എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മാഷ് നമ്മോടു പറഞ്ഞു എല്ലാകുട്ടികളും ഭഗവത് ഗീതയും ബൈബിളും വായിച്ചിരിക്കണം, അത് പോലെ ഖുറാനും എന്ന്. വലിയച്ഛന്റെ പുസ്ത ശേഖരത്തിൽ പക്ഷെ ഭഗവത് ഗീത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം അത് എടുത്തു വായിക്കാമെന്നു വച്ചു. പുസ്തകം എടുത്തു ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ വലിയച്ഛൻ കണ്ടു
എന്താടാ വായിക്കുന്നത്
ഭഗവത് ഗീതയാ
ആരാടാ നിന്നോട് ഇത് വായിക്കാൻ പറഞ്ഞത്
മാഷാ.
ഏതു മാഷ്
രാജൻ മാഷ്.
എന്നാൽ നീ അത് വായിക്കണ്ടാ. നിനക്ക് വായിക്കാൻ ഞാൻ വേറെ പുസ്തകം തരാം.
വലിയച്ഛൻ തന്ന പുസ്തകത്തിന്റെ ചട്ടയിൽ എഴുതിയത് ഞാൻ വായിച്ചത് ഇങ്ങനെ 'മൃത്യു കിരണങ്ങൾ' --- ദുർഗാ പ്രസാദ് ഖത്രി
ഇതായിരുന്നു പാഠ പുസ്തകങ്ങൾക്ക് പുറത്തുള്ള എന്റെ സാഹിത്യ പ്രവേശനം. ശരിക്കും പറഞ്ഞാൽ ഒരു വായനക്കാരനായി കൊണ്ടുള്ള എന്റെ സാഹിത്യ പ്രവേശനം. അതിനു മുൻപേ സാഹിത്യ മെന്ന രീതിയിൽ ഞാൻ വായിച്ചു കൊണ്ടിരുന്നത് പാഠ പുസ്തകത്തിലെ കഥകളും, ചിത്ര കഥകളും, ബോബനും മോളിയും ഒക്കെ ആയിരുന്നു. ഓരോ വരിയുടേയും അർഥം പറഞ്ഞു പഠിക്കുന്ന ആ പഠിപ്പ് ഒരു വലിയ ബോർ തന്നെ ആയിരുന്നു. കവിതകൾ വായിക്കുന്നത് കൊല്ലാൻ കൊണ്ടു പോകുന്നതിനു തുല്യമായിരുന്നു. അതിനു ശേഷം ഡിട്ടക്ടിവ് നോവൽ എന്ന അപാര സാഹിത്യത്തിൽ ഞാൻ മുങ്ങി കുളിക്കുകയായിരുന്നു . ഖത്രി മുതൽ കോട്ടയം പുഷ്പനാഥ് വരെയുള്ള പലരും കണ്ടറിഞ്ഞ കൊലപാതകികളെ കുറിച്ച് മലയാളത്തിലും, ജെയിംസ് ഹാൽദി ചെയ്സ്, അഗതാ ക്രിസ്റ്റി, കോനൻ ഡോയൽ , മുതൽ എ എ ഫെയർ വരെ ഉള്ള മറുനാടൻ മനുഷ്യർ പരിചയപ്പെടുത്തിയ കൊലപാതകികളെ കുറിച്ച് ഞാൻ ഇംഗ്ലീഷിലും വായിച്ചു കൊണ്ടെ ഇരുന്നു. ശരിക്കും അത് വായിച്ചു കൊണ്ടെ ഇരിക്കൽ തന്നെ ആയിരുന്നു. ഇട മുറിയാതെ ഉള്ള വായന. ജീവിതത്തിൽ ഒരിക്കലും ഒരു പത്രത്തിന്റെ വായന പോലും ഇത് പോലെ എന്നെ പിടിച്ചിരുത്തിയിട്ടില്ല. ഭക്ഷണം കഴിക്കാൻ പോലും മറന്നു പോയ കാലങ്ങൾ. വിജയാട്ടന്റെ ലൈബ്രറിയിലെ കൊലപാത കഥകൾ മുഴുവനും ഒരു വർഷം കൊണ്ടു ഞാൻ വായിച്ചു തീർത്തു എന്ന് അറിഞ്ഞപ്പോൾ വിജയാട്ടൻ പറഞ്ഞു.
മഞ്ഞോടിയിൽ ഒരു വലിയ ലൈബ്രറി ഉണ്ട്. അവിടെ പോയി ചേർന്നോ' എന്ന്.
അങ്ങനെയാണ് ഞാൻ മഞ്ഞോടി യിലെ വലിയ ലൈബ്രറിയുടെ പടിവാതിൽ കടന്നു ചെല്ലാൻ ഇടയായത്. അവിടെ ഉള്ള അപാരമായ കൊലപാതക ശേഖരം കാണുകയും വായിക്കുകയും ചെയ്തപ്പോൾ ഒരു കൊലപാതകി ആയാലെന്ത് എന്ന് പോലും ഞാൻ ആഗ്രഹിച്ചു പോയി. പക്ഷെ നമ്മുടെ ആഗ്രഹങ്ങൾ എല്ലാ കാലത്തും നടക്കണമെന്നില്ലല്ലൊ
ഒരിക്കൽ ലൈബ്രറിയിൽ വച്ചു ഞാൻ പുസ്തകങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ബാബുയേട്ടൻ ഒരു ചെറിയ പുസ്തകം കയ്യിൽ തന്നു കൊണ്ടു പറഞ്ഞു 'ദിറ്റക്റ്റിവ് നോവൽ വായിക്കുന്നതിനു ഇടയ്ക്കു ഇതും ഒന്ന് വായിച്ചു നോക്കുക' . അനിമൽ ഫാം -- ജോർജ് ഓർവൽ ---- മൃഗ കഥകൾ വായിക്കാൻ എന്നും എനിക്ക് ഇഷ്ടമായിരുന്നത് കൊണ്ടു അത് വാങ്ങി വച്ചു. അത് വരെ വായിക്കാത്ത ഒരു പ്രത്യേക തരം മൃഗ കഥ വായിച്ചു ഞാൻ കോരി തരിച്ചു. കൂടുതൽ അർത്ഥമൊന്നും ചികയാതെ വായിച്ച ആ കഥ വായിച്ചു കഴിഞ്ഞു തിരിച്ചു കൊടുത്തപ്പോൾ ബാബുയേട്ടൻ പറഞ്ഞു 'കമ്മ്യൂണിസ്റ്റ് കാരെ മാക്കാറാ ക്കുന്ന കഥയാണ് ' എന്ന്. അതിലൂടെ ആകാം ഞാൻ അവിടെ വച്ചു തന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ വായിക്കാൻ ഇടയായത്. പതിയെ പതിയെ എന്റെ ജീവിതത്തിൽ നിന്ന് കൊലപാതകങ്ങൾ തിരോഭവിക്കാൻ തുടങ്ങി. ഞാൻ ഒരു നല്ല മനുഷ്യൻ ആകാൻ തുടങ്ങുകയായിരുന്നു.
പിന്നെ ആരൊക്കെ, എന്തൊക്കെ എന്റെ വായനാപഥ ത്തിൽ കയറി ഇറങ്ങി. ബാബുയേട്ടൻ, ഓ പീ ആർ, സുകുമാരൻ, വിജയൻ മാഷ്, മുതൽ മൊകേരി വരെയുള്ള എത്രയോ ആയിരങ്ങൾ എന്റെ വായനയിൽ വഴികാട്ടികൾ ആയി. എന്റെ വലിയച്ചനിൽ തുടങ്ങിയ ഈ മനുഷ്യ വൃന്ദത്തെ ഞാൻ ഇത്തരുണത്തിൽ ഓർക്കുകയാണ്, ബഹുമാനത്തോടെ

No comments:
Post a Comment