നമ്മുടെ നാട്ടിലെ നെൽ പാടങ്ങളെ ഇല്ലായ്മ ചെയ്തത് ഭൂപരിഷ്കരണമാണ് എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യനാണ്. ഞാൻ. അങ്ങനെ എങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇവിടം ഭരിച്ച കമ്മ്യൂണിസ്റ്റ് കാരനാണ്. പക്ഷെ അത് കേട്ട് മറ്റുള്ളവർ ആരും ചിരിക്കേണ്ട. കാരണം ഈ മറ്റുള്ളവരും ഭൂപര്ക്ഷരണത്തെ വലിയ ലാഘവത്തോടെ യാണ് കാണുന്നത്. ഈ നാട്ടിലെ ഭൂമി മുഴുവൻ തുണ്ടം തുണ്ടമായി പലർക്കും വിതരണം ചെയ്താൽ ധാന്യ കൃഷി ഇല്ലാതാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ന് നമ്മൾ അരി ഭക്ഷിച്ചു ജീവിച്ചു പോകുന്നത്, ഭൂപരിഷ്കരണം നടക്കാത്ത ആന്ധ്രയിലെയും കർണാടക യിലെയും, തമിൾ നാട്ടിലെയും മറ്റും ഭൂ സ്വാമിമാർ നമുക്ക് അരിയുണ്ടാക്കി തരുന്നത് കൊണ്ടാണ്. സംശയമുണ്ടോ. അപ്പോൾ നിങ്ങൾ ചോദിക്കും എല്ലാവർക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി വേണ്ട എന്നാണോ. പഴയ ഫ്യുടൽ വ്യവസ്ഥയിലേക്കു തിരിച്ചു പോകണം എന്നാണോ. അപ്പോൾ ഞാൻ നിങ്ങളോട് തിരിച്ചു ഒരു ചോദ്യം ചോദിക്കയാണ്. തിന്നാൻ ഒന്നും ഇല്ലാതാകുമ്പോൾ നിങ്ങൾ ഫ്യുടൽ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാൻ പറയില്ലേ? നിങ്ങൾ അതും പറയും അതിനപ്പുറവും പറയും എന്ന് എനിക്കറിയാം. പക്ഷെ മനുഷ്യ സമൂഹത്തിനു പുറകോട്ടു പോകാൻ ആവില്ല. അത് കൊണ്ടു ഇനി ഒരു തിരിച്ചു പോക്ക് സാധ്യമല്ല. തൽക്കാലം നമ്മൾക്ക് ഇങ്ങനെ ജീവിച്ചു പോകാം. ഗൾഫ് പണം പൊട്ടുന്നത് വരെ ഒരു വിധം കുഴപ്പമില്ലാതെ നടന്നു പോകും. അതിനു ശേഷം എന്തെന്ന് അപ്പോൾ നോക്കാം. എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്നാണല്ലോ നാം എന്നും സമാധാനിച്ചത്.
Thursday, 25 December 2014
ഭൂപരിഷ്കരണം

Subscribe to:
Post Comments (Atom)
No comments:
Post a Comment