Friday, 26 December 2014

മോണോഗാമി നേരിടുന്ന വെല്ലുവിളികൾ

മനുഷ്യൻ എന്നെങ്കിലും നഗ്നതയിലേക്ക് തിരിച്ചു പോകുമോ ?

ഈ ചോദ്യം കേൾക്കുമ്പോൾ തന്നെ പലരും ചൂളി പോകുന്നത് ഞാൻ കാണുന്നുണ്ട്.  പക്ഷെ ആ ചൂളൽ നഗ്നതയോടുള്ള ഇഷ്ട കുറവുകൊണ്ടാണ് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല.  കാരണം എനിക്ക് നഗ്നത കാണുന്നത് ഇഷ്ടം തന്നെയാണ്, ഈ വയസ്സ് കാലത്തും. യുവാവായിരിക്കുമ്പോഴും എനിക്കത് ഇഷ്ടം തന്നെയായിരുന്നു എന്നതിന് തെളിവായിരുന്നല്ലോ ചിത്രവാണി ടാക്കീസിലെ ഏതൊരു എ സിനിമയും ഞാൻ ആദ്യ ദിവസം തന്നെ കണ്ടു എന്നുള്ള സത്യം.  ഇനി അഥവാ ഇത് എന്റെ മാത്രം കുഴപ്പമാണോ എന്ന് ചോദിച്ചാൽ , അല്ല എന്ന് ധൈര്യമായി എനിക്ക് ഉത്തരം പറയാം, കാരണം എന്റെ കൂടെ അന്നുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും അങ്ങനെ തന്നെ ആയിരുന്നു.  അപ്പോൾ നഗ്നതയുടെ കാര്യത്തിലുള്ള ഈ വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന്റെ അർഥം എന്താണ്.

ഇന്ന് നമ്മുടെ സമൂഹത്തിൽ ഞാൻ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം, സ്ത്രീകൾ വസ്ത്രങ്ങളുടെ കാര്യത്തിലുള്ള കടും പിടുത്തങ്ങൾ മെല്ലെ മെല്ലെ ഒഴിവാക്കുന്നു എന്നുള്ളതാണ്.  ഒരു പരിധിവരെ നഗ്നത ഭൂഷണമാണെന്ന് കുറെ സ്ത്രീകളെങ്കിലും തീരുമാനിച്ചിരിക്കുന്നു.  സമൂഹം തുറിച്ചു നോക്കുമ്പോഴും അവർ കൂസലില്ലാതെ നടന്നു പോകുകയാണ്.  നിങ്ങൾ ഇത് കാണാൻ തന്നെയാണ് നാം ഇത് ധരിച്ചിരിക്കുന്നത്‌ എന്ന് പറയും പോലെ.  വസ്ത്ര സദാചാരത്തിൽ ഇത്തരം ഒരു മാറ്റം സ്ത്രീകളിൽ വന്നു ചേർന്നത്‌ എന്ത് കൊണ്ടാണ്.  അവർ ധീരകളായി വരുന്നു എന്നതിന്റെ സൂചന തന്നെ അല്ലെ ഇത്.

ഏക ഭാര്യാത്വതിൽ/ഭാര്തുത്വതിൽ  ഏറ്റവും വേദന അനുഭവിക്കുന്നത് സ്ത്രീ തന്നെ ആണെന്നതിൽ ഒരു സംശയവും ഇല്ല.  അത് കൊണ്ടു തന്നെ ഏക ഭാര്യാ/ഭാര്ത്രുത്ത്വങ്ങൾക്ക്  എതിരായുള്ള വെല്ലുവിളികൾ ആദ്യം ഉയര്ന്നു വരിക സ്ത്രീ പക്ഷത്തു നിന്ന് തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.പുരുഷൻ സ്ത്രീയെ തന്റെ ചൊല്പടിക്കു നിർത്തുന്നത് അവളുടെ വസ്ത്ര ധാരണ ത്തിലെ അവന്റെ അനാവശ്യ ഇടപെടലുകളിലൂടെയും   കൂടെയാണ്.  അത് സ്ത്രീയെ ചൊടിപ്പിക്കുന്നു  എന്നതിന് യാതൊരു സംശയവും ഇല്ല.  സ്ത്രീയുടെ ഈ വെല്ലുവിളിയുടെ ആദ്യത്തെ പടിയാണ് വസ്ത്ര സദാചാരത്തിനു നേരെയുള്ള അവരുടെ ഈ മനോഭാവം.  തങ്ങളുടെ ശരീരം ഒരുത്തൻ ഉപയോഗിക്കുന്നു എങ്കിലും , അത് കാണുവാനുള്ള അവകാശം മറ്റു ഏതൊരാൾക്കും ഉണ്ട് എന്നുള്ള ഒരു പ്രഖ്യാപനം തന്നെ ആണോ അത്? മോണോഗാമിക്ക് എതിരെ അവൾ നടത്തുന്ന പടയോട്ടത്തിന്റെ തുടക്കമാണോ ഇത് ?

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്.  പുരുഷൻ സമ്പത്തിന്റെ ഉടമ ആയിരുന്ന കാലത്ത് ഇവിടെ വിവാഹ മോച്ചനങ്ങൾ കുറവായിരുന്നു.  പക്ഷെ സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം വന്നതിനു സാമാന്തരികമായി ഇവിടെ വിവാഹ മോച്ചനങ്ങൾ വര്ദ്ധിച്ചു വന്നു. എന്താണ് ഇത് തെളിയിക്കുന്നത്.

No comments:

Post a Comment