ഒരിക്കൽ റോഡിൽ രണ്ടു പേര് തമ്മിൽ തർക്കം. അതിൽ ഒരാള് എന്റെ പരിചയക്കാരൻ. പോയി അന്വേഷിച്ചു കളയാം എന്ന് വിചാരിച്ചപ്പോൾ എന്റെ പരിച്ചയക്കാരനല്ലാത്ത മറ്റെയാൾ എന്നെ നോക്കി സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു.
സാറേ ഞാൻ നിങ്ങളുടെ ചങ്ങാതിക്ക് പത്തായിരം രൂപ കടം കൊടുത്തു. കുറെ പുറകെ നടന്നു. നാളെ തരാം , നാളെ തരാം എന്ന് പറഞ്ഞു കളിപ്പിച്ചു. ഇന്ന് ഞാൻ പണത്തിനു ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എന്താണെന്ന് അറിയാമോ. 'നിങ്ങളുടെ പണം ഞാൻ ഈ മാസം മുപ്പതാം തീയതിക്കു ശേഷം എന്തായാലും തന്നിരിക്കും' എന്ന്. ഞാൻ സമാധാനത്തോടെ വീട്ടില് പോയി ഭാര്യയോടു ഇതൊക്കെ പറഞ്ഞപ്പോൾ ഭാര്യ ചോദിച്ചു 'ഇതെന്തു വർത്തമാനമാ. മുപ്പതാം തീയതിക്കു ശേഷം തരാം എന്ന് പറഞ്ഞാൽ , ഒരിക്കലും തരാൻ സാധ്യത ഇല്ല എന്നല്ലേ അർഥം ' എന്ന്. ശരിയല്ലേ സാറേ. ഞാൻ അത് ഇവനോട് ചോദിക്കുകയായിരുന്നു. എന്താ സാറേ ശരിക്കും ഇവൻ പറഞ്ഞതിന്റെ അർഥം. സാറ് തന്നെ എനിക്ക് പറഞ്ഞു താ.
സത്യം പറയാലോ നമ്മുടെ ചങ്ങാതി ആള് പാരയാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. നമ്മുടെ ചങ്ങാതി അല്ലാത്ത മറ്റവൻ പറഞ്ഞത് പോലെ ഇവൻ പറഞ്ഞതിന്റെ അർഥം എന്താണെന്ന് നിങ്ങൾ എനിക്ക് പറഞ്ഞു താ.
ഭാഷ കൊണ്ടുള്ള തരികിടകൾ നിരവധിയാണ്. തലശ്ശേരിയിലെ ഒരു പീടികയുടെ മുന്നിലുള്ള ബോർഡ്.
ഏതെടുത്താലും അഞ്ചു രൂപ മുതൽ.
(ആർക്കെങ്കിലും അർഥം മനസ്സിലായോ.)
അമ്മ ഫോണിൽ മകനോട് പറഞ്ഞു. 'മകനെ , നീ ഉടനെ ഇങ്ങോട്ട് വരിക.
അപ്പോൾ മകന്റെ ഉത്തരം 'അമ്മെ ഞാൻ കുറെ കഴിഞ്ഞു ഉടനെ വരാം' എന്ന്
(ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ )
നമ്മുടെ നാട്ടിലെ ഒരു ലോഡ്ജിന്റെ ബോർഡ്.
SHEENA COTTERS
quarters എന്നാണു ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

No comments:
Post a Comment