ഒരു ആർട്ട് മ്യുസിയം. അന്ധനായ ഒരു മനുഷ്യനും അയാളുടെ വഴികാട്ടിയായ പട്ടിയും പ്രദർശനം കാണാൻ വരുന്നു. പിയോടർ മൈഖലോവിസ്കിയുടെ 'ബ്ലൂ ബോയ്' എന്ന ചിത്രത്തിന് മുന്നിൽ അയാൾ നിൽകുന്നു. ചിത്രത്തിന്റെ മുന്നിൽ അതെ ചിത്രത്തിന്റെ ബ്രെയിൽ പെയിന്റ് രൂപം ഒരു ഫലകത്തിൽ കൊത്തി വച്ചിട്ടുണ്ട്. അന്ധൻ ചിത്രത്തെ കൈ കൊണ്ടു ഉഴിഞ്ഞു ചിത്രം ആസ്വദിക്കുകയാണ്.
കാഴ്ചയുള്ള മനുഷ്യരെ പോലെ ഒരു അന്ധനും ചിത്രം ആസ്വദിക്കാൻ പറ്റുമോ എന്നാകും നമ്മുടെ സംശയം. പക്ഷെ കാഴ്ച്ചയുള്ളവരെല്ലാം ഒരേ ചിത്രത്തെ പല രീതിയിലാണല്ലോ കാണുന്നത്. ഇവിടെ വ്യത്യാസം നമ്മൾ രണ്ടു പേരുടെയും ഇന്ദ്രിയങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. നമ്മൾ കാഴ്ചയിലൂടെ അറിയുന്നത് അയാൾ സ്പർശനത്തിലൂടെ അറിയുന്നു. ആരുടെ അറിവാണ് കൂടുതൽ നല്ലത് എന്ന് നമുക്ക് പറയാൻ പറ്റുമോ. നമ്മൾ ഒരു ചിത്രത്തെ മറ്റൊരു ചിത്രമായി പുന സൃഷ്ടിക്കുമ്പോൾ, അയാൾ കാണാത്തതിനെ ഒരു ചിത്രമായി മനസ്സിൽ പുന സൃഷ്ടിക്കുന്നു. നമ്മൾ മറ്റൊരാളുടെ സൃഷ്ടിയെ ആസ്വദിക്കുമ്പോൾ അയാൾ അയാളുടെ സൃഷ്ടിയെ തന്നെ ആസ്വദിക്കുന്നു. അത് കൊണ്ടു അയാൾ നമ്മളെ കാൾ വലിയ കലാകാരനാണ്.
മജേവിസ്കിയുടെ മാൾ വർത്തമാന കാല മനുഷ്യന്റെ വിധിയാണ്. എന്തും വിപണനം ചെയ്യപ്പെടുന്ന സ്ഥലം. സത്യജിത്രേ യുടെ ജൻ അരേന്യ എന്ന സിനിമയിലെ ഇടനിലക്കാരനോട് കഥാ നായകൻ ചോദിക്കുന്നു 'നിങ്ങൾ എന്തിന്റെ ഒക്കെ ഇട നിലക്കാരൻ ആയി പ്രവൃത്തിക്കുന്നു' എന്ന്. അയാളുടെ ഉത്തരം 'മൊട്ടു സൂചി മുതൽ ആന വരെ. എന്തിന്റെയും'. ഈ വിശേഷണം ഒരു മാളിനും ചേരും. ഈ വ്യാപാര വ്യഗ്രതയിൽ എന്നെങ്കിലും കൃഷി ഭൂമികൾ മുഴുവൻ കച്ചവട സ്ഥാപനങ്ങളായി തരം താഴ്ത്തപ്പെട്ടാൽ നാം അതിൽ പരിതപിക്കേണ്ട കാര്യമില്ലെന്നും, ഭക്ഷണ ദൌർലഭ്യം അനുഭവിക്കുമ്പോൾ , നാം കെട്ടിടങ്ങൾ പൊളിച്ചു കൃഷി ഭൂമികൾ ആക്കുന്നതിനു മടിക്കില്ലെന്നും ഞാൻ എവിടെയോ എഴുതിയതായി ഓർക്കുന്നു.
ആദം ജോലി ചെയ്യുന്ന മാളിൽ രണ്ടു കാളകളെ പൂട്ടിയ ഒരു മനുഷ്യൻ മാളിന്റെ നിലം ഉഴുകുകയാണ്. മാളിലെ ടൈലുകൾ പൊട്ടി ചിതറുകയാണ്. മാലാഖയെ പോലൊരു പെണ്‍കുട്ടി ഉഴുതു മറിക്കേണ്ട ഭൂമികളിൽ പുഷ്പങ്ങൾ വിതരുകയാണ് . ഇനി മുതൽ ഉല്പാദനവും വിപണനവും ഒരേ സ്ഥലത്ത് നടക്കും. മനുഷ്യൻ വീണ്ടും തന്റെ ആരംഭ ബിന്ദുവിലേക്ക് തിരിച്ചു പോയേക്കാം.
Onirica - field of dogs ---- Lech Majewski
(the study is not yet complete)
No comments:
Post a Comment