത് ഇത്തരം പെരുമാറ്റങ്ങൾ ആണ്. അതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് മാത്രമല്ല ഞാൻ ശ്രദ്ധിച്ചത്. ഇത്തരം ഭീകരതകളിൽ അത്ര ഏറെ വ്യാകുല ചിത്തരാകാത്ത നിങ്ങൾ അതിനേക്കാൾ ചെറിയ ചില സംസ്കാര തകർച്ചകളിൽ (അങ്ങനെ എന്ന് നിങ്ങൾ ധരിക്കുന്ന പ്രവൃത്തികളിൽ) വല്ലാതെ വ്യാകുല പ്പെടുന്നും ഉണ്ട്. അതായത് ഒരു തരം കാപട്യം.
സായിപ്പ് പറഞ്ഞത് തെറ്റോ ശരിയോ എന്ന് തീരുമാനിക്കേണ്ടത് നാട്ടുകാരായ നമ്മളാണ്. നമ്മൾ ഭാരത സംസ്കാരം എന്ന് പറഞ്ഞു നടക്കുന്ന നമ്മുടെ സംസ്കാരം മാറ്റമൊന്നും ഇല്ലാതെ തുടരണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. അതിനു വേണ്ടി എവിടെ പോയി കല്ലെറിയാനും നമ്മൾ തയ്യാറാണ്. അങ്ങനെ ഉള്ള നമ്മൾ സായിപ്പ് ഇവിടെ പ്രസ്താവിച്ച ഒരു പുതു സംസ്കാരം നമ്മുടെ റോഡുകളിൽ കാണുന്നുണ്ട് എന്നുള്ള സത്യം മറച്ചു വെക്കേണ്ട കാര്യമില്ല. പക്ഷെ ഈ സംസ്കാര തകര്ച്ചയെ നമ്മൾ ആരെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. അതിനേക്കാൾ കൂടുതൽ നാം ഭയപ്പെടുന്നത് മറ്റു പലതിനെയും ആണെന്ന് ഞാൻ സംശയിക്കുന്നു.
No comments:
Post a Comment