വളരെ പണ്ടു കേട്ട ഒരു കഥയാണ്. ഇതിനു മുൻപേ കേട്ടവർ ഉണ്ടെങ്കിൽ ക്ഷമിക്കുക.
പ്രസവ വേദന കൊണ്ടു സ്ത്രീകൾ വീർപ്പ് മുട്ടിയ പഴയ കാലത്ത് ഒരിക്കൽ സ്ത്രീകൾ കൂട്ടമായി ദൈവസന്നിധിയിൽ എത്തുകയും, കുറച്ചു കാലത്തേക്ക് എങ്കിലും തങ്ങളിൽ നിന്ന് ഈ വേദന എടുത്തു മാറ്റി തങ്ങളുടെ കണവന്മാരിൽ ചാർത്തി കൊടുക്കണം എന്ന് അഭ്യര്തിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിച്ച ദൈവം മറുത്തൊന്നും പറയാതെ സമ്മതിച്ചു.
അതിനു ശേഷം പ്രസവ വേളകളിൽ സ്ത്രീകൾ ആർത്തു ചിരിച്ചു ഉല്ലസിക്കാൻ തുടങ്ങി. തങ്ങളുടെ വേദന പോയത് മാത്രമല്ല അവരെ സന്തോഷിപ്പിച്ചത്. മറ്റവൻ വേദന കൊണ്ടു പുളയുന്നു എന്നുള്ള ചിന്ത കൊണ്ടു കൂടിയായിരുന്നു. സ്ത്രീകളുടെ പ്രസവ സമയത്ത് പെറ്റിച്ചിമാർക്ക് പകരം പേറ്റന്മ്മാർ പുരുഷ പ്രജകളുടെ വേദനകൾക്ക് മറു മരുന്നുകൾ നൽകി അവരുടെ സമീപം തന്നെ നില കൊണ്ടു. അങ്ങനെ ഒന്ന് രണ്ടു വര്ഷം കഴിയവേ മഹാ രാജ്ഞി പ്രസവിക്കാറായി. പ്രസവ സമയമടുത്തപ്പോൾ പരിചാരകരും വൈദ്യന്മ്മാരും ആയി അനേകം പേര് മഹാ രാജാവിനെ ശുശ്രൂഷിക്കാൻ ചുറ്റും കൂടി. അപ്പുറത്തെ മുറിയിൽ രാജ്ഞി ആർത്തു ഉല്ലസിച്ചു പ്രസവിക്കുകയായിരുന്നപ്പോൾ ഇപ്പുറത്തെ മുറിയിൽ അനേകമനേകം പേര് രാജാവിന്റെ നിലവിളിക്ക് വേണ്ടി കാതോർത്തു നിന്ന്. പക്ഷെ ഒന്നും സംഭവിച്ചില്ല. രാജ്ഞി പ്രസവിച്ചു. രാജാവ് വേദന കൊണ്ടു പുളഞ്ഞില്ല. അപ്പോഴതാ കേൾക്കുന്നു പൂന്തോട്ടത്തിൽ നിന്ന് ചെവി തുളച്ചു കയറുന്ന ഒരു നില വിളി. എല്ലാവരും രാജ സന്നിധിയിൽ നിന്ന് പൂങ്കാ വനത്തിലേക്ക് ഓടിക്കയറി യപ്പോൾ അവിടെ കണ്ട കാഴ്ച ഏതൊരാളെയും അത്ബുധ പ്പെടുത്തി. പൂന്തോട്ടക്കാരൻ പ്രസവ വേദന കൊണ്ടു പുളയുകയായിരുന്നു.
അടുത്ത ദിവസം പത്നീ സമെധം തന്റെ ഗൃഹത്തിൽ ഇരിക്കുകയായിരുന്ന ദൈവം സ്ത്രീകളുടെ ഒരു കൂട്ടം തന്റെ കൊട്ടാര വാതിൽക്കൽ തമ്പടിച്ചത് കണ്ടു കാര്യം അന്വേഷിച്ചു. അപ്പോൾ അവരുടെ നേതാവായ ഒരു സ്ത്രീ വന്നു കാര്യം ഇങ്ങനെ ഉണർത്തിച്ചു പ്രസവ വേദന നമുക്ക് തന്നെ തിരിച്ചു തരണം.
No comments:
Post a Comment