Friday, 19 December 2014

മൂട്ടകളെ കൊല്ലാനുള്ള എളുപ്പ വഴികൾ

ആദ്യമായി മൂട്ടകൾ താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുക. അവയുടെ കവാടത്തിൽ തേൻ പുരട്ടുക. മനുഷ്യന്റെ ഈ അപാരമായ സ്നേഹവായ്പിൽ വഞ്ചിക്കപ്പെടുന്ന മൂട്ടകൾ കവാടത്തിനു മുന്നിലേക്ക്‌ വന്നു തേൻ ഭക്ഷിക്കാൻ തുടങ്ങുന്നു. ആ സമയത്ത് നിങ്ങൾ അതിനെ അടിച്ചു കൊല്ലാനൊന്നും ശ്രമിക്കരുത്. അവയെ അവയുടെ പാട്ടിനു വിട്ടേക്കുക. മരിക്കാൻ തീരുമാനിച്ചവയെ നാം എന്തിനു വെറുതെ വിരട്ടണം. ഈ സമയത്താണ് ഉറുമ്പ് എന്ന പുതിയൊരു ജീവി നമ്മുടെ കഥയിലേക്ക് കടന്നു വരുന്നത്. 'എവിടെ നിന്നോ മധുരം മണക്കുന്നുണ്ടല്ലോ' അവയുടെ നേതാവ് ആത്മഗതം പോലെ പറഞ്ഞു. 'മൂട്ടയുടെ വയറ്റിൽ നിന്നാണ് ' ഒരു സയന്റിസ്റ്റ് ആയ ഉറുമ്പൻ പ്രജ മൊഴിഞ്ഞു. 'എന്നാൽ ഉടനെ അങ്ങോട്ട്‌ വിട്ടോ' നേതാവിന്റെ ആജ്ഞ . ഒരു പത്തു മിനുട്ട് കൊണ്ടു മൂട്ടകളുടെ വയറ്റിൽ കിടക്കുകയായിരുന്ന തേനുകൾ ഉറുമ്പുകളുടെ വയറ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. മൂട്ടകൾ വടി
ഉറുമ്പുകളെ കൊല്ലേണ്ടത് എങ്ങനെ എന്ന് അടുത്ത ലഖത്തിൽ
N.B: ഉറുമ്പുകൾ ചോര കുടിക്കില്ല

No comments:

Post a Comment