ഇനി എന്റെ വലിയമ്മയുടെ മരണം കാത്തു നിന്ന കഥ . വലിയമ്മക്ക് 90. മരിക്കാൻ കിടക്കുന്നു. പക്ഷെ മരിക്കുന്നില്ല. എല്ലാവരും ചുറ്റിലും വന്നു നില്ക്കുന്നു. പക്ഷെ വലിയമ്മ മരിക്കാൻ കൂട്ടാക്കുന്നില്ല. കൂട്ടത്തിൽ ചിലർക്കു ബോർ അടിച്ചു സ്ഥലം വിടും എന്ന നില വന്നു. അപ്പോഴാണ് പടിഞ്ഞാരയിലെ ജാനു അമ്മ എന്റെ അമ്മയോട് എന്തോ രഹസ്യം പറയുന്നത് ഞാൻ ഒളിഞ്ഞിരുന്നു കേട്ടത്. 'മോളെ കൌസൂ. കളിപ്പിക്കലാണ്. ഞാൻ സ്വാമിയുടെ അടുത്തു നിന്ന് ഒരു ചരട് ജപിച്ചു കൊണ്ടു വരാം. നേരത്തോടു നേരം കൊണ്ടു തീരും' എന്ന്. ഈ തീരും എന്ന വാക്കിനു പല പല അർത്ഥങ്ങളും ഉള്ളതിൽ ഒന്ന് 'ചാവും' എന്നാണെന്ന് ഞാൻ അന്നാണ് ആദ്യമായി മനസ്സിലാക്കിയത്. ഇന്നത്തെ സീരിയലുകളിലെ സ്ത്രീകളില് മാത്രമല്ല പണ്ടത്തെ നന്മ്മയുടെ നിറകുടങ്ങലായ സ്ത്രീകളിലും കൊലപാതക വാസനയുണ്ടായിരുന്നെന്നു നിങ്ങൾക്കും മനസ്സിലായല്ലോ. എന്തിനേറെ പറയുന്നു, പിറ്റേന്ന് കൃത്യം ആറു മണിക്ക് നമ്മുടെ വലിയമ്മ ഇഹ ലോക വാസം വെടിഞ്ഞു. അതിനു തലേന്ന് കൃത്യം ആറു മണിക്കായിരുന്നല്ലോ ജപിച്ച ചരട് അവരുടെ കയ്യിൽ അമ്മ ചാർത്തി കൊടുത്തത്.
No comments:
Post a Comment