ഒരു ലക്ഷം അമേരിക്കകാരെ ഒരു പത്തായിരം ഡോളറും കൊടുത്തു ഇങ്ങോട്ടേക്കു പ്ലൈനിൽ കടത്തി വിട്ടു എന്ന് വിചാരിക്കുക. ഈ പത്തായിരം ഡോളർ എന്നത് നല്ല രീതിയിൽ അമേരികയിൽ ഒരു മാസം ജീവിച്ചു പോകേണ്ട പൈസ ആണെന്ന് ഓർക്കണം. അവൻ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ആ പണം മാറ്റി ഉറുപ്പിക ആക്കുന്നു. എത്രയാണ് അവനു കിട്ടുന്നത്. 6.5 ലക്ഷം ഉറുപ്പിക. അവൻ അടിപൊളിയായി ഇവിടെ ജീവിക്കാൻ തീരുമാനിച്ചാൽ എത്ര കാലം കൊണ്ടു ഈ പണം തീരും എന്ന് ആലോചിക്കുക. അവൻ അമേരികയിൽ ജീവിച്ച അതെ രീതിയിൽ ഇവിടെ ജീവിച്ചാൽ പ്രതിമാസം അങ്ങേ അറ്റം ഒരു 50000 രൂപ വേണ്ടി വരും. അതായത് അവൻ ഇവിടെ ഒരു കൊല്ലം അടിച്ചു പൊളിച്ചു നമ്മളെ പോലെ ഉള്ള ദരിദ്രരു തിന്നെണ്ടതൊക്കെ തിന്നു മുടിക്കും എന്ന് അർഥം. അവന്റെ ഒരു മാസത്തെ വരുമാനം കൊണ്ടാണ് അവൻ അത് ചെയ്യുന്നത് എന്ന് ഓര്മ്മ വേണം. നമ്മുടെ സമ്പത്ത് വ്യവസ്ഥ ഇങ്ങനെയും തകര്ക്കാം എന്ന് കാണിക്കാൻ വേണ്ടിയാണ് ഞാൻ ഇത് എഴുതിയത്. ടൂറിസം യഥാർത്ഥത്തിൽ എന്താണ് .
No comments:
Post a Comment